കോഴിക്കോട് മെഡിക്കൽ കോളേജിൽ ഞെട്ടിക്കുന്ന സംഭവം; ശുചിമുറിയിൽ ഒളികാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, 22-കാരൻ പിടിയിൽ

കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച 22-കാരൻ പോലീസ് കസ്റ്റഡിയിൽ. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ 203-ാം നമ്പർ വാർഡിലാണ് സംഭവം. ഇവിടെ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതി ശുചിമുറിയിൽ കയറിയപ്പോഴാണ് യുവാവ് മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ ജീവനക്കാരും മറ്റു കൂട്ടിരിപ്പുകാരും ഓടിയെത്തി. തന്റെ പിതാവിന്റെ കൂട്ടിരിപ്പിനായി ആശുപത്രിയിൽ എത്തിയതാണ് പിടിയിലായ യുവാവ് എന്ന് പോലീസ് പറഞ്ഞു….

Read More

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു; മക്കൾ തിന്നർ കുടിച്ചിരുന്നെന്ന് പിതാവ്; കൊലപാതകമെന്ന സംശയത്തിൽ പൊലീസ്

തൊടുപുഴ: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത. വലിയകാട്ടിൽ അഫ്‌സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്. സംഭവത്തിൽ കുട്ടികളുടെ പിതാവ് അഫ്‌സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾ പെയിന്റിൽ ചേർക്കുന്ന തിന്നർ കുടിച്ചെന്നായിരുന്നു അഫ്‌സൽ പൊലീസിന് നൽകിയ ആദ്യ മൊഴി. എന്നാൽ പിന്നീട് നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് അഫ്‌സൽ മൊഴി മാറ്റി പറയുന്നതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. അവശനിലയിലായ കുട്ടികളെ പിതാവ് തന്നെയാണ് ആശുപത്രികളിലെത്തിച്ചത്. ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും…

Read More

സിഎംആർഎല്ലി ൽ നിന്ന് പണം വാങ്ങിയവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളും; ഉദ്യോഗസ്ഥന്റെ മൊഴി പുറത്ത്

സിഎംആൽഎല്ലിൽ നിന്ന് പണം വാങ്ങിയവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളും. അനധികൃത സാമ്പത്തിക ഇടപാടുകൾ വെളിവാക്കുന്ന മൊഴി പകർപ്പുകളാണ് പുറത്ത് വന്നിരിക്കുന്നത്. ശശിധരൻ കർത്തയുടെ ഡയറിയിൽ ഉണ്ടായിരുന്ന ചുരുക്കപ്പേരുകൾ വിശദീകരിച്ച് സിഎംആർഎല്ലിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ (സിഎഫ്ഒ) മൊഴിപ്പകർപ്പാണ് പുറത്തുവന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേരിന് പുറമെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവർ ഉൾപ്പടെ പട്ടികയിലുണ്ട്. സിഎംആർഎല്ലിൽ നിന്നും പണം…

Read More

കൊവിഡ് കാലത്തെ നഷ്ടം ഉത്തരവാദികളിൽനിന്ന് ഈടാക്കണമെന്ന് ധനവകുപ്പ്; കെ.കെ ശൈലജയും വിജിലൻസ് റഡാറിലേക്ക്

കൊവിഡ് മഹാമാരിയുടെ മറവിൽ കേരളമെഡിക്കൽ സർവിസസ്കോർപറേഷൻ ലിമിറ്റഡ്(കെ.എം.എസ്.സി.എൽ.) നടത്തിയപർച്ചേസുകളിൽ വൻക്രമക്കേടുകൾ നടന്നുവെന്നആരോപണം സ്ഥിരീകരിച്ച്ധനകാര്യ പരിശോധനാവിഭാഗത്തിന്റെ സമഗ്ര റിപ്പോർട്ട്.ചട്ടങ്ങൾ ലംഘിച്ച് ഉയർന്ന നിരക്കിൽഉപകരണങ്ങളും സാമഗ്രികളുംവാങ്ങിയതിലൂടെ ഖജനാവിനുണ്ടായ12 കോടിയോളം രൂപയുടെ നഷ്ടംഉത്തരവാദികളായഉദ്യോഗസ്ഥരിൽനിന്ന്ഈടാക്കണമെന്ന് റിപ്പോർട്ടിൽശുപാർശ ചെയ്യുന്നു. മുൻആരോഗ്യമന്ത്രി കെ.കെശൈലജയുടെ കാലയളവിലാണ്വിവാദപരമായ ഇടപാടുകൾനടന്നത്.കൂടുതൽ വിലയ്ക്ക് കമ്പനികളിൽ നിന്ന് പി.പി.ഇ കിറ്റുകൾ വാങ്ങിയതിലൂടെ 5.08 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയും കെയറോൺ ഹെൽത്ത്കെയർ കമ്പനിക്ക് ഉയർന്ന നിരക്കിൽ ഓർഡറുകൾ നൽകിയതിലൂടെ 1.09 കോടിയുടെ നഷ്‌ടവും സംഭവിച്ചു. കൃത്യസമയത്ത് ക്വട്ടേഷൻ ക്ഷണിക്കാതെ ‘അഗ്രത’ എന്ന സ്ഥാപനവുമായി…

Read More

മാസപ്പടി കേസിൽ പിണറായിക്ക് സിപിഐ പിന്തുണയില്ല: നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം

തിരുവനന്തപുരം: പിണറായിക്കെതിരായ ഇഡി നീക്കത്തില്‍ രാഷ്ട്രീയം നോക്കേണ്ടെന്ന് നിലപാടെടുത്ത് സിപിഐ. നിയമം ഏത് വഴിക്ക് പോകുന്നുവെന്നത് മാത്രം നോക്കിയാല്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇഡി നീക്കത്തില്‍ പിണറായി വിജയനെ സിപിഐ പിന്തുണക്കില്ലെന്നാണ് ഇത് നല്‍കുന്ന സൂചന. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിഷയം സംബന്ധിച്ച തീരുമാനം എടുത്തു എന്നാണ് റിപ്പോര്‍ട്ട്. ടി വീണ സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങി എന്നത് യാഥാര്‍ത്ഥ്യമാണെന്നാണ് നേത്യത്വം ചൂണ്ടിക്കാട്ടുന്നത്. അത് സേവനത്തിനാണെന്ന് തെളിയിക്കേണ്ട ബാധ്യത വീണക്ക് മാത്രമാണ്. കമ്പനിക്ക് എകെജി…

Read More

ചെക്ക് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മാണി സി കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നൽകി പരാതിക്കാരന്‍

എറണാകുളം : ചെക്ക് കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പരാതിക്കാരനായ ദിനേശ് മേനോന്‍. മാണി സി കാപ്പന് ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തിരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. പാലാ നിയമസഭാ സീറ്റ് മാണി സി കാപ്പന്‍ ഒഴിഞ്ഞതായി സ്പീക്കര്‍ വിജ്ഞാപനം ഇറക്കണം. പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണം. ഹര്‍ജിയില്‍ അന്തിമ തീരുമാനം ആകുന്നതുവരെ മാണി സി കാപ്പന്റെ എംഎല്‍എ ആനുകൂല്യങ്ങള്‍…

Read More

പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തി ബിജെപി നേതാക്കൾ

പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍. പട്ടാമ്പി കൊപ്പം എറയൂര്‍ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിലായിരുന്നു കവര്‍ച്ച. സിസിടിവി ക്യാമറകള്‍ മറച്ച ശേഷം ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തുകയായിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെയാണ് കൊപ്പം പൊലീസ് കേസെടുത്തത്. ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരന്‍, ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടില്‍ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

Read More

വൃദ്ധസദനങ്ങൾ ഇനി ‘സ്നേഹാലയം’: പേര് പുതുക്കാൻ നിർദേശം നൽകി: മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ

           തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ മേഖലയിലും സ്വകാര്യ മാനേജ്മെന്റുകൾക്ക് കീഴിലും പ്രവർത്തിച്ചുവരുന്ന എല്ലാ വൃദ്ധസദനങ്ങളും ഇനി ‘വൃദ്ധസദനം’ എന്ന് ഉപയോഗിക്കാൻ പാടില്ലെന്നും ‘സ്നേഹാലയം’ എന്നാകണം പുതിയ പേരെന്നും സാമൂഹ്യ നീതി വകുപ്പ്. ഇത്തരം സ്ഥാപനങ്ങളുടെ ബോർഡുകളിലും ഔദ്യോഗിക രേഖകളിലും ‘സ്നേഹാലയം’ എന്ന് തിരുത്തണമെന്ന് മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ നിർദേശം നൽകി. സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സ്നേഹാലയം സന്ദർശിച്ച ശേഷമാണ് മന്ത്രി സ്നേഹാലയം എന്ന പേര് ഉപയോഗിക്കണമെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ…

Read More

സംസ്ഥാനത്തെ 17.85 ലക്ഷം റേഷൻ കാർഡുടമകൾക്ക് അടുത്ത മാസം മുതൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കില്ല, കടുത്ത നടപടി വരുന്നു

തിരുവനന്തപുരം :തുടർച്ചയായി ആറുമാസം റേഷൻ കടകളിൽനിന്ന് ധാന്യങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ താത്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം നിർദ്ദേശം നൽകി. പ്രതിമാസം ശരാശരി 17.65 ലക്ഷംപേർ കേരളത്തിൽ റേഷൻ വിഹിതം കൈപ്പറ്റുന്നില്ല. ഇത്തരം സൈലന്റ്കാർഡ് ഉടമകളെ കണ്ടെത്താനുള്ള നടപടികൾ വൈകാതെ ശക്തമാകുമെന്നാണ് വിവരം. റേഷൻ വിഹിതം തടസപ്പെടാതിരിക്കാൻ ഉപഭോക്താക്കൾ(ഇകെവൈസി അടിയന്തരമായി പൂർത്തിയാക്കേണ്ടതുണ്ട്. ആയുഷ്മാൻ ഭാരത് പോലുള്ള സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ വേണ്ടി മാത്രം റേഷൻകാർഡ് എടുക്കുകയും, എന്നാൽ റേഷൻ വാങ്ങാതിരിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി ഒഴിവാക്കുകയാണ് ലക്ഷ്യം….

Read More

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്‌റ്റിൽ

മലപ്പുറം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. ഏമങ്ങാട് സ്വദേശി കറുത്തേടത്ത് അസ്‌കറിനെയാണ് (49) വണ്ടൂര്‍ പോലിസ് പിടികൂടിയത്. മലപ്പുറം വണ്ടൂരിലെ ഫെഡറല്‍ ബാങ്ക് ശാഖയിലും പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലുമായാണ് ഇയാള്‍ മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയത്. പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കില്‍ വള പണയം വെച്ചാണ് ഇയാള്‍ രണ്ട് ലക്ഷത്തിലധികം രൂപയെടുത്തത്. തുടര്‍ന്ന്, ജൂണ്‍, ജൂലൈ മാസങ്ങളിലായി വണ്ടൂര്‍ ഫെഡറല്‍ ബാങ്കിലെ രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലായി 11 ഗ്രാം മുക്കുപണ്ടം പണയം വെച്ചും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial