യുവതിയെ ബൈക്കിൽ പിന്തുടർന്ന് കവർച്ച, നാലരപ്പവന്‍റെ മാല പൊട്ടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

     കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു. കേരളപുരം കൊച്ചാലമൂട് സ്വദേശിയായ 46 കാരിയുടെ മാലയാണ് മോഷ്ടിച്ചത്.കുണ്ടറ മുക്കടയ്ക്ക് സമീപം വൈശാഖ് ടെക്സ്റ്റൈൽസിന്‍റെ മുന്നിലായിരുന്നുസംഭവം. മകളുടെ സ്കൂളിൽ പിടിഎ മീറ്റിങ്ങിനായി സ്കൂട്ടറിൽ പോവുകയായിരുന്നു വീട്ടമ്മ. കൊല്ലം തിരുമംഗലം ദേശീയപാതയിലൂടെ സ്കൂട്ടറിൽ പോകുന്നതിനിടെ മറികടന്നെത്തിയ ചുവന്ന ബൈക്കിന്‍റെ പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചെടുത്തത്. നാലര പവൻ തൂക്കം വരുന്ന മാലയും ലോക്കറ്റുംകൂടി ഏകദേശം അഞ്ചു ലക്ഷത്തിലേറെ വില വരും. രണ്ട് പേരാണ് സ്കൂട്ടറിലുണ്ടായിരുന്നതെന്ന്…

Read More

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാഹനാപകടം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

          പത്തനംതിട്ട : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. പത്തനാപുരം കുന്നിക്കോട് സ്വദേശി ആമിന ബീവി (31) ആണ് മരിച്ചത്. കോന്നി കൊല്ലൻപടിയിലായിരുന്നു അപകടം. പുനലൂർ ഭാഗത്തേക്ക് പോയ ആമിന ഓടിച്ച കാർ പത്തനംതിട്ട ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസിൽ ഇടിയ്ക്കുകയായിരുന്നു. ആമിനയെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി…

Read More

കാറിൽ കുടുങ്ങിയെന്ന് പറഞ്ഞ് ഫയർഫോഴ്സിനെ വിളിച്ചു; പിന്നാലെ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, സൈനികൻ അറസ്‌റ്റിൽ

കിളിമാനൂർ : വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ. കൊല്ലം കുളക്കട സ്വദേശി അനീഷ് കുമാറിനെ (35) യാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരസേനയിൽ വയർലെസ് ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ചു വരികയയായിരുന്നു ഇയാൾ. സംസ്ഥാന പാതയിൽ തട്ടത്തുമലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. തന്‍റെ വാഹനം അപകടത്തിൽപ്പെട്ടുവെന്നും അതിനുള്ളിൽ ആൾ കുടുങ്ങിക്കിടക്കുകയാണെന്നും കാണിച്ച് അനീഷ് തന്നെയാണ് ഫയർഫോഴ്സ് കൺട്രോൾ റൂമിലേക്ക് വിളിച്ചറിയിച്ചത്….

Read More

കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട : കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോന്നി പിഎസ്‌വിപിഎംഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർത്ഥികളായ ഡെനീഷ് ഷിബു, സെബിൻ ബിനോയ് എന്നിവരാണ് മരിച്ചത്. സ്കൂളിന് സമീപമുള്ള പുതിയകാവ് ദേവീക്ഷേത്ര കടവിലെ ബണ്ടിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കോന്നി കൊന്നപ്പാറ, പയ്യനാമൺ സ്വദേശികളാണ് മരിച്ച വിദ്യാർത്ഥികൾ. അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥിയെ ഉടൻ തന്നെ രക്ഷപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; ടിടിഇ അറസ്റ്റിൽ, നിസാമുദ്ദീൻ എക്സ്പ്രസിലായിരുന്നു സംഭവം

പാലക്കാട് : ട്രെയിനിൽ യാത്രക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടിടിഇ അറസ്റ്റിൽ. തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ടിടിഇയായ കൊല്ലം കടയ്ക്കൽ സ്വദേശി ഷിജു(47)വിനെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നിസാമുദ്ദീൻ എക്സ്പ്രസിലായിരുന്നു സംഭവം. ഭർത്താവിനൊപ്പമാണ് യുവതി ട്രെയിനിൽ യാത്രചെയ്തിരുന്നത്. എന്നാൽ, രണ്ടിടങ്ങളിലായാണ് ഇവർക്ക് സീറ്റ് കിട്ടിയത്. തുടർന്ന് യാത്രയ്ക്കിടെ ടിടിഇ തൊട്ടടുത്ത് വന്നിരുന്നുവെന്നും ശരീരത്തിൽ കടന്നുപിടിച്ചെന്നുമാണ് യുവതിയുടെ പരാതി. തൃശ്ശൂരിനും വള്ളത്തോൾ നഗർ സ്റ്റേഷനും ഇടയിൽവെച്ചായിരുന്നു സംഭവം. ഉടൻതന്നെ യുവതി റെയിൽവേ…

