വോട്ടര്‍ പട്ടികയില്‍ വര്‍ഷങ്ങളായി ഉള്ളവര്‍ പൗരന്മാരാണെന്ന് കരുതാനാവില്ലേ? തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് സുപ്രിംകോടതി
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹരജികളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് സുപ്രിംകോടതി. പലതവണ വോട്ടര്‍ പട്ടിക പുതുക്കലുകള്‍ക്ക് വിധേയരായി, വര്‍ഷങ്ങളായി വോട്ട് രേഖപ്പെടുത്തി പട്ടികയില്‍ തുടരുന്നവരെ ഇന്ത്യക്കാരാണെന്ന് സ്വാഭാവികമായി അനുമാനിക്കാനാവില്ലേയെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജിക്കാര്‍ ഉന്നയിച്ച ഈ അടിസ്ഥാനപരമായ ചോദ്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ മറവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘സമാന്തര എന്‍ആര്‍സി’ നടപ്പാക്കുകയാണെന്ന ഹരജിക്കാരുടെ വാദം കമ്മീഷന്‍…

