സ്ഥാനാര്‍ഥികള്‍ ജയിലില്‍ ആയതിനാല്‍ സത്യപ്രതിജ്ഞ ചെയ്തില്ല; രണ്ട് നഗരസഭാ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കും
കണ്ണൂര്‍: പയ്യന്നൂര്‍, തലശ്ശേരി നഗരസഭകളിലെ ഒരോ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും ജയിലില്‍ കിടക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ സത്യപ്രതിജ്ഞ ചെയ്യാത്തതാണ് ഇതിന് കാരണം. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 46ാം വാര്‍ഡായ മൊട്ടമ്മലില്‍നിന്നും വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ നിഷാദ്, തലശ്ശേരി മുനിസിപ്പാലിറ്റി 37ാം വാര്‍ഡായ കൊമ്മല്‍വയലില്‍നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ച യു പ്രശാന്ത് എന്നിവരുടെ കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകുകയും അയോഗ്യരാക്കപ്പെടുകയും ചെയ്യും. ഇവര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് നഗരസഭ സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ഇത്…