Read More

മസ്‌തിഷ്‌ക മരണം സംഭവിച്ച സൈനികൻ ആറ് പേര്‍ക്ക് പുതുജീവനേകി

കൊല്ലം: മസ്തിഷ്‌കമരണത്തെ തുടര്‍ന്ന് മരണാനന്തര അവയവദാനം നടത്തിയ സൈനിക ഉദ്യോഗസ്ഥന്‍ രാഹുല്‍ രാജീവിന്റെ വൃക്ക തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെത്തി. തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ആംബുലന്‍സ് പുറപ്പെട്ടു. റോഡില്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കി 1.37ന് അവയവം പുഷ്പഗിരി ആശുപത്രിയിലെത്തിച്ചു.രാജ്യത്തിന് കാവലൊരുക്കിയ സൈനികന്റെ അവയവങ്ങള്‍ ആറ് പേര്‍ക്ക് പുതുജീവനേകും. വെള്ളിയാഴ്ച രാത്രി പത്തിനാണ് രാഹുലിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. കൊല്ലം കല്ലുവാതുക്കല്‍ പാമ്പുറം പടിഞ്ഞാറവിള വീട്ടില്‍ രാജീവിന്റെയും സുനിതയുടെയും മകനാണ് രാഹുല്‍ രാജീവ്.രാഹുലിന്റെ രണ്ട്…

Read More

നിയമസഭാ സ്ഥാനാർത്ഥികളിൽ 268 പേർക്കെതിരെ ക്രിമിനൽ കേസ്; ഏറ്റവും കൂടുതൽ കേസ് കെ സുരേന്ദ്രനെതിരെ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 രാഷ്ട്രീയ പാർട്ടികൾ മത്സരിപ്പിച്ച 431 സ്ഥാനാർത്ഥികളിൽ 268 പേർക്കും ക്രിമിനൽ കേസുകൾ ഉണ്ടെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് നിരീക്ഷണ എൻജിഒ ആയ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് ഫോംസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച 62 ശതമാനത്തോളം സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ക്രിമിനൽ കേസുള്ള 268 പേരിൽ 241 പേരുടെ കാര്യത്തിൽ പാർട്ടികൾ ഫോർമാറ്റ് C7 വിശദീകരണം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ ക്രിമിനൽ…

Read More

വടുതലയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം; 27 പവന്‍ സ്വര്‍ണവും 20,000 രൂപയും നഷ്ടപ്പെട്ടു

കൊച്ചി: വടുതലയില്‍ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം. 27 പവന്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു. കര്‍ഷക റോഡില്‍ ഗ്രീന്‍ ഗാര്‍ഡന്‍സിന് സമീപത്തെ ‘ലോര്‍ഡ്‌സ് കോട്ടേജ്’ നന്ദനം വീട്ടിലാണ് കവര്‍ച്ച നടന്നത്. മെയ് 24നും ജൂണ്‍ അഞ്ചിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് മോഷണം നടന്ന വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഹാന്‍ഡ് ബാഗില്‍ നിന്നാണ് സ്വര്‍ണവും പണവും…

Read More

അങ്കണവാടികളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം പൊടി നിര്‍മ്മാണ യൂണിറ്റുകള്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: അങ്കണവാടികളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം പൊടി നിര്‍മ്മാണ യൂണിറ്റുകള്‍ പ്രതിസന്ധിയില്‍. സബ്‌സിഡി ഗോതമ്പുകള്‍ എത്തുന്നത് നിലച്ചതോടെ ഒരു കിലോ ഗോതമ്പിന് 38 രൂപ നല്‍കേണ്ട സ്ഥിതിയില്‍ എത്തിയിരിക്കുകയാണ്. ഉത്പാദന ചെലവ് കുത്തനെ കൂടിയിരിക്കുകയാണ്. ഇതോടെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍. അമൃതം ഫുഡ് യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില 12 വര്‍ഷമായി കിലോയ്ക്ക് 70 രൂപയില്‍ തുടരുമ്പോള്‍ ഉല്‍പാദനച്ചെലവ് 105 രൂപ വരെ ഉയര്‍ന്നതാണ് വെല്ലുവിളിയായത്.

Read More

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ, വിശദമായി ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് വില്‍പ്പനക്കാരുടെയും, വിതരണക്കാരുടെയും വിശദാംശങ്ങൾ; പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

സുല്‍ത്താന്‍ബത്തേരി: എംഡിഎംഎയുമായി പിടിയിലായ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ വലയിലായത് ലഹരി വില്‍പ്പനക്കാരും വിതരണ ശൃംഖലയിലെ കണ്ണികളും. മുത്തങ്ങയിലും, അമ്പലവയല്‍ കോട്ടൂരിലും എംഡിഎംഎയുമായി പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന തുടരന്വേഷണത്തിലാണ് ഇവര്‍ക്ക് ലഹരി കൈമാറിയവരെയും വയനാട് പോലീസ് പിടികൂടിയത്. സംഭവത്തിൽ തൃശൂര്‍ ചേലക്കര അന്ത്രോട്ടില്‍ വീട്ടില്‍ എ.കെ ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി കല്ലുവയല്‍ ജാസിം അലി (30) എന്നിവരെയാണ് വയനാട് പോലീസ് ആറസ്റ്റ് ചെയ്തത്. ജൂലൈ 27ന് മുത്തങ്ങയില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial