ഗര്‍ഭിണിയായതിനാല്‍ മാത്രം അമ്മ എന്ന നിലയിലേക്ക് ചുരുക്കിക്കാണാനാകില്ല: അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നല്‍കി കോടതി
ന്യൂഡല്‍ഹി : 15 വയസ്സുള്ള ബലാല്‍സംഗ അതിജീവിതയുടെ 30 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി . 15 വയസ്സുള്ള പെണ്‍കുട്ടിയെ, ലൈംഗിക അതിക്രമത്തിന്റെ ഫലമായി ഗര്‍ഭിണിയായതിനാല്‍ മാത്രം ‘അമ്മ’ എന്ന നിലയിലേക്ക് ചുരുക്കിക്കാണാനാകില്ലെന്നും കോടതി പറഞ്ഞു.ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ഉണ്ടായ ഗര്‍ഭം തുടരാന്‍ അതിജീവിതയെ നിര്‍ബന്ധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള പെണ്‍കുട്ടിയുടെ അവകാശത്തെ ഹനിക്കുമെന്ന് കോടതി വ്യക്തമാക്കി. ഗര്‍ഭം തുടരുന്നത് കൂടുതല്‍ ശാരീരിക-മാനസിക ആഘാതങ്ങള്‍ ഉണ്ടാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ക്ഷേമത്തിനും താല്‍പര്യത്തിനും…

