Headlines

കണ്ണൂർ പൊയിലൂരിൽ സ്ഫോടകവസ്തു പൊട്ടി കുട്ടിയ്ക്ക് പരിക്ക്; അന്വേഷണം തുടങ്ങി പൊലീസ്

     കണ്ണൂർ : പൊയിലൂരിൽ സ്ഫോടനകവസ്തു പൊട്ടി കുട്ടിയ്ക്ക് പരിക്കേറ്റു. വടക്കെ പൊയിലൂരുള്ള മുഹമ്മദ് ഷഹദി(13)നാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.

Read More

ഭരണമാറ്റത്തിന് പിന്നാലെ പടിയിറങ്ങി; കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു

തിരുവനന്തപുരം: കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു. കെ എം എബ്രഹാം രാജിക്കത്ത് കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് രാജി. കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്റണിക്കാണ് പുതിയ ചുമതല. തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫിന്റെ കിഫ്ബിയോടുള്ള സമീപനം എന്തായിരിക്കും എന്നതിനെ സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. കിഫ്ബി വഴിയുള്ള ഫണ്ടിന്റെ വകമാറ്റം ഉള്‍പ്പെടെ പല തരത്തിലുള്ള ആരോപണങ്ങള്‍ കിഫ്ബി സിഇഒ അടക്കമുള്ളവര്‍ക്കെതിരെ യുഡിഎഫ് നേതാക്കള്‍ നിരവധി തവണ ഉന്നയിച്ചിട്ടുണ്ട്….

Read More

ചലച്ചിത്ര നടൻ സന്തോഷ് കെ. നായർ അന്തരിച്ചു

ചലച്ചിത്ര നടൻ സന്തോഷ് കെ. നായർ അന്തരിച്ചു. സന്തോഷും ഭാര്യയും സഞ്ചരിച്ച വാഹനം ഇന്ന് പുലർച്ചെയാണ് പത്തനംതിട്ട ഏനാത്ത് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നടനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന ഭാര്യ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 1982 മുതൽ മലയാള സിനിമയിൽ സജീവമായിരുന്ന സന്തോഷ് നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു. റെയിൻ ഡാൻസ്, കാര്യസ്‌ഥൻ, ടൈഗർ, തിരുവമ്പാടിത്തമ്പാൻ, ചന്ദ്രോത്സവം തുടങ്ങിയ…

Read More

യുഡിഎഫ് തരംഗത്തിനിടെ പുതു ചരി‍ത്രമെഴുതി കെ രാജൻ; ഒല്ലൂരിൽ ഹാട്രിക്ക് വിജയം

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ മന്ത്രിമാരിൽ പലരും ഞെട്ടിക്കുന്ന തോൽവി നേരിട്ടു. എന്നാൽ മന്ത്രിയായിരുന്ന കെ രാജൻ അതിൽ നിന്നു വേറിട്ടു നിന്നു. ഒല്ലൂരിൽ അദ്ദേഹം ഹാട്രിക്ക് വിജയം സ്വന്തമാക്കി പുതു ചരിത്രമെഴുതി. കനത്ത വലതുപക്ഷ തരംഗത്തിനിടെയിലും ഒല്ലൂർ നിയോജക മണ്ഡലത്തിൽ മിന്നും വിജയം കരസ്ഥമാക്കിയാണ് മൂന്നാം തവണയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ രാജൻ നിയമസഭയിലെത്തുന്നത്. രാജൻ 69,703 വോട്ടുകൾ നേടി. 8,884 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം തുടരെ മൂന്നാം വട്ടവും…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു; രാജി സ്വീകരിച്ച് ഗവർണർ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു. കണ്ണൂരിലെ വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ, പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കനത്ത പരാജയത്തിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളെയും കണ്ടിട്ടില്ല. നാളെ രാജിവയ്ക്കുമെന്നായിരുന്നു പാർട്ടി വൃത്തങ്ങൾ നേരത്തെ നൽകിയിരുന്ന സൂചന. അതിനിടയിലാണ്…

Read More

മണലൂർ നിയോജക മണ്ഡലം തപാൽ വോട്ട് ക്രമക്കേട്: റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്

തൃശൂർ: മണലൂർ നിയമസഭാ മണ്ഡലത്തിലെ തപാൽ വോട്ടുകൾ ക്രമാതീതമായി അസാധുവാക്കപ്പെട്ട നടപടിയിൽ അസ്വാഭാവികതയുണ്ടെന്നും ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപൻ. അദ്ദേഹത്തിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് സിസി ശ്രീകുമാറാണ് ഇക്കാര്യം അറിയിച്ചത്. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ ഉണ്ടായ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് റീ കൗണ്ടിങ്ങിനായി അപേക്ഷ നൽകി. അതിനു ശേഷം മാത്രമേ ഔദ്യോഗിക ഫലം പ്രഖ്യാപിക്കാവൂ എന്ന് വരണാധികാരിയോട് യുഡിഎഫ് ആവശ്യപ്പെട്ടു. പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു…

Read More

യുഡിഎഫ് തരംഗത്തിൽ 13 മന്ത്രിമാർ കടപുഴുകി

യുഡിഎഫ് തരംഗത്തില്‍ സംസ്ഥാനത്ത് കടപുഴകി വീണത് ഇടതിലെ 13 മന്ത്രിമാരാണ്. നേമത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടേയും പത്തനാപുരത്തെ കെ.ബി ഗണേഷ് കുമാറിന്റെയും തോല്‍വിയാണ് എല്‍ഡിഎഫിനെ ക്യാമ്പിനെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത്. 2001 മുതല്‍ 25 വര്‍ഷക്കാലം എംഎല്‍എയായിരുന്ന ഗണേഷ് കുമാറിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. ആറന്‍മുളയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ തോല്‍പിച്ചത് കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കിയാണ്. ചടയമംഗലത്ത് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയും പരാജയപ്പെട്ടു. ഏറ്റുമാനൂരില്‍ വി.എന്‍ വാസവന്‍, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, കളമശ്ശേരിയില്‍…

Read More

ചാത്തന്നൂരിൽ ബിജെപി വിജയിച്ചു

കൊല്ലം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാത്തന്നൂർ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥി ബി ബി ഗോപകുമാർ വിജയിച്ചു 4002 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ ആർ രാജേന്ദ്രനെ ബി ബി ഗോപകുമാർ പരിജയപ്പെടുത്തിയത്

Read More

സ്ട്രോങ് റൂമിന്റെ താക്കോൽ കാണാനില്ല, പൊളിക്കും; അസാധാരണം

എറണാകുളം:വോട്ടെണ്ണൽ ആരംഭിക്കാൻ ഇരിക്കെ സംസ്ഥാനത്ത് അസാധാരണ സാഹചര്യം. കളമശേരിയിൽ സ്ട്രോങ് റൂമിന്റെ താക്കോൽ കാണാനില്ല. താക്കോൽ സൂക്ഷിക്കാൻ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്റെറെ കയ്യിൽ കീ ഇല്ല എന്നാണ് വിവരം. കയ്യിൽ ഉണ്ടായിരുന്ന താക്കോൽ സ്ട്രോങ്ങ് റൂമിൻ്റെ അല്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. തുടർന്ന് പൂട്ട് പൊളിക്കാൻ തീരുമാനിച്ചു

Read More

എൽഡിഎഫ് തുടരുമോ? യുഡിഎഫ് അധികാരത്തിലെത്തുമോ ?ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്നു രാവിലെ എട്ടുമണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക. ആദ്യ ലീഡ് നിലകൾ രാവിലെ 9 മണിയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഉച്ചയോടെ തന്നെ മുഴുവൻ ഫലങ്ങളും അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വോട്ടെണ്ണലിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് മദ്യവിൽപന നിരോധിച്ചു. ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പ്രവർത്തിക്കില്ല. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. രാവിലെ 8.30 മുതൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial