Headlines

കർണാടകയില്‍ 13കാരിയെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്തു

ബംഗളൂരു: കർണാടകയില്‍ 13കാരിയെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്തു. ധാർവാ‍ഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് സംഭവം 14-15 വയസുകാരായ മൂന്ന് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയം ഇവിടെയെത്തിയ ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും മൂന്ന് ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി- ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതികളില്‍ രണ്ട് പേർ ഹൈസ്കൂള്‍ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂള്‍ പഠനം ഉപേക്ഷിച്ചെന്നാണ് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു….

Read More

ഭർത്താവിന്റെ നിരന്തര പീഡനം; വാടകവീട്ടിൽ താമസിച്ച് വന്ന യുവതിയെ ദേഹോപദ്രവം ഏല്പിക്കുകയും സ്കൂട്ടർ തീ വെച്ച് നശിപ്പിക്കുകയും ചെയ്തു; ഭർത്താവ് പിടിയിൽ

അടൂർ: ഭർത്താവുമായി പിണങ്ങി മകളുമൊത്ത് വാടകവീട്ടിൽ താമസിച്ച് വന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ചു. ഭർത്താവ് പിടിയിൽ. ഭർത്താവിന്റെ നിരന്തര പീഡനം മൂലം യുവതി മാറി താമസിക്കുകയായിരുന്നു. ഏനാദിമംഗലം മാരൂർ തോട്ടപ്പാലം സ്വദേശിയായ പ്രിൻസ് കോട്ടേജിൽ 49 കാരനായ പ്രിൻസ് സാമുവേൽ ആണ് അറസ്റ്റിലായത്. ഗാർഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ പ്രതി കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വാടകവീട്ടിലെത്തി ഉപദ്രവിക്കുകയായിരുന്നു. ഭാര്യയെ മുമ്പും ദേഹോപദ്രവമേല്പിച്ചന് പ്രതിയ്ക്കെതിരെ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്…

Read More

ആറു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്നു

ബുലന്ദ്ഷഹർ: ആറു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. ജനുവരി രണ്ടിനാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സിക്കന്ദരാബാദിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 70 (2), 103 (1), പോക്‌സോ വകുപ്പിലെ സെക്ഷൻ 5(എം), ആറ് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. അതേ കെട്ടിടത്തിൽ താമസിക്കുന്ന…

Read More

കൊല്ലത്ത് പാൽ തലയിൽ ഒഴിച്ച് കർഷകൻ്റെ പ്രതിഷേധം; യുവാവിന്റെ വാദങ്ങൾ തള്ളി ക്ഷീരകർഷകർ രംഗത്ത്

കൊല്ലം: കൊല്ലം സൊസൈറ്റിയില്‍ പാല്‍ തലയില്‍ ഒഴിച്ച് പ്രതിഷേധിച്ച യുവാവിനെതിരെ പ്രദേശത്തെ മറ്റ് ക്ഷീരകർഷകർ രംഗത്ത്. കൊല്ലം പരവൂരിലെ കൂനയിലുള്ള പാല്‍ സൊസൈറ്റിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തന്റെ പശുക്കളുടെ പാൽ മാത്രം സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സൊസൈറ്റിക്ക് മുൻപിൽ യുവാവ് പ്രതിഷേധിച്ചത്.താൻ കൊണ്ടുവന്ന പാൽ തലയിലൂടെ ഒഴിച്ചാണ് സൊസൈറ്റിക്ക് മുന്നിൽ യുവാവ് പ്രതിഷേധിച്ചത് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ യുവാവിന്റെ വാദങ്ങൾ തള്ളിക്കള‌ഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രദേശത്തെ മറ്റ് ക്ഷീരകർഷകർ. പരവൂർ സ്വദേശിയായ വിഷ്‌ണു…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന; മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചേക്കും. നാളെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തും. വോട്ടിങ്ങ് മെഷീനുകളുടെ പരിശോധന ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. മെയ് ആദ്യവാരം ഫല പ്രഖ്യാപനമുണ്ടാകും. മുന്നൊരുക്കങ്ങള്‍ നോക്കുമ്പോള്‍ മാര്‍ച്ച് ആദ്യ ആഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം വരേണ്ടതാണ്, അങ്ങനെയെങ്കില്‍ ഏപ്രിലില്‍ വോട്ടെടുപ്പുണ്ടാകും. മെയ് മാസത്തില്‍ വോട്ടെണ്ണലും ഫല പ്രഖ്യാപനവും തുടര്‍ന്ന് പുതിയ സര്‍ക്കാരും നിയമസഭയും നിലവില്‍ വരും. എസ്‌ഐആറില്‍…

Read More

ഈ വർഷം മുതൽ സ്‌കൂൾ പരിഷ്‌കാരം, എൽപി ക്ലാസുകളിൽ ഇനി പിൻബെഞ്ചുകാരില്ല

സ്‌കൂൾ ക്ലാസ്മുറികളിൽ കുട്ടികൾ പിൻബെഞ്ചിലിരിക്കുന്ന രീതി ഘട്ടംഘട്ടമായി മാറ്റാൻ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷംമുതൽ എൽപി ക്ലാസ്മുറികളിൽ പിൻബെഞ്ചുകാരില്ലാത്ത ഇരിപ്പിടം ഒരുക്കാനാണ് ആലോചന. ഇതിനുള്ള പ്രത്യേക ക്രമീകരണമൊരുക്കാൻ പ്രത്യേക മാർഗരേഖയും പുറപ്പെടുവിക്കുംബാഗുകളുടെ ഭാരം കുറയ്ക്കാൻ പാഠപുസ്തകങ്ങൾ ക്ലാസ്മുറിയിൽ സൂക്ഷിക്കാനുള്ള ക്രമീകരണവും നിർദേശിക്കും. ഇതിനൊക്കെയുള്ള ഘടനാപരമായ നിർദേശങ്ങളുമായി എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ റിപ്പോർട്ടുകൾ തയ്യാറായിവരുന്നതായി സർക്കാർവൃത്തങ്ങൾ പറഞ്ഞു. ജനുവരി എട്ടിനുചേരുന്ന കരിക്കുലം കമ്മിറ്റിയിൽ റിപ്പോർട്ടുകൾ പരിഗണിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.എൽപി ക്ലാസുകളിൽ 30:1 എന്നനിലയിലാണ് വിദ്യാർഥി, അധ്യാപക…

Read More

തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് നാളെ മുതൽ തുടങ്ങും

                                                                                                                 പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന ഭരണസമിതികളിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി (സ്ഥിരം സമിതി) തെരഞ്ഞെടുപ്പുകൾ അഞ്ചിന് ആരംഭിക്കും.അഞ്ചു മുതൽ ഏഴുവരെയാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാൻ്റിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്. ജില്ലാ പഞ്ചായത്തിൽ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത് കാര്യം, ആരോഗ്യ വിദ്യാഭ്യാസ കാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാൻ്റിംഗ് കമ്മിറ്റികളുണ്ടാകും. നഗരസഭകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്, വിദ്യാഭ്യാസ കലാകായികം എന്നിങ്ങനെ…

Read More

സംസ്ഥാനത്ത് ഇനി പുതിയ വീട്ടു നമ്പർ;
ഈ മാസം മാറും

സംസ്ഥാനത്ത് വീടുകൾ ഉൾപ്പെടെ ഒന്നര ക്കോടിയിലേറെ വരുന്ന കെട്ടിടങ്ങളുടെ നമ്പർ ഈ മാസം മാറും. ഇതിൽ 1.10 കോടി വീടുകളും അപ്പാർട്‌മെന്റുകളും ഫ്ലാറ്റുകളുമാണ്. 46 ലക്ഷം വാണിജ്യ ആവശ്യത്തിനുള്ളവയും. വാർഡ് വിഭജനത്തിനു ശേഷം തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപുതന്നെ നടക്കേണ്ട നമ്പർമാറ്റമാണ് അൽപം വൈകി നടപ്പാക്കുന്നത്. തദ്ദേശ വകുപ്പിന്റെ സേവനങ്ങൾ നൽകുന്ന സ്മാർട്ട് ആപ്ലിക്കേഷൻ നമ്പർ ക്രമീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതത് കോർപറേഷനുകളും നഗരസഭകളും പഞ്ചായത്തുകളുമാണ് ഇതു നടപ്പാക്കേണ്ടത്. അതിനുള്ള മാർഗനിർദേശങ്ങളും നൽ കിയിട്ടുണ്ട്. ഒന്നാം വാർഡിലെ ഒന്നാംനമ്പർ…

Read More

മദീനക്കടുത്ത് വാഹനാപകടം; മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

ജിദ്ദ : മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു.ജിദ്ദയിലെ അസ്കാനിൽ താമസിച്ചിരുന്ന മലയാളി കുടുംബമാണ് അപകടത്തിൽപ്പെട്ടത് മലപ്പുറം യുകെ പടി സ്വദേശിയും ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ താമസക്കാരനുമായ അബ്ദുൽ ജലീലും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.മദീന സിയാറത്തിനായി പുറപ്പെട്ടതായിരുന്നു ജലീലും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പുല്ല് കയറ്റിയ വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിൽ ആകെ 7 പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ…

Read More

സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

       അധ്യാപകസംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയതെന്നും ഇതിനെതിരെ റിവ്യു ഹർജി നൽകുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെ ടെറ്റ് പരീക്ഷക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. ചില സംഘടനകൾ കാര്യം എന്തെന്ന് മനസിലാക്കും മുമ്പ് എതിർപ്പ് ഉന്നയിച്ചു. സർക്കാർ അധ്യാപകർക്കൊപ്പമാണ്. സ്ഥാനക്കയറ്റത്തിൽ വ്യക്തത വരുമെന്നും മന്ത്രി പറഞ്ഞു. കുറേപ്പേർ രക്ഷപ്പെടുമെങ്കിൽ രക്ഷപ്പെടട്ടെ. നാൽപതിനായിരത്തോളം അധ്യാപകരെ ബാധിക്കുന്ന വിഷയമാണിതെന്നും മന്ത്രി പറഞ്ഞു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial