Headlines

സിപിഐ സ്ഥാനാർത്ഥി പട്ടികയായി; 4 മന്ത്രിമാരും മത്സരിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സിപിഐ സ്ഥാനാർത്ഥികളുടെ പട്ടികയായി. സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നീട് നടക്കും. പാർട്ടി സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. അതേസമയം നിലവിലെ നാല് സിപിഐ മന്ത്രിമാർ ഇത്തവണയും മത്സരിക്കും. കെ രാജൻ ഒല്ലൂരിലും പി പ്രസാദ് ചേർത്തലയിലും ജെ ചിഞ്ചുറാണി ചടയമംഗലത്തും ജി ആർ അനിൽ നെടുമങ്ങാട് നിന്നുമാണ് ജനവിധി തേടുക. മൂന്ന് ടേം കഴിഞ്ഞ ആറ് പേരെ ഒഴിവാക്കിയിട്ടുണ്ട്. പട്ടാമ്പിയിൽ മൂന്നാമൂഴത്തിന് മുഹമ്മദ് മുഹ്സിൻ തന്നെ കളത്തിലിറങ്ങും. തൃശ്ശൂരിൽ ആലങ്കോട് ലീലാകൃഷ്ണനാണ്…

Read More

മൂന്നാം തവണയും ടി20 ലോകകപ്പ് ഉയര്‍ത്തി ഇന്ത്യ; കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന് ;സഞ്ജു പ്ലെയർ ഓഫ് ദ ടൂർണമെൻ്റ്

  അഹമ്മദാബാദ് : ടി20 ലോകകപ്പ് നിലനിര്‍ത്തി ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയര്‍ത്തിയത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ (46 പന്തില്‍ 89) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും…

Read More

സെക്രട്ടറിയേറ്റ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വൻ വിജയം

തിരുവനന്തപുരം:സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല സഹകരണജനാധിപത്യ മുന്നണി   വിജയിച്ചു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ (ഭാഗികമായി) നൽകിയതിനാൽ സർവീസ് മേഖലയിലെ എതിർപ്പ് അവസാനിച്ചുവെന്ന്  സർക്കാർ ആശ്വാസം കൊള്ളുന്നതിനിടയിൽ ഭരണ സിരാകേന്ദ്രത്തിൽ തന്നെ നടന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് അനുകൂല പാനൽ വൻ വിജയം കൊയ്തത്. 1900-2000 വോട്ടിൻ്റെ വ്യത്യാസത്തിലാണ് സഹകരണ ജനാധിപത്യമുന്നണി പാനൽ ഒന്നാകെ ജയിച്ചു കയറിയത്. ആകെ പോൾ ചെയ്ത 5100 വോട്ടിൽ കോൺഗ്രസ് അനുകൂല പാനൽ ശരാശരി…

Read More

തൃശ്ശൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശൂർ: ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി. തൃശൂർ ദേശീയപാതയിൽ നാട്ടിക സെൻററിനടുത്ത് വെച്ചായിരുന്നു അപകടം. സ്‌കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികനാണ് മരിച്ചത്. കയ്പമംഗലം ചളിങ്ങാട് കൂനിപ്പറമ്പ് സ്വദേശി പട്ടത്ത് രാമകൃഷ്ണൻ്റെ മകൻ ഷിജു (ചിന്തൻ 42) ആണ് മരിച്ചത്. ആലപ്പുഴയിൽ ജോലിക്ക് പോകാനായി തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ഷിജു. ഇതിനിടെ തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന പിക്കപ്പുമായാണ് ഷിജു സഞ്ചരിച്ച സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട്…

Read More

ബിഹാറിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി യുവതിക്ക് ദാരുണാന്ത്യം

പാട്ന: ബിഹാറിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി യുവതിക്ക് ദാരുണാന്ത്യം. മധുബനി ജില്ലയിലെ അന്ധരാതാർഹി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. റോഷൻ ഖാത്തൂൻ എന്ന യുവതിയെ മോഷണക്കുറ്റം ആരോപിച്ചാണ് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചത്. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവദിവസം, റോഷൻ ഖാത്തൂൻ ഒരു വീട്ടിൽ മോഷണത്തിനായി കയറി എന്ന് ആരോപിച്ചാണ് നാട്ടുകാർ അവരെ തടഞ്ഞുവെച്ചത്. തുടർന്ന് യാതൊരു ദയയുമില്ലാതെ ഒരു കൂട്ടം ആളുകൾ ചേർന്ന് യുവതിയെ മാരകമായി മർദിക്കുകയായിരുന്നു. ക്രൂരമായ മർദനമേറ്റ്…

Read More

കോഴിക്കോട് ക്രിസ്ത്യൻ പള്ളിയിൽ തീയിട്ട സംഭവം; ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യൻ പള്ളിയിൽ തീയിട്ട ഒഡീഷ സ്വദേശി പിടിയിൽ. പുഷ്പ ജങ്ഷനിലുള്ള സെന്റ് പാട്രിക്സ് റോമൻ കാത്തലിക് പള്ളിയിലാണ് തീയിട്ടത്. സംഭവത്തിൽ ഒഡീഷ സ്വദേശിയായ ജയന്ത് നായികിനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച പുലർച്ചെയായിരുന്നു പള്ളിക്ക് തീയിട്ടത്. പള്ളിയിലെ മതബോധന ക്ലാസുകൾ നടത്തുന്ന കെട്ടിടത്തിനാണ് തീയിട്ടത്. പള്ളി വികാരിയുടെ കാർ, സുപ്രധാന രേഖകൾ, പഴയ വൈദിക മന്ദിരത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ, രൂപക്കൂട് എന്നിവ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല….

Read More

വിസ തട്ടിപ്പ് കേസ്‌; നിർമാതാവ് ജോബി ജോർജിന് 4 വർഷം തടവും പിഴയും

മൂവാറ്റുപുഴ; യുകെയില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ നിര്‍മാതാവ് ജോബി ജോര്‍ജിന് നാലു വര്‍ഷം തടവുശിക്ഷയും 66.5 ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യുവിന്റെയും മുളന്തുരുത്തി സ്വദേശികളായ ദമ്പതികളുടെയും പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത്. യുകെയില്‍ വിസ നല്‍കാമെന്ന് പറഞ്ഞ് പ്രതി പരാതിക്കാരെ പറ്റിക്കുകയായിരുന്നു.പിഎംഎല്‍എ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. തുടക്കം മുതല്‍…

Read More

മാധ്യമപ്രവര്‍ത്തകന് എതിരായ തീവ്രവാദി പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് വി പി ദുല്‍കിഫിലിന്റെ പരാതിയിലാണ് നടപടി. ജനുവരി മൂന്നിന് നല്‍കിയ പരാതിയില്‍ കേസെടുത്ത വിവരം ഇന്നലെയാണ് കമ്മീഷന്‍ അറിയിച്ചത്. മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായതില്‍ വിശദീകരണം നല്‍കുന്നതിനിടയിലാണ് മാധ്യമപ്രവര്‍ത്തകന് നേരെ തീവ്രവാദി പരാമര്‍ശം നടത്തിയത്. തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്‌ലിംകളുടെ വലിയ വാക്താവാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. മാധ്യമ പ്രവര്‍ത്തകനെതിരായ പരാമര്‍ശത്തെ…

Read More

കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം

ന്യൂഡൽഹി: കുട്ടികളിൽ പ്രായപരിധി അനുസരിച്ച് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം. ഇതിന്റെ ഭാഗമായി പുതിയ ബിൽ പാർലമെന്റിൽ കൊണ്ടുവരും. 8-12, 12-16, 16-18 പ്രായപരിധിയിൽ ഉപയോഗം നിയന്ത്രിക്കാനാണ് തീരുമാനം. സോഷ്യൽ മീഡിയ ഉപയോഗം ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങൾ വലുതാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കേട്ടായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സോഷ്യൽ മീഡിയ പൂർണമായും നിരോധിക്കുന്നതിനോട് സർക്കാരിന് യോജിപ്പില്ലെന്നും പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്കായി നിയന്ത്രണങ്ങൾ…

Read More

ഭർത്താവ് മരിച്ച് 20 ദിവസത്തിൽ വിവാഹം കഴിച്ച 46 കാരിയും കാമുകനും കൊലപാതകത്തിന് അറസ്റ്റിൽ

    ബെംഗളൂരു : ഹൃദയാഘാതം മൂലം മരിച്ചുവെന്ന് കരുതി സംസ്കരിച്ച ഗൃഹനാഥന്റേത് ആസൂത്രിത കൊലപാതകം. തുമകുരു സ്വദേശിയായ പരമേഷ് (50) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പരമേഷിന്റെ ഭാര്യ ആശ (46), കാമുകൻ ചന്ദ്രപ്പ (48) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 29-നാണ് കൂലിപ്പണിക്കാരനായ പരമേഷ് മരിക്കുന്നത്. ഭർത്താവിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച ഭാര്യ തൊട്ടടുത്ത ദിവസം തന്നെ സംസ്കാര ചടങ്ങുകൾ നടത്തി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial