മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത് മൊബൈലിൽ പകർത്തി ; രാത്രി തിരച്ചിലിനൊടുവിൽ 4 പ്രതികൾ പിടിയിൽ
പേരാമ്പ്ര : യുവതിയെ മദ്യവും മയക്കുമരുന്നും നൽകി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ നാല് പേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46) എന്നിവരാണ് അറസ്റ്റിലായത്. പരാതി ലഭിച്ചതിന് പിന്നാലെ പേരാമ്പ്ര പൊലീസ് പ്രതികൾക്കായി വ്യാപകമായി തിരച്ചിൽ നടത്തി. ഒരു രാത്രി മുഴുവൻ നീണ്ട അന്വേഷണത്തിനൊടുവിലാണ്…

