Headlines

ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി; തോക്കുചൂണ്ടി കവർന്നത് 1.89 കോടി രൂപ

ഭോപാലിൽ പുതിയ സെന്റർ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേന ശുഭ്ര രഞ്ജനെ ഡൽഹിയിൽ നിന്നും വിളിച്ചുവരുത്തുകയായിരുന്നു. ഭോപാലിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയായിരുന്ന അവരെ പ്രിയങ്ക് തന്റെ വാഹനത്തിൽ കയറ്റി ബാഗ്സെവാനിയ പ്രദേശത്തുള്ള ഒരു വാടക ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. അവിടെ തോക്കുകളുമായി കാത്തുനിന്ന ഗുണ്ടാസംഘം അവരെയും സഹപ്രവർത്തകരെയും ബന്ദികളാക്കുകയായിരുന്നു. ശുഭ്ര രഞ്ജന്റെയും മറ്റും നിലവിളികൾ പുറത്തുകേൾക്കാതിരിക്കാൻ ഫ്ലാറ്റിൽ ഉച്ചത്തിൽ ‘സുന്ദരകാണ്ഡം’ പാരായണം സംഘടിപ്പിച്ചിരുന്നു. ഭക്തിയല്ല, മറിച്ച് ക്രൂരത മറയ്ക്കാനുള്ള തന്ത്രമായാണ് ഇതിനെ പൊലീസ് കാണുന്നത്. ഏകദേശം നാല് മണിക്കൂറോളം…

Read More

പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും, തർക്കമുണ്ടെങ്കിൽ ഒരു കോടി രൂപക്ക് പന്തയം വെക്കാം -പി.സി. ജോർജ്

കോട്ടയം: പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പി.സി. ജോർജ്. പാലായിൽ ഷോൺ ജോർജും വിജയിക്കും. കേരളത്തിൽ ബി.ജെ.പിക്ക് മികച്ച മുന്നേറ്റമുണ്ടാവും. രാജീവ്‌ ചന്ദ്രശേഖർ മികച്ച നേതാവാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപക്ക് പന്തയം വെക്കാൻ തയാറാണ്. പാലായിൽ ഷോൺ ജോർജ് ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ചെത്തുന്ന ചരിത്രമാകും ഇത്തവണയുണ്ടാവുക.

Read More

‘സവർക്കർ ബ്രിട്ടീഷ് സർക്കാരിന് അഞ്ച് തവണ മാപ്പെഴുതി നൽകി, പശുവിനെ ദൈവമായി ആരാധിച്ചിട്ടില്ല’-ചെറുമകൻ സത്യകി

തീവ്ര ഹിന്ദുത്വവാദിയായ വി ഡി സവർക്കർ ജയിലിൽ കഴിയുന്ന കാലത്ത് ബ്രിട്ടീഷ് സർക്കാരിന് അഞ്ചുതവണ മാപ്പപേക്ഷ നൽകിയെന്ന് ചെറുമകൻ സത്യകി സവർക്കർ കോടതിയിൽ. പശുവിനെ അദ്ദേഹം ദൈവമായി കണ്ടിരുന്നില്ലെന്നും ഉപകാരമുളള ഒരു മൃഗമായി മാത്രമാണ് കണ്ടതെന്നും സത്യകി പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ്രാഹുൽ ഗാന്ധിക്കെതിരെ നൽകിയ അപകീർത്തി കേസിൽ ക്രോസ് വിസ്താരത്തിനിടെയാണ് സത്യകി സവർക്കർ ഇക്കാര്യം പറഞ്ഞത്.‘ആൻഡമാനിലെ സെല്ലുലാർ ജയിലിലായിരുന്നപ്പോൾ സവർക്കർ അഞ്ചുതവണ ദയാഹർജികൾ സമർപ്പിച്ചിരുന്നു എന്ന് സത്യമാണ്. സവർക്കർ മാത്രമല്ല നിരവധി രാഷ്ട്രീയ തടവുകാരും ബ്രിട്ടീഷ്…

Read More

കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും എൽ.ഡി.എഫ് അധികാരത്തിൽ വരും; അതിൽ പേരാവൂരും ഉൾപ്പെടും; കെ. കെ. ശൈലജ

74-80 നും ഇടയിൽ എൽ.ഡി.എഫിന് സീറ്റ് കിട്ടും. 90ന് മുകളിലാണ് യു.ഡി.എഫിന്റെ അവകാശവാദം. എന്നാൽ, ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കാമെന്നും അവർ പറഞ്ഞു.പേരാവൂർ പിടിച്ചെടുക്കണമെന്നായിരുന്നു പാർട്ടി എന്നോട് ആവശ്യപ്പെട്ടത്. തന്നെ ഒതുക്കാനാണ് ഇവിടെ മത്സരിപ്പിച്ചതെന്ന പ്രചാരണങ്ങൾ തെറ്റാണെന്നും അവർ വ്യക്തമാക്കി. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ  അത് അംഗീകരിക്കുക മാത്രമാണ് ചെയ്തത്.

Read More

സിപിഐ ജില്ലാ കൗൺസിലംഗം  എസ് ആർ വിജയൻ അന്തരിച്ചു

വെമ്പായം: സിപിഐ ജില്ലാ കൗൺസിലംഗം നെടുവേലി എസ് ആർ ഭവനിൽ എസ് ആർ വിജയൻ (65)അന്തരിച്ചു. അർബുദ ബാധിതനായി ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെമ്പായം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്നു. സിപിഐ നെടുമങ്ങാട് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായിയും ജില്ലാ കൗൺസിലംഗവുമായി പ്രവർത്തിക്കുന്നു. എസ് ലതാകുമാരി (ഭാര്യ)അനീഷ വി എൽ, അഖിൽ വി എൽ (മക്കൾ) സംസ്ക്കാരം നാളെ

Read More

സിപിഐ മുൻ സംസ്ഥാന കൗൺസിലംഗം കെ ഇ ഹനീഫ അന്തരിച്ചു

സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം കിഴക്കഞ്ചേരി കുണ്ടുകാട് കെഇ നിവാസിൽ കെ ഇ ഹനീഫ (90) അന്തരിച്ചു. മുതിർന്ന സി പി ഐ നേതാവും മുൻ മന്ത്രിയുമായ കെ ഇ ഇസ്മയിലിൽ സഹോദരനാണ്. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം, ബികെഎംയു സംസ്ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, എഐടിയുസി ജില്ലാ പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ റഹീമ ബീവി. മക്കൾ: സലീംപ്രസാദ് (സിപിഐ കിഴക്കഞ്ചേരി ലോക്കൽ…

Read More

അവസാന ശ്വാസത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! ചിത്രം എഐ നിർമിതം

ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നൊരു ചിത്രമുണ്ട്. മധ്യപ്രദേശ് ബോട്ടപകടത്തിന്‍റേതെന്ന തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. “മരണത്തിലും കുഞ്ഞിനെ മാറോട് ചേർത്ത് പൊങ്ങിക്കിടക്കുന്ന ഒരമ്മ” കാണുന്നവരുടെ നെഞ്ചുലയ്ക്കുന്ന ചിത്രമാണിത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രത്തിന്‍റെ സത്യാവസ്ഥ മറ്റൊന്നാണ്. സംഭവം നടന്നതാണെങ്കിലും ചിത്രം എഐ നിർമിതമാണെന്നാണ് ജവൽപൂർ കലക്റ്റർ അറിയിക്കുന്നത്. ചിത്രം വൈറലായതോടെയാണ് പരിശോധന നടത്തി വ്യക്തത വരുത്തിയത്. യഥാർഥ സംഭവത്തെ ആസ്പദമാക്കി നിർമിച്ച എഐ ചിത്രമാണിത്. അപകടത്തിൽ പെട്ട്…

Read More

തൃശ്ശൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ അസ്ഥികളും സ്ത്രീയുടെ അടിവസ്ത്രവും; അന്വേഷണം

തൃശ്ശൂർ :അരിമ്പൂരിലെ ഒരു വീടിന്റെ കിണറ്റിൽ നിന്നും സംശയാസ്പദമായ രീതിയിൽ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തി. പ്ലാസ്റ്റിക് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. അരിമ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന ബാലൻ എന്ന വ്യക്തിയാണ് കിണറ്റിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയത്. കിണറ്റിൽ വെള്ളം കുറവായ സമയത്ത് വെള്ളം കോരാൻ നോക്കിയപ്പോഴാണ് കല്ലുകെട്ടി താഴ്ത്തിയ നിലയിൽ ഒരു പ്ലാസ്റ്റിക് ചാക്ക് ബാലന്റെ ശ്രദ്ധയിൽപ്പെട്ടത്. പ്ലാസ്റ്റിക് ചാക്കിനുള്ളിൽ ആറ് എല്ലിൻ കഷ്ണങ്ങളും അതോടൊപ്പം ഒരു സ്ത്രീയുടെ…

Read More

ചോറിൽ പാറ്റ, കോഴിക്കറിയിൽ ചോര; ഹോസ്റ്റലുകളിൽ ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം, മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിതം

         മൈസൂരുവിലെ നഴ്സിങ് കോളജ് ഹോസ്റ്റലുകളിൽ വിളമ്പുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം. ദുരിതത്തിലായി മലയാളികളടക്കമുള്ള വിദ്യാർഥികൾ. കോഴിക്കറിയിൽ തൂവലും ചോരയും, ചപ്പാത്തിയിൽ പ്ലാസ്റ്റികും ലഭിക്കാറുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ചോറിൽ പാറ്റയെ കണ്ടെത്തിയെന്നും പരാതിയുണ്ട്. മെസ്സ് ഫീ ആയി പ്രതിവർഷം 80,000 രൂപ വാങ്ങിയിട്ടും വൃത്തിഹീനമായ ഭക്ഷണം നൽകുന്നതിൽ പ്രതിഷേധം. വിദ്യാർത്ഥികൾ പകർത്തിയ ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കോമൺ മെസ്സിൽ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ് വിദ്യാർഥികൾക്ക് നൽകുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ലെന്നും ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ നേരിടേണ്ടി…

Read More

സിപിഎമ്മിനെ ഞെട്ടിച്ച് കൂട്ടരാജി ;53 പേർ സിപിഐയിൽ ചേർന്നു

എറണാകുളത്ത് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി അടക്കം 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു. കൂത്താട്ടുകുളം മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പാർട്ടി വിട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെടുകയും ഷാജു മാത്രം ജയിക്കുകയും ചെയ്തിരുന്നു.ഷാജു വോട്ട് മറിച്ചെന്ന് ആരോപിച്ചാണ് പാർട്ടി ഷാജുവിനെതിര പാർട്ടി നടപടിയെടുത്തത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial