Headlines

മുസ്‌ലിം പെൺകുട്ടികളെ വിവാഹം കഴിച്ച് ഹിന്ദുവാക്കിയാൽ ഒരു ലക്ഷം രൂപ; വിവാദ പ്രഖ്യാപനവുമായി മഹാരാഷ്ട്രയിലെ പഞ്ചായത്ത് പ്രസിഡന്റ് സഞ്ജയ് മർക്കാട്

അന്യമതസ്ഥരായ പെൺകുട്ടികളെ വിവാഹം കഴിച്ച് ഹിന്ദു മതത്തിലേക്ക് കൊണ്ടുവരുന്ന യുവാക്കൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ പഞ്ചായത്ത് പ്രസിഡന്റ് സഞ്ജയ് മർക്കാട്. സമാജം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതിയെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് സഞ്ജയ് മർക്കാട് ഈ വിവാദ പ്രഖ്യാപനം നടത്തിയത്. മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് എല്ലാവിധ സംരക്ഷണവും സഹായവും നൽകുമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

മതവിദ്വേഷം വളർത്തുന്നതും സാമൂഹിക അന്തരീക്ഷം തകർക്കുന്നതുമാണ് ഇത്തരം പ്രസ്താവനകളെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ, തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന സൂചനയാണ് സഞ്ജയ് മർക്കാട് നൽകുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: