Headlines

ചിന്താ ജെറോമിന്റെ പിഎച്ച്ഡി വിവാദം; പ്രബന്ധം പുനഃപരിശോധിക്കാൻ കേരള സർവകലാശാലയുടെ നാലംഗ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം സംബന്ധിച്ച വിവാദത്തിൽ അന്വേഷണം ശക്തമാക്കി കേരള സർവകലാശാല. പ്രബന്ധം വീണ്ടും പരിശോധിക്കുന്നതിനായി സർവകലാശാല സിൻഡിക്കേറ്റ് യോഗം പ്രത്യേകമായി നാലംഗ ഉപസമിതിയെ ചുമതലപ്പെടുത്തി. സിൻഡിക്കേറ്റിൽ ഇടതുപക്ഷ അംഗങ്ങളുടെ ശക്തമായ വിയോജിപ്പുകൾ മറികടന്നാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ പ്രബന്ധ വിഷയം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന…

Read More

വൈക്കത്ത് യൂടൂബറെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

വൈക്കം: വൈക്കത്ത് യൂടൂബറെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനി കട്ടത്തറ വീട്ടിൽ തമ്പുരു(36) ആണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം. തംബൂരു ക്വീൻഫിഷർ എന്ന യൂടൂബ് ചാനലിലൂടെ വ്ലോഗുകൾ ചെയ്തിരുന്നു.മരണകാരണം വ്യകതമല്ല. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. നാടൻ മത്സ്യബന്ധനരീതികളെക്കുറിച്ചുള്ള വീഡിയോകളാണ് തമ്പുരു യൂടൂബിലൂടെ പങ്കുവെച്ചിരുന്നത്. വിവാഹമോചിതയായ ഇവർ 13 കാരിയായ മകളോടൊപ്പം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. മകൾ വൈകിട്ട് സ്കൂൾ കഴിഞ്ഞ്‌ വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. സംഭവത്തിൽ വൈക്കം പൊലീസ് തുടർ…

Read More

ചുമതല നിര്‍വഹിച്ചില്ലെന്ന് വിലയിരുത്തല്‍; എം.വി.ഗോവിന്ദന് ശാസന; പിടിമുറുക്കി എം.എ.ബേബി

കോഴിക്കോട്ട് നടന്ന വിശാല സംസ്ഥാന സമിതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ശാസന. പാർട്ടി ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന വിലയിരുത്തലിനെ തുടർന്ന് വിശാല ശാസന നൽകി. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദനും എം.എ.ബേബിയും യോഗത്തിലെ വിമർശനങ്ങൾക്കു മറുപടിയായി വ്യക്തമാക്കി. അതിനിടെ, സംസ്ഥാനത്തെ പാർട്ടിയിൽ പിടിമുറുക്കി ദേശീയനേതൃത്വം. ഗോവിന്ദനെതിരായ നടപടി ഒഴിവാക്കാൻ സംസ്ഥാനനേതൃത്വം ശ്രമിച്ചെങ്കിലും പരാജയത്തിന് ഉത്തരവാദിയുണ്ടാകണമെന്ന് പോളിറ്റ് ബ്യൂറോ (പിബി) നിലപാടെടുത്തു. സംസ്ഥാന സെക്രട്ടറിക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാൻ കഴിയില്ലെന്നും നടപടി ഉണ്ടായേ മതിയാകൂ എന്നും എം.എ.ബേബി…

Read More

സോസ് കുറഞ്ഞതിനെ ചൊല്ലി തര്‍ക്കം; വര്‍ക്കലയില്‍ ചായക്കടക്കാരന് മര്‍ദനം; കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍

വർക്കല:ബജിയില്‍ സോസ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചായക്കടക്കാരനെ ക്രൂരമായി മര്‍ദിച്ച്‌ യുവാക്കള്‍.തിരുവനന്തപുരം വര്‍ക്കല കാപ്പില്‍ ബീച്ചിലാണ് സംഭവം. വര്‍ക്കല സ്വദേശിയായ അഫ്സലിനാണ് മര്‍ദനമേറ്റത്. കൊല്ലം സ്വദേശികളായ മൂന്ന് യുവാക്കളെ അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടക്കല്‍ സ്വദേശി അലക്സാണ്ടര്‍(29), ഇരവിപുരം സ്വദേശി ഫിനോള്‍ഡ്(24), മയ്യനാട് സ്വദേശി ജോബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. കാപ്പില്‍ ബീച്ചില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവാക്കള്‍. ഇതിനിടെ അഫ്സലിന്റെ കടയില്‍ ബജി കഴിക്കുന്നതിനായി കയറി. ബജിയില്‍…

Read More

സിപിഎം സംസ്‌ഥാന  നേതൃനിരയിൽ അഴിച്ചു പണി; പി ജയരാജൻ സെക്രട്ടറിയേറ്റിൽ

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന നേതൃനിരയിൽ സമഗ്രമായ അഴിച്ചുപണി. മുതിർന്ന നേതാവ് പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ്, രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. കേന്ദ്ര കമ്മിറ്റിയിൽ നിന്നുള്ള ക്ഷണിതാവ് എന്ന നിലക്കാണ് ജോൺ ബ്രിട്ടാസിനെ സംസ്ഥാന സെക്രെട്ടറിയറ്റിൽ ഉൾപ്പെടുത്തിയത്. അതേസമയം, മുതിർന്ന നേതാക്കളായ ഡോ. ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ടിപി രാമകൃഷ്ണന് പകരം പി.രാജീവ് എൽ.ഡി.എഫ് കൺവീനർ ആവും….

Read More

കെ.ടി.മുഹമ്മദ് സ്മാരക പുരസ്ക്കാരം പയ്യന്നൂർ മുരളിക്ക് സമ്മാനിച്ചു

നാടകരംഗത്ത് നൽകിയ സമഗ്രസംഭാവനകൾ മുൻനിർത്തി ഓച്ചിറ ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാല നൽകിവരുന്ന കെ.ടി മുഹമ്മദ് സ്മാരക നാടക പുരസ്‌കാരം നടനും നാടകസംവിധായകനുമായ പയ്യന്നൂർ മുരളിക്ക് സി.ആർ. മഹേഷ് എം.എൽ എ  സമ്മാനിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് എസ്. എം ഇക്ബാൽ അദ്ധ്യക്ഷനായി. 25111 രൂപയും പ്രശസ്തിപത്രവുമാണ് നൽകിയത്. പ്രിയദർശിനി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന നാടകരാവിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാരം നൽകിയത്. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Read More

17കാരിയെ തലയറുത്ത് കൊലപ്പെടുത്തി; ഭർത്താവും ഭർതൃപിതാവും ഉള്‍പ്പെടെ നാലുപേർ അറസ്റ്റില്‍

റാഞ്ചി: മൂന്ന് മാസം ഗർഭിണിയായിരുന്ന 17കാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവും ഭർതൃപിതാവും ഉള്‍പ്പെടെ നാലുപേർ അറസ്റ്റില്‍. ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിലാണ് നടുക്കുന്ന സംഭവം. പൂനം കുമാരിയാണ് കൊല്ലപ്പെട്ടത്. കുറ്റിക്കാട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ അറുത്തുമാറ്റിയ തലയും പോലീസ് കണ്ടെത്തി. കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തുനിന്ന്…

Read More

പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയത് മന്ത്രി അറിഞ്ഞില്ല; മൂന്നര മാസത്തിനിടെ മൂന്ന് മാറ്റം, വിദ്യാഭ്യാസ മന്ത്രിക്ക് അതൃപ്തി

പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ അതൃപ്തിയുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാറിനെ മാറ്റിയത് മന്ത്രി അറിയാതെയാണെന്ന് പറയുന്നു. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ വകുപ്പിൽ മാറിമാറി വന്നു. അടിക്കടിയുള്ള മാറ്റം വകുപ്പിനെ ബാധിക്കുന്നുവെന്നാണ് മന്ത്രിയുടെ അഭിപ്രായം. ഡിജിഇ പോസ്റ്റിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിയമിക്കണമെന്നുമാണ് മന്ത്രിയുടെ ആവശ്യം. പ്രശ്നം മുഖ്യമന്ത്രിയെ അറിയിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം.

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കും, സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന സൂചന നല്‍കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.അധിക പണം നല്‍കി വൈദ്യുതി വാങ്ങുമ്പോള്‍ ഉണ്ടാകുന്ന ബാധ്യത ജനങ്ങള്‍ക്ക് മേല്‍ ചുമത്താനാണ് വകുപ്പ് തീരുമാനം. ബാധ്യത ജനങ്ങളിലേക്ക് എത്തില്ലെന്ന് പറയാനാവില്ല എന്നാണ് വൈദ്യുതി മന്ത്രി വിഷയത്തില്‍ നല്‍കിയ പ്രതികരണം. അതേസമയം, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. തുടര്‍ച്ചയായ പവര്‍കട്ടില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഇടപെടല്‍. പീക് സമയത്ത് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍…

Read More

ബലാത്സംഗക്കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ കോടതിയിൽ കീഴടങ്ങി

പനാജി: ബലാത്സംഗക്കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ കോടതിയിൽ കീഴടങ്ങി. ഇന്ന് ഗോവയിലെ കോടതിയിലാണ് തരുൺ തേജ്പാൽ കീഴടങ്ങിയത്. 2013ൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബോംബെ ഹൈക്കോടതി ഇയാളെ 10 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ ശിക്ഷ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നത്തിന് മുൻപായി പ്രതിയോട്  കീഴടങ്ങാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങൽ. നാല് ആഴ്ചയ്ക്കുള്ളിൽ കീഴടങ്ങാനായിരുന്നു കോടതി നൽകിയ നിർദ്ദേശം. 2013ലാണ് മുൻ സഹപ്രവർത്തകയുടെ പരാതിയിന്മേൽ തരുൺ തേജ്പാലിനെതിരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial