മലപ്പുറത്ത് സിപിഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു
മലപ്പുറം: മലപ്പുറത്ത് സിപിഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായ പി അരുണ്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. എഐടിയുസി ജില്ലാ കമ്മിറ്റിയംഗവും വണ്ടൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു. പ്രാദേശിക നേതൃത്വത്തോടുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് അരുണ്‍ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. സിപിഐ തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും ഇനി ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അരുണ്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വണ്ടൂർ പഞ്ചായത്തിൽ പതിനെട്ടാം വാർഡായ കരുണാലയപ്പടിയിൽ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു അരുണ്‍….

