Headlines

വെമ്പായം റബ്ബർ തോട്ടത്തിനു സമീപം  തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരൻ്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി

വെമ്പായം: നെടുവേലിയിൽ റബ്ബർ തോട്ടത്തിനു സമീപം കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയാതാണ് എന്നാണ് പ്രാഥമിക നിഗമനം. കൊഞ്ചിറ നാലുമുക്ക് സ്വദേശി എൻ എസ് മൻസിലിൽ ഷിഹാബുദ്ദീൻ (52) ആണ് മരണപ്പെട്ടത്. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരനാണ്. വട്ടപ്പാറ പോലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുന്നു.ഭാര്യ: സിജിന,മക്കൾ :നിഷ,നിഹ.

Read More

ബിജെപി നേതാവ് കല്ലയം വിജയകുമാർ അന്തരിച്ചു.

വട്ടപ്പാറ :ബിജെപി സംസ്ഥാന കൗൺസിൽ അംഗം കല്ലയം വിജയകുമാർ നിര്യാതനായിബിജെപി നെടുമങ്ങാട്നിയോജക മണ്ഡലം പ്രസിഡൻ്റ്. യുവമോർച്ച സംസ്ഥാന സെക്രട്ടറി ബിജെപി ജില്ലാ ജനറൽസെക്രട്ടറി എന്നി നിലയിൽ പ്രവർത്തിച്ചു,നെടുമങ്ങാട് മണ്ഡലത്തിൽ ബി.ജെ.പിയുടെവളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ച നേതാവായിരുന്നു.

Read More

മുഴുവൻ ബൂത്തുകളിലും ക്യാമറ, മൊബൈൽ ഫോണുകൾ ഒഴിവാക്കും;  കർശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: വോട്ടെടുപ്പ് സുതാര്യമാക്കാനുള്ള കർശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ. മുഴുവൻ ബൂത്തുകളിലും ക്യാമറ സ്ഥാപിക്കാനും മൊബൈൽ ഫോണുകൾ ഒഴിവാക്കാനുമാണ് പദ്ധതി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീന പരിപാടികളിൽ ഇതു സംബന്ധിച്ച നിർദേശം അധികൃതർ നൽകുന്നുണ്ട്.കള്ള വോട്ടും തിരിമറിയും തടയാൻ ലക്ഷ്യമിട്ടാണ് പോളിംഗ് ബൂത്തുകളിൽ സമഗ്ര പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ പോളിങ് ബൂത്തുകളുടെയും അകത്തും പുറത്തും സിസിടിവി കാമറകൾ സ്ഥാപിക്കും. വോട്ടെടുപ്പിനിടെ ബൂത്തിന് അകത്തുo പുറത്തും നടക്കുന്ന കാര്യങ്ങൾ കലക്‌ട്രേറ്റിലും…

Read More

ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സനെ കോണ്‍ഗ്രസ് പുറത്താക്കി

പാലക്കാട്: ലൈംഗികപീഡന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പ്രശോഭ് സി വത്സനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ധാര്‍മികത ഉണ്ടെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറഞ്ഞു. പരാതി നല്‍കിയ യുവതിയുടെ മൊഴി പോലിസ് ഇന്ന് രേഖപ്പെടുത്തും. ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചുവെന്ന് ദലിത് യുവതിയാണ് പീഡന പരാതി നല്‍കിയത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ച് കാറില്‍ വെച്ച് പീഡിപ്പിച്ചതായും…

Read More

ഐപിഎല്ലിന് ഇന്ന് കൊടിയേറ്റം; കിരീടം നിലനിര്‍ത്താന്‍ ആര്‍സിബി, ആദ്യ മത്സരം ഹൈദരാബാദിനെതിരെ

    ബെംഗളൂരു : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്തൊന്‍പതാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് കളി. ഐപിഎല്ലിലെ കന്നിക്കിരീടം നിലനിര്‍ത്താനാണ് ആര്‍സിബി ശ്രമിക്കുക. കിരീടം വീണ്ടെടുക്കാന്‍ ഹൈദരാബാദും. ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നതിന്റെ ആനൂകൂല്യമുണ്ട് ആര്‍സിബിക്ക്. ചാമ്പ്യന്‍മാരുടെ റണ്‍സ് പ്രതീക്ഷ ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിധാര്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ് എന്നിവരില്‍….

Read More

‘വാൾ, മഴു, നാടൻ ബോംബ്; തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി’; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം:ബാലരാമപുരത്ത് വൻ ആയുധ ശേഖരം പിടികൂടി. പുത്രക്കാട് വാട്ടർ ടാങ്കിന് സമീപം ചാക്കിൽ കെട്ടിയ നിലയായിരുന്നു ആയുധങ്ങൾ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് ആയുധശേഖരം കണ്ടെത്തിയത്. ആയുധങ്ങൾ ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പായ് കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയ ചാക്ക് കെട്ടുകളിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ആറ് വാൾ, രണ്ട് മഴു, വെട്ടുകത്തികൾ, ഇരുമ്പ് ദണ്ഡ്, നാടൻ ബോംബുകൾ എന്നിവയാണ് കണ്ടെത്തിയത്. നാല് മാസങ്ങൾക്ക് മുൻപ് സ്ഥലത്ത് വലിയ ആക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു….

Read More

ഭാര്യയുടെ മാനസിക പീഡനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തു

മുംബൈ:ഭാര്യയുടെ മാനസിക പീഡനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തു. പൂനെ നാസിക്ക് മാലേഗാവിലെ മുഹമ്മദ് സാദ് ആസിഫ് സയ്യദ് എന്ന യുവാവാണ് ആത്മഹത്യ ചെയ്‌തത്‌. ഭാര്യയും വീട്ടുകാരും ചേർന്ന് മാനസികമായി നിരന്തരം പീഡിപ്പിക്കുകയാണെന്ന് മരണത്തിനുമുമ്പ് പീഡന വിവരങ്ങൾ വിവരിച്ചുകൊണ്ട് തയ്യാറാക്കിയ വീഡിയോ സുഹൃത്തിന് അയച്ചുകൊടുത്ത ശേഷം ആയിരുന്നു അന്ത്യം . സംഭവത്തിൽ ഭാര്യയും അവരുടെ വീട്ടുകാരും ഉൾപ്പെടെ ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തു. മൊബൈൽ കസ്റ്റഡിയിലെടുത്ത് പോലീസ് വീഡിയോയുടെ ആധികാരികത ഉറപ്പാക്കാൻ പരിശോധനയ്ക്ക് അയച്ചു. ഭാര്യ കരി മുനീഷ…

Read More

മൂല്യനിര്‍ണയം പൂര്‍ത്തിയായി; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും മാര്‍ക്കുകളുടെ പുനപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേയില്‍ നടക്കുന്ന രണ്ടാം ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്താണ് ഈ വര്‍ഷം നേരത്തേതന്നെ പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫലം പ്രഖ്യാപിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ അറിയാനാകും. കഴിഞ്ഞവര്‍ഷം സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ ഫലം മേയ് 13നാണ് പ്രഖ്യാപിച്ചത്….

Read More

‘കോൺ ബനേഗ ക്രോർപതി’യിൽ 50 ലക്ഷം രൂപ സമ്മാനം നേടിയ വനിതാ തഹസിൽദാർ തിരിമറികേസിൽ അറസ്റ്റിൽ; തട്ടിയത് ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 2.5 കോടി

ഷിയോപൂർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ‘കോൺ ബനേഗ ക്രോർപതി’ എന്ന ടെലിവിഷൻ പരിപാടിയിൽ 50 ലക്ഷം രൂപയുടെ സമ്മാനം നേടിയതിലൂടെ ദേശീയ പ്രശസ്തി നേടിയ വനിതാ തഹസിൽദാർ തിരിമറികേസിൽ. അറസ്റ്റിൽ. 2.5 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ അഴിമതിയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. തഹസിൽദാർ അമിത സിങ് തോമറാണ് പിടിയിലായത്. മാർച്ച് 26 വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ തോമറിനെ ശിവപുരിയിലെ ജയിലിലടച്ചതായി പൊലീസ് പറഞ്ഞു. ഗ്വാളിയോറിലെ ചന്ദ്രവാദ്നി നാകയിലെ വീട്ടിൽ…

Read More


‘സാറേ..എനിക്ക് അച്ഛനും അമ്മയും ഇല്ല, സാറാണ് ഇനി എൻ്റെ ദൈവവും അച്ഛനും അമ്മയും, എങ്ങനെയെങ്കിലും ജയിപ്പിക്കണേ’; വൈറലായി ഒരു പരീക്ഷാ പേപ്പർ

ഹൈദരാബാദ്: പരീക്ഷാ ഹാളിലെ ചോദ്യപേപ്പർ കണ്ടാൽ ചിലപ്പോൾ തല കറങ്ങും, പഠിച്ചതൊന്നും ഓർമ വരില്ല. എന്നാൽ, തെലുങ്കാനയിൽ നിന്നുള്ള ഒരു വിദ്യാർഥി പരീക്ഷാ പേപ്പറിൽ കുറിച്ച വരികൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുകയാണ്. തോൽവി ഉറപ്പായപ്പോൾ താൻ പഠിച്ച സകല വിദ്യകളും പ്രയോഗിച്ചിരിക്കുകയാണ് ഈ മിടുക്കൻ. വെറുമൊരു അപേക്ഷയല്ല, വൈകാരികമായ സ്നേഹ പ്രകടനമാണ് പരീക്ഷാ പേപ്പറിൽ നിറയെ. ‘സാർ, ഞാൻ പഠിച്ചതൊന്നും വന്നില്ല. ദൈവമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ആ ദൈവം ഇപ്പോൾ നിങ്ങളാണ്. ദൈവം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial