കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി

കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. ആന്ധ്രയിലെ singu സൊല്യൂഷൻസിനായിരുന്നു കെഎസ്ആർടിസി കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല. കൊറിയർ ബുക്ക്‌ ചെയ്യുന്നത് നിർത്തിവെച്ചു. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി. കെഎസ്ആർടിസി തന്നെയായിരുന്നു കൊറിയർ ആദ്യം നടത്തിയത്. നല്ല വരുമാനവും കിട്ടിയിരുന്നു. പിന്നീട് കൂടുതൽ പ്രൊഫഷനൽ ആകാനാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. കൊറിയർ സർവീസ് നടത്തിപ്പിന് വീണ്ടും ടെൻഡർ ക്ഷണിക്കാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി.

Read More

കേരളം ലജ്ജിച്ച് തലതാഴ്ത്തിയ സംഭവം; മരണത്തിന്റെ വ്യാപാരികളായി അധ്യാപകര്‍ മാറിയത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും; രമേശ് ചെന്നിത്തല

       ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. മരണത്തിന്റെ വ്യാപാരികളായി അധ്യാപകര്‍ മാറിയത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും. കുട്ടികളെ നേരായ മാര്‍ഗത്തില്‍ കൂടി നയിക്കേണ്ട അധ്യാപകര്‍ ചെയ്തത് ഗുരുതരമായ കാര്യമെന്നും മന്ത്രി പറഞ്ഞു. അതേസമയം, വടകര എംഡിഎംഎ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. അറസ്റ്റിലായ അധ്യാപകര്‍ എംഡിഎംഎ വിറ്റുകിട്ടിയ പണമെല്ലാം അയച്ചത് ഒരു വ്യക്തിയിലേക്കെന്നാണ് സംശയം. വയനാട് സ്വദേശിയായ യുവാവാണ് എംഡിഎംഎയുടെ മൊത്തവിതരണക്കാരനെന്നും, അറസ്റ്റിലായവരെല്ലാം ഇയാളുടെ…

Read More

റെയിൽവേ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ ഓടിച്ചു വയോധികൻ; കേസെടുത്തു റെയിൽവേ പോലീസ്

കുറ്റിപ്പുറം: റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചു വയോധികൻ. ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്റ്റേഷന് പുറത്തുള്ള റോഡിലൂടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ് ഫോമിൽ KL 52 U2933 എന്ന സ്കൂട്ടറുമായാണ് കൗതുകരവും അപകടകരവുമായ ഈ സ്കൂട്ടറോട്ടം നടന്നത്.  കുറ്റിപ്പുറം റെയിൽവേ പ്ലേറ്റോമിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സ്കൂട്ടർ ഓടിച്ച് വന്ന് റെയിൽവേ പ്ലാറ്റ്ഫോമിൽ തന്നെ പാർക്ക് ചെയ്ത് ആരെയോ കാത്തു നിൽക്കുന്നയാൾക്കെതിരെ റെയിൽവെ സുരക്ഷാ സേന കേസെടുത്തു. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ പുല്ലാനിക്കാട് വീട്ടിൽ കുഞ്ഞുമൊയ്തീനെതിരെയാണ് റെയിൽവെ…

Read More

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

തിരുവനന്തപുരം:പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി പറഞ്ഞു. തന്റെ ആദ്യകാല സ്‌കിറ്റിലെ ഡയലോഗാണിതെന്ന് വ്യക്തമാക്കിയ നിവിൻ അഴിമതിക്കെതിരായ പോരാട്ടം സ്‌കൂളുകളിലും കോളേജുകളിലും നിന്നു തന്നെ ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രോജക്ട് സീറോ – വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നിവിൻ പോളിയെ വിജിലൻസ് കമാൻഡോ ബാഡ്ജ് അണിയിച്ച് സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ…

Read More

തല മുതിർന്ന സിപിഎം നേതാവ് എസ് കെ ആശാരി അന്തരിച്ചു

നെടുമങ്ങാട്:മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഐഎം തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എസ്.കെ.ആശാരി അന്തരിച്ചു. 93 വയസ്സായിരുന്നു. കർഷകസംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന ജോ:സെക്രടറി എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. വട്ടപ്പാറയിലെ വസതിയിലാണ് അന്ത്യം. വാർദ്ധക്യ സഹജമായ അസുഖം കാരണം ദീർഘകാലമായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ നടക്കും. മലയോര മേഖലയിൽ കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ച ആളാണ് എസ് കെ ആശാരി. നാളെ രാവിലെ 10 മണിക്ക് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം നടക്കും….

Read More

വന്ദേമാതരത്തെ അവഹേളിക്കുന്നത് ക്രിമിനല്‍ കുറ്റം; ബില്‍ രാജ്യസഭ പാസാക്കി

‘വന്ദേമാതരം’ ഉള്‍പ്പെടെയുള്ള ദേശീയ ചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതും അവഹേളിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കുന്ന നിർണായക ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. പ്രിവൻഷൻ ഓഫ് ഇൻസള്‍ട്ട്സ് ടു നാഷണല്‍ ഹോണർ (ഭേദഗതി) ബില്‍ 2026 ആണ് പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തിനും സഭ ബഹിഷ്കരണത്തിനും ഇടയില്‍ ഉപരിസഭ പാസാക്കിയത്. ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ ബില്‍ ചർച്ചയ്ക്കെടുക്കുമ്പോള്‍, നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധമുയർത്തി….

Read More

ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ് ഇനി മൊബൈൽ ഫോണിൽ എഴുതാം, മേൽനോട്ടത്തിന് എംവിഡി ഉദ്യോഗസ്ഥരുണ്ടാകും

തിരുവനന്തപുരം:-മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ കംപ്യൂട്ടർക്ഷാമം കാരണം ലേണേഴ്സ് ടെസ്റ്റ് വൈകുന്നത് ഒഴിവാക്കാൻ അപേക്ഷകരുടെ സ്മാർട്ട് ഫോണിൽ പരീക്ഷ നടത്താൻ അനുമതി. ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ടെസ്റ്റ്.എം.വി.ഡി. ലീഡ്സ് മൊബൈൽ ആപ്പാണ് ഇതിന് ഉപയോഗിക്കേണ്ടത്. അപേക്ഷകരുടെ മുഖംതിരിച്ചറിയൽ സംവിധാനം ഇതിലുണ്ട്. ലേണേഴ്സ് ലൈസൻസിന് മൂന്നുമാസത്തോളം കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാൻ മൂന്നുമാസത്തേക്ക് ആഴ്ചയിൽ അഞ്ചുദിവസം ലേണേഴ്സ് ടെസ്റ്റ് നടത്തും. അപേക്ഷിക്കുന്നവർക്ക് മൂന്നുദിവസത്തിനുള്ളിൽ ടെസ്റ്റിന് അവസരം ലഭിക്കാനാണ് ഈ മാറ്റം ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കുന്നവർക്ക് 30 ദിവസത്തിനുള്ളിലും…

Read More

നീറ്റ് യുജി പേപ്പർ ചോർച്ച കേസ്: 13 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

നീറ്റ് യുജി (NEET UG) ചോദ്യപേപ്പർ ചോർച്ച കേസിൽ 13 പ്രതികൾക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) റൗസ് അവന്യൂ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സിബിഐ (CBI) യുടെ ഇക്കണോമിക് ഓഫൻസ് വിഭാഗമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പേപ്പർ ചോർച്ച കേസുകൾ കേൾക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുന്നിലാണ് കുറ്റപത്രം പരിഗണനയ്‌ക്ക് വരിക. കുറ്റപത്രം നാളെ കോടതി പരിഗണിച്ചേക്കും. ബി എൻ എസ് (BNS) 2023 ലെ 315(5), 318(4), 61(2), 238,…

Read More

യുവാക്കളിൽ HIV വ്യാപകം,കര്‍ണാടകയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ‘എച്ച്‌.ഐ.വി ടെസ്റ്റ്’ നിര്‍ബന്ധം; 18നും 35നും ഇടയില്‍ 66,000 പേര്‍ക്ക് രോഗം

ബെംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികള്‍ക്കായി എച്ച്‌.ഐ.വി പരിശോധനയും കൗണ്‍സിലിംഗും സംഘടിപ്പിക്കാൻ തീരുമാനം. രാജ്യത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കർണാടകം മൂന്നാമതാണെന്ന് നാഷണല്‍ എയിഡ്സ് കണ്‍ട്രോള്‍ ഓർഗനൈസേഷന്റെ കണക്കുകള്‍ പുറത്ത് വന്നിരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച്‌ എച്ച്‌ഐവി ടെസ്റ്റ് നടത്താനാണ് നീക്കം.കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഇതിനായി ക്യുആർ അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ‘Know Your HIV Status’ എന്ന പേരിലാകും ആപ്പ്.എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എച്ച്‌.ഐ.വി ബോധവല്‍ക്കരണം നടത്തണമെന്ന്…

Read More

കല്ലമ്പലത്തെ DTDC കൊറിയർ സർവീസ് വഴിയെത്തിയ പാഴ്സലിൽ ലഹരി, കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ

      കല്ലമ്പലം : കൊറിയർ സർവീസ് വഴി ലഹരിമരുന്ന് വിതരണം ചെയ്ത യുവാവ് പിടിയിൽ. ചാത്തൻപാറ സ്വദേശി അരുൺ (36) ആണ് പിടിയിലായത്. കല്ലമ്പലം ഡിടിഡിസി കൊറിയർ സർവീസ് വഴി ലഹരിമരുന്ന് വരുത്തി വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇയാൾ പിടിയിലായതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ കൈയിൽ നിന്ന് 220 ഗ്രാം കഞ്ചാവും 0.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial