മുഖ്യമന്ത്രി വി ഡി സതീശന് എതിരെ പ്രമേയം പാസാക്കി മഹിളാ കോൺഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് എതിരെ പ്രമേയം പാസാക്കി മഹിളാ കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വി ഡി സതീശനെതിരേ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നും പാർട്ടിക്ക് വിധേയനാകണമെന്നുമാണ് മഹിളാ കോണ്‍ഗ്രസിന്റെ അതിരൂക്ഷ വിമര്‍ശനം. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവം മാറ്റണമെന്നും ആവശ്യമുണ്ട്.ഐക്യകണ്ഠേനെയാണ് മുഖ്യമന്ത്രിക്ക് എതിരെ പ്രമേയം പാസാക്കിയത് മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിച്ചതായി പരാതിയും ഉയര്‍ന്നു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രിയെ മുഖ്യമന്ത്രി അപമാനിച്ചെന്നാണ് പരാതി. മുഖ്യമന്ത്രിക്ക് എതിരെ കടുത്ത…

Read More

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ പ്രതിസന്ധിയിലാണെന്ന് റിപോര്‍ട്ട്. ഡ്രൈവിങ് ടെസ്റ്റിന് പിന്നാലെ ലേണേഴ്സ് പരീക്ഷയ്ക്കും സ്ലോട്ട് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഒരു ലേണേഴ്സ് പരീക്ഷയ്ക്ക് മൂന്ന് മുതല്‍ നാല് മാസം വരെ കാത്തിരിക്കേണ്ടിവരുന്നതായി പരാതിയുണ്ട്. മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നതോടെ പലരും ലൈസന്‍സ് എടുക്കാനുള്ള ശ്രമം തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണെന്നാണ് റിപോര്‍ട്ട്. ലേണേഴ്സിനുള്‍പ്പടെ ഡേറ്റ് കിട്ടാതായതോടെ വിദ്യാര്‍ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരുമാണ് കൂടുതല്‍ വലയുന്നത്. ഇതുമൂലം നിരവധി പേര്‍ മറ്റ് ജില്ലകളിലെത്തി ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതായും റിപോര്‍ട്ടുണ്ട്. പ്രശ്നം…

Read More

എസ്ബിഐ മാനേജറുടെ മുഖത്തടിച്ച് മുൻ കേന്ദ്രമന്ത്രിയുടെ മകൾ; കേസെടുത്ത് പൊലീസ്

ചെന്നൈ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജറെ മർദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകൾ കയൽവിഴിക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ഓഫീസിലെത്തി കയൽവിഴി ബാങ്ക് മാനേജറുടെ മുഖത്തടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയത്തിലാണ് എസ്.ബി.ഐയുടെ അഡയാർ ശാഖ പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലെ തകരാറിലായ ലിഫ്റ്റ് നന്നാക്കാൻ ബാങ്ക് മാനേജർ കയൽവിഴിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിൽ മർദനത്തിൽ കലാശിച്ചത്. ഓഫീസിൽ വെച്ച് ബാങ്ക് മാനേജറുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതയായ കയൽവിഴി…

Read More

8 മാസം ഗര്‍ഭിണിയായ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; പ്രതി പിടിയില്‍

ലഖ്നൗ: ഉത്തർപ്രദേശിലെ മഹോബയില്‍ എട്ട് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അഞ്ചും രണ്ടും വയസ്സുള്ള മക്കളുടെ മുന്നില്‍ വെച്ചാണ് ഈ ദാരുണ സംഭവം നടന്നത് മദ്യപാനിയായ ഹനീഫ് മൻസൂരി എന്നയാളാണ് ഭാര്യ മനീഷയെ കൊലപ്പെടുത്തിയത്. മഹോബയിലെ പൻവാരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിജ്രാരീ ഗ്രാമത്തിലാണ് സംഭവം. മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ ഹനീഫ് തന്റെ കൈവശമുണ്ടായിരുന്ന ഭൂരിഭാഗം ഭൂമിയും വിറ്റുതുലച്ചിരുന്നു. ശനിയാഴ്ച രാത്രി മദ്യപിച്ച്‌ വീട്ടിലെത്തിയ ഹനീഫിനെ വീണ്ടും മദ്യപിക്കുന്നതില്‍ നിന്ന് മനീഷ തടയാൻ ശ്രമിച്ചു. തുടർന്നുണ്ടായ…

Read More

ബിജെപിക്ക് വീണ്ടും വെല്ലുവിളി; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്നാലെ ഇ20 ജനതാ പാർട്ടി

ന്യൂഡൽഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയൊരു പ്രചാരണം ശ്രദ്ധ നേടുന്നു. ഇ20 പെട്രോളിന് പകരം 100 ശതമാനം ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി ‘ഇ20 ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ സോഷ്യൽ മീഡിയ അക്കൗണ്ട് സജീവമായിരിക്കുകയാണ്. എക്‌സിലെ ഈ അക്കൗണ്ടിന്റെ ബയോയിൽ, “ഓരോ പൗരന്റെയും ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള അവകാശത്തിനായി പോരാടുന്നു. ഉപഭോക്താക്കൾക്ക് അവരുടെ വാഹന ടാങ്കിലേക്ക് എന്ത് ഇന്ധനം എത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം വേണം” എന്ന ആശയമാണ്…

Read More

കഴിഞ്ഞ 5 വർഷത്തെ സകല പർച്ചേസുകളും കുടഞ്ഞിട്ട് പരിശോധിക്കാൻ നിർദേശം; സമഗ്ര പരിശോധനക്ക് കായിക വകുപ്പ്, സ്പോർട്സ് കൗൺസിൽ ഉടച്ചുവാർക്കും

       തിരുവനന്തപുരം: സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് സമഗ്ര പരിശോധനക്ക് കായിക വകുപ്പ്. സ്പോർട്സ് കൗൺസിൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ മുഴുവൻ പർച്ചേസും പരിശോധിക്കും. സ്പോർട്സ് കൗൺസിൽ അടിസ്ഥാന വിവരങ്ങളോ രേഖകളോ പോലും സൂക്ഷിക്കുന്നിലെന്നാണ് കണ്ടെത്തൽ. കായിക താരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും സ്പോർട്സ് കൗൺസിലിൽ ഇല്ല. കായിക താരങ്ങൾക്ക് കൊടുക്കാതെ സാധനങ്ങളും ഉപകരണങ്ങളും പൂഴ്ത്തിവെച്ചതിന് പിന്നാലെയാണ് നടപടി. കുട്ടികൾക്ക് കൊടുക്കാതെ ഗോഡൗണിൽ ഇരിക്കുന്ന നൂറുകണക്കിന് സാധനങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വിവാദമായതിന് പിന്നാലെ കായിക ഉപകരണങ്ങളും…

Read More


റസ്റ്റാറന്റ് ബില്ല് കിട്ടുമ്പോൾ ഇക്കാര്യം ഉറപ്പായും ശ്രദ്ധിക്കുക; സർവിസ് ചാർജ് ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്രം

റസ്റ്റാറൻ്റുകളിൽ നിർബന്ധിത സർവിസ് ചാർജ് ഈടാക്കുന്നതിനെതിരെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ കർശന പരിശോധന നേരിടേണ്ടിവരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബില്ലുകളിൽ റസ്റ്റാറൻ്റുകൾ തനിയെ സർവിസ് ചാർജ് ചേർക്കുന്നുവെന്ന പരാതികൾ ലഭിച്ചതിനെ തുടർന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി കർശന നടപടികളിലേക്ക് കടന്നപ്പോഴാണ് മന്ത്രിയുടെ ഈ പ്രസ്താവന. ദേശീയ ഉപഭോക്തൃ ഹെൽപ്‌പ്ലൈൻ വഴി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളമുള്ള 41 റസ്റ്റാറന്റു്കൾക്കെതിരെ സി.സി.പി.എ സ്വമേധയാ നടപടി സ്വീകരിച്ചിട്ടുണ്ട്….

Read More

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് യാത്രക്കാരുമായി പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് വൻ അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തെ തുടർന്ന് ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും ഫയർഫോഴ്‌സ് സംഘവും ചേർന്നാണ് പുറത്തെടുത്തത്….

Read More

മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന തടവുകാരൻ സഹതടവുകാരന്റെ മർദനത്തിൽ കൊല്ലപ്പെട്ടു

ചെന്നൈയിലെ കീഴ്പാക്കം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന വിചാരണ തടവുകാരൻ സഹതടവുകാരന്റെ മർദനത്തിൽ കൊല്ലപ്പെട്ടു. 2024-ലെ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ചികിത്സയ്ക്കായി ആശുപത്രിയിൽ പാർപ്പിച്ചിരുന്ന സഹീർ (27) ആണ് മരിച്ചത്. സംസാരശേഷിയില്ലാത്ത ആളായിരുന്നു സഹീറെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 20-ന് രാവിലെ 10.40ഓടെയാണ് സംഭവം നടന്നത്. കൊലക്കേസിൽ വിചാരണ തടവുകാരനായി കഴിഞ്ഞ മാർച്ചിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തെങ്കാശി സ്വദേശി അരവിന്ദ് സ്വാമി (19)യാണ് സഹീറിനെ കുളിമുറിയിൽ വെച്ച് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. കുളിമുറിയിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് അരവിന്ദ് സ്വാമി…

Read More

മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറു വയസുകാരന് ദാരുണാന്ത്യം

ബോറിങ് ജോലികൾക്കായി കുഴിച്ചിട്ടിരുന്ന മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറു വയസുകാരന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിൽ നോളജ് പാർക്ക് മേഖലയിലാണ് സംഭവം. കേന്ദ്രീയ വിദ്യാലയം വൈസ് പ്രിൻസിപ്പൽ ശിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് മരിച്ചത്. ഇന്നലെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. അബദ്ധത്തിൽ ഏകദേശം 15 അടി താഴ്ചയുള്ള കുഴിയിലേക്ക് കുട്ടി വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രേറ്റർ നോയിഡ അതോറിറ്റി ബോറിങ് ജോലികൾക്കായി കുഴിച്ച പ്രദേശത്ത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial