നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴ

          പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കാനും വിധിയായി. അപൂര്‍വത്തില്‍ അപൂര്‍വം എന്നാണ് കേസ് കോടതി വിലയിരുത്തിയത്. സുധാകരന്റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് നേരത്തെ തന്നെ ജീവപര്യന്തം വിധിച്ചിട്ടുണ്ട്. ആ ശിക്ഷ അനുഭവിച്ചു വരുകയാണ്. മുത്തശ്ശിയെ കൂടി കൊന്നത്തോടെ സുധാകരന്റെ മക്കള്‍ക്ക് ജീവിക്കാനുള്ള അത്താണി…

Read More

കുട്ടി ഉണ്ടായത് കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 5 കോടി തട്ടിയ കേസ്; വിശദമായ അന്വേഷണത്തിനു പൊലീസ്

തിരുവനന്തപുരം : തിരുവനന്തപുരത്തെ കോടികളുടെ ഹണി ട്രാപ്പ് കേസില്‍ വിശദമായ അന്വേഷണത്തിനു പൊലീസ്. കുട്ടി ഉണ്ടായത് കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ഹൈദരാബാദ് സ്വദേശിയായ വ്യവസായിയില്‍ നിന്നും അഞ്ചു കോടിയോളം തട്ടിയെടുത്ത കേസിലാണ് റോഷ്നി രാജനെ കുറിച്ച് വിശദമായി അന്വേഷിക്കാനുള്ള പൊലീസ് നീക്കം. വ്യവസായി വിജയകുമാര്‍ താന്‍ വിവാഹം കഴിച്ച ആളാണെന്നും ബിസിനസ് പങ്കാളിയാണെന്നുമുള്ള വിശദീകരണവുമായി റോഷ്നി രംഗത്തെത്തിയിരുന്നു. ചിത്രങ്ങള്‍ ഉള്‍പ്പടെ പങ്ക് വെച്ചാണ് റോഷ്നി രാജന്റെ നീക്കം. ഹൈദരാബാദ് സ്വദേശിയായ വ്യവസായി വിജയകുമാറിന്റെ ഭാര്യയുടെ പരാതിയിലായിരുന്നു വഞ്ചിയൂര്‍…

Read More

നിതിന്‍രാജിന്റെ ആത്മഹത്യ: മുഖ്യ പ്രതി ഡോ. റാം പിടിയില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ഡോക്ടര്‍ റാം പിടിയിലായി. മൂന്നു മാസത്തിനു ശേഷമാണ് റാമിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുന്നത്. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ഡോക്ടര്‍ റാം പിടിയിലാകുന്നത്. ഡോക്ടര്‍ റാമിനെ പൊലീസ് കണ്ണൂരിലെത്തിച്ചു. നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ മുഖ്യപ്രതിയായ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ഡോ. റാം ഒളിവില്‍ താമസിക്കുന്നു എന്ന സൂചനയെത്തുടര്‍ന്ന് ആന്ധ്ര കേന്ദ്രീകരിച്ചാണ്…

Read More

അർജൻ്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്പെയിൻ ഫിഫ ലോകകപ്പ് ചാമ്പ്യൻ

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് കിരീടം സ്പെയിനിന്. ആവേശം നിറഞ്ഞ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയെ ഒറ്റ ഗോളിൽ വീഴ്ത്തിയാണ് സ്പെയിൻ രണ്ടാം ലോക കിരീടം ഉയർത്തിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോൾരഹിതമായപ്പോൾ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് വിജയികളെ നിർണയിച്ചത്. 2010ലെ ആദ്യ കിരീട നേട്ടത്തിനു ശേഷം സ്പെയിനി‍ന്റെ രണ്ടാം നേട്ടമാണിത്. ലോകകപ്പ് കിരീടം നിലനിർത്താമെന്ന അർജന്റീനയുടെ മോഹം നടന്നില്ല. മത്സരത്തിൽ അർജന്റീന തീർത്തും നിറംമങ്ങിയ പ്രകടനമായിരുന്നു. എക്സ്ട്രാ ടൈമിന്റെ അവസാന ഘട്ടത്തിൽ…

Read More

വെമ്പായത്തെ ബാറിൽ മദ്യപാന സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു

വെമ്പായം: വെമ്പായത്തെ ബാറിൽ മദ്യപാന സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം ഉണ്ടായത്. ബാറിൽ മദ്യപിക്കാനെത്തിയ സംഘവും അവിടെയുണ്ടായിരുന്ന നന്നാട്ടുകാവ് സ്വദേശിയായ യുവാവും തമ്മിൽ ഉണ്ടായ വാക്കേറ്റമാണ് വലിയ അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ബാറിൽ നിന്നും പുറത്തുപോയ യുവാവ്, പെട്രോൾ വാങ്ങി തിരിച്ചെത്തുകയും ബാറിലുണ്ടായിരുന്നവർക്ക് നേരെ ഒഴിച്ച ശേഷം തീ കൊളുത്തുകയുമായിരുന്നു.പെട്ടെന്ന് തീ പടർന്നതോടെ ബാറിനുള്ളിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. പൊള്ളലേറ്റ നാല് പേരുടെയും നില…

Read More

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദേശിച്ചതായി സർക്കാർ അറിയിച്ചു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Read More

ലൂസേഴ്സ് ഫൈനലിൽ ഗോൾ മഴ;ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

മയാമി: ആവേശവും ഗോളുകളും നിറഞ്ഞുനിന്ന ഫിഫ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം. പത്തു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ നാലിനെതിരെ ആറു ഗോളുകൾക്കാണ് ത്രീ ലയൺസ് മുൻ ചാമ്പ്യന്മാരായ ഫ്രഞ്ച് പടയെ കീഴടക്കിയത്. 1966-ൽ കിരീടം ചൂടിയതിന് ശേഷം ലോകകപ്പ് വേദിയിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഹാട്രിക് നേടിയപ്പോൾ, ഇരട്ട ഗോളുകളുമായി ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ ലോകകപ്പ് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലയണൽ മെസ്സിയെ…

Read More

കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ച് അമ്മയെ ആക്രമിച്ച് കൈ തല്ലിയൊടിച്ചു, മകന്‍ അറസ്റ്റില്‍

       തൃശൂര്‍ : കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ച് അമ്മയെ ആക്രമിച്ച് കൈ തല്ലിയൊടിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി മനോജ് (46) ആണ് അറസ്റ്റിലായത്. അമ്മ തുളസി (71)യാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ 6ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. മനോജിന്റെ കുടുംബത്തിന് ഉണ്ടായ ദുരിതങ്ങള്‍ക്ക് കാരണം അമ്മയായ തുളസി മന്ത്രവാദം ചെയ്തതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചേറ്റുവയിലുള്ള തറവാട് വീട്ടില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന തുളസിയെ മകന്‍ ബലംപ്രയോഗിച്ച് താഴെയിടുകയും കൈകള്‍കൊണ്ട് മര്‍ദ്ദിക്കുകയും കാലുകൊണ്ട് ചവിട്ടുകയും…

Read More

എയർടെൽ 5ജി: ഹോട്ട്‌സ്‌പോട്ടിന് പുതിയ നിയന്ത്രണമോ?

         എയർടെൽ 5ജി ഉപയോക്താക്കൾക്കിടയിൽ അൺലിമിറ്റഡ് ഡാറ്റ ഹോട്ട്‌സ്‌പോട്ട് വഴി പങ്കിടുന്നതിൽ ആശയക്കുഴപ്പം. ഹോട്ട്‌സ്‌പോട്ട് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും എയർടെൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇത് നയപരമായ മാറ്റമാണോ സാങ്കേതിക തകരാറാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലാതെ ഉപയോക്താക്കൾ ആശങ്കയിലാണ്._ രാജ്യത്തെ എയർടെൽ 5ജി ഉപയോക്താക്കൾക്കിടയിൽ പുതിയ ആശയക്കുഴപ്പം സൃഷ്‍ടിച്ച് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ. മൊബൈൽ ഹോട്ട്‌സ്‌പോട്ട് വഴി മറ്റ് ഉപകരണങ്ങളിലേക്ക് ഇന്റർനെറ്റ് പങ്കിടുമ്പോൾ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്നില്ലെന്നാണ് നിരവധി ഉപയോക്താക്കൾ പരാതിപ്പെടുന്നത്….

Read More

അമ്മയ്ക്ക് ചീത്തവിളിക്കുന്നത് നിയമപരമായി അശ്ലീലമല്ല, പക്ഷേ ആക്രമിച്ചാല്‍ ; സുപ്രീം കോടതി

         ന്യൂഡൽഹി : ഭൂമി തർക്കത്തിനിടെ അപകീർത്തികരവും മോശവുമായ വാക്കുകള്‍ ഉപയോഗിച്ച കേസില്‍ സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. ഒരു ഭൂമി തർക്കത്തിനിടെ മണി എന്ന വ്യക്തി എതിരാളികള്‍ക്കെതിരെ അങ്ങേയറ്റം അപകീർത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതിനാണ് നേരത്തെ നിയമനടപടി നേരിട്ടത്. എന്നാല്‍ ഇത്തരം മോശം പദപ്രയോഗങ്ങള്‍ അശ്ലീല വാക്കുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ശിക്ഷിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. കേസില്‍ പ്രതിയായ വ്യക്തി സമർപ്പിച്ച അപ്പീല്‍ ഭാഗികമായി അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial