Headlines

പത്തുവയസുകാരിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട്: പത്തുവയസുകാരിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വധശ്രമത്തിനും പോക്‌സോ വകുപ്പു പ്രകാരവും അറസ്റ്റിലായ 28 കാരനെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനാണ് പ്രതി. പെണ്‍കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്താണ് ഇയാൾ . ഇതിന്റെ പേരിൽ പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ട്. ഈ സമയങ്ങളില്‍ യുവാവിന്റെ ഭാഗത്തു നിന്നും ഉണ്ടായ ചില നടപടികളെ പിതാവ് ചോദ്യം ചെയ്തിരുന്നതായി പറയുന്നു. ഈ സംഭവത്തോടെയാണ് പെണ്‍കുട്ടിയെ ഫിനോയില്‍…

Read More

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: ഒന്നര കോടിയോളം രൂപ തട്ടിയെടുത്തു, പ്രതികളിലൊരാൾ അറസ്റ്റിൽ

  വളാഞ്ചേരി : ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ.വളാഞ്ചേരി, ഇരുമ്പിളിയം വലിയകുന്നം കരയിൽ, കൊടുമുടി ഭാഗത്ത് താമസിക്കുന്ന കുന്നത്ത് വീട്ടിൽ മുഹമ്മദ് മുസ്‌തഫ (24)യെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്‌ടർ അനിൽ ജോർജ്‌ജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം  വളാഞ്ചേരിയിൽ നിന്നും അറസ്‌റ്റ് ചെയ്‌തത്. വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് പ്ലാറ്റ്ഫോം മുഖേന മൂവാറ്റുപുഴ വാളകം സ്വദേശിയുടെ ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതിയാണ്. ഇയാൾ ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ അധിക ലാഭം…

Read More

അച്ഛനൊപ്പം ഗുഡ്സ് ഓട്ടോയുടെ മുൻവശിത്തിരുന്ന് യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണു, 6 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്സ് ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു. കോതച്ചിറ പുത്തൻപീടികയില്‍ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് അപകടത്തില്‍ മരിച്ചത്. ചാലിശ്ശേരി ആലിക്കരയില്‍ വെച്ച്‌ വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുൻവശത്തെ ക്യാബിനില്‍ യാത്ര ചെയ്യുകയായിരുന്നു ഹൈസിൻ. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിന്‍റെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിന്‍റെ പിൻചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടൻ തന്നെ പെരുമ്പിലാവിലെ…

Read More

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

         തിരുവനന്തപുരം : ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. നേഴ്‌സ് ആയിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെ മകൾ ആര്യമോൾ (26) ആണ് മരിച്ചത്. ഒരു മാസം മുൻപ് രോഗ ലക്ഷണങ്ങൾ കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിദേശ ജോലിക്കായി ബംഗളുരുവിലെ ജോലി രാജി വെച്ച് രണ്ട് മാസം…

Read More

കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു; പരിഭ്രാന്തി സൃഷ്ടിച്ചത് മണിക്കൂറോളം

      എറണാകുളം അങ്കമാലിയ്ക്ക് സമീപം കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് മണിക്കൂറോളം ഭീതി വിതച്ച ആനയെ തളച്ചു. മൂന്നര മണിക്കൂറോളം ആണ് കൊല്ലം മയ്യനാട് പാര്‍ത്ഥസാരഥിയെന്ന ആന പ്രദേശവാസികളെ മുള്‍മുനയില്‍ നിര്‍ത്തിയത്. സമീപത്തെ വാഹനങ്ങളും ആന തകര്‍ത്തിരുന്നു. കൊല്ലം സ്വദേശി വിഷ്ണുവിനെ ആണ് ആന ചവിട്ടിക്കൊന്നത്. ആദ്യമായാണ് ആന അക്രമാസക്തനാകുന്നതെന്ന് ആനയുടമ രാജു പറഞ്ഞു. കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ വണങ്ങാന്‍ കൊണ്ടുവന്നപ്പോഴാണ് ആന വിരണ്ടോടിയത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്.

Read More

മയക്കു മരുന്ന് ഉപയോഗിച്ചെന്നു പറഞ്ഞു പരസ്യമായി അപമാനിച്ചു, നേരിട്ടത് കടുത്ത മാനസിക പീഡനം: അധ്യാപകനെതിരേ ആദിത്യന്റെ കുടുംബം

   ബെംഗളൂരുവിലെ ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ വിദ്യാര്‍ഥി ആദിത്യന്റെ മരണത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ ആരോപണവുമായി കുടുംബം. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സന്ദീപ് പാണ്ഡെ എന്ന അധ്യാപകനില്‍ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായെന്നും കുടുംബം പറയുന്നു. സന്ദീപ് പാണ്ഡെ എന്ന അധ്യാപകന്റെ പേരാണ് കുട്ടികള്‍ പറഞ്ഞത്. മയക്കുമരുന്നു ഉപയോഗിച്ചെന്നും പറഞ്ഞ് കുട്ടികളുടെ മുന്നില്‍ വച്ച് അനെ ഇന്‍സള്‍ട്ട് ചെയ്തു. വിഷുവിന് വീട്ടില്‍ വന്നപ്പോള്‍ അവന്‍ അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു. വീട്ടില്‍ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. ഇങ്ങനെ ചെയ്യാന്‍…

Read More

നഗ്നചിത്രം പ്രചരിപ്പിച്ച് സ്വര്‍ണവും പണവും തട്ടാന്‍ ശ്രമം; പോലിസുകാരന്‍ അറസ്റ്റില്‍

കൊല്ലം: വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് സ്വര്‍ണവും പണവും തട്ടാന്‍ ശ്രമിച്ച കേസില്‍ പോലിസുകാരന്‍ അറസ്റ്റില്‍. അടൂര്‍ കെഐപി മൂന്നാം ബറ്റാലിയനിലെ സിപിഒയും ശൂരനാട് സ്വദേശിയുമായ അവിനാഷ് സുരേന്ദ്രനെയാണ് ശൂരനാട് പോലിസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രതിക്ക് മുന്‍പരിചയമുണ്ടായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ആറു വര്‍ഷം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത സമയത്തെ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണില്‍ നിന്ന് അവിനാഷ് കൈപ്പറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത്…

Read More

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്‌ച വൈകുന്നേരമാണ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും ദമ്പതികളെയും കണ്ടെത്തിയത്. ദമ്പതികൾ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ഉടൻ കാക്കനാടുള്ള പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.എന്നാൽ പിറ്റേന്ന് രാവിലെ 24കാരനായ അച്ഛനും 21കാരിയായ അമ്മയും ശിശുക്ഷേമസമിതി കുഞ്ഞിനെ ഓഫീസിലെത്തി വിട്ടുനൽകണമെന്നാവശ്യപ്പെട്ടു. മാതാപിതാക്കളോടൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ആവശ്യം അംഗീകരിച്ചില്ല. തുടർന്ന് അമ്മയുടെ സ്വദേശമായ പാലക്കാട് സിഡബ്ല്യുസിയെ വിവരം അറിയിക്കുകയും ബുധനാഴ്ച ഉച്ചയോടെ എറണാകുളം…

Read More

ഓടുന്ന ട്രെയിനിനടിയിലേക്ക് വീണ് കുഞ്ഞ്; ജീവൻ പണയപ്പെടുത്തി പിതാവ്, അദ്ഭുതരക്ഷ

ബംഗ്ലാദേശിലെ റെയിൽവേ സ്‌റ്റേഷനിലാണ് നാടിനെ നടുക്കിയതും എന്നാൽ ആശ്വാസം പകരുന്നതുമായ സംഭവം നടന്നത് ടിറ്റാസ് കമ്മ്യൂട്ടർ ട്രെയിനിലാണ് കുടുംബം യാത്ര ചെയ്തിരുന്നത്. ഒന്നര മണിക്കൂർ വൈകിയെത്തിയ ട്രെയിൻ സ്‌റ്റേഷനിൽ നിന്നും നീങ്ങിത്തുടങ്ങിയ ശേഷമാണ് ഇവർ പുറത്തിറങ്ങാൻ ശ്രമിച്ചത്. ഇതിനിടെ അബദ്ധത്തിൽ കുട്ടി കൈയിൽ നിന്ന് വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ പിതാവ് ട്രെയിനിനടിയിലേക്ക് ചാടുകയും കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിക്കുകയും ചെയ്തു. ട്രെയിൻ മുകളിലൂടെ കടന്നുപോകുമ്പോഴും കുട്ടി പരിഭ്രമിച്ച് എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ…

Read More

തെരഞ്ഞെടുപ്പ് കഴിഞ്ഞു;വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി, വര്‍ധിപ്പിച്ചത് 993 രൂപ

ദില്ലി: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല 19കിലോ സിലിണ്ടറിനു 3085 രൂപയായി. നേരത്തെ 2092രൂപയായിരുന്നു. വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റത്തവണ 1000 രൂപക്കടുത്ത്‌ സിലിണ്ടറിന് കൂടുകയാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial