തൃക്കാക്കര മോർഫിംഗ് കേസ്: ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ടെലഗ്രാമിൽ പ്രീമിയം ഗ്രൂപ്പ്; അംഗമാകാൻ 250 രൂപ; പ്രതികള്‍ക്കെതിരെ പോക്സോ കേസ്

         ആലപ്പുഴ: തൃക്കാക്കര മോർഫിംഗ് കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിർണായക കണ്ടെത്തൽ. കേസിൽ രണ്ടാമതായി അറസ്റ്റിലായ ആലപ്പുഴയിലെ കോളേജ് വിദ്യാർത്ഥിയായ സനീഷ്, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചതായി പോലീസ് കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ ബിഎംസി കോളേജ് വിദ്യാർഥി ശ്രീഹരി തയാറാക്കിയ മോർഫ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങളാണ് സനീഷ് ഈ പെയ്ഡ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചത്. ആദ്യം 1500 ഓളം പേരുള്ള ഒരു പ്രമോഷൻ ഗ്രൂപ്പിലാണ് സനീഷ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്….

Read More

സഹപാഠി സംഗമത്തിൽ
ചരിത്രരേഖ പ്രദർശനം സംഘടിപ്പിച്ചു

പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കൊടിക്കകം സൗഹ്യദവേദി സഹപാഠി സംഗമത്തിൽ ചരിത്ര രേഖാപുസ്തക പ്രദർശനം സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.പുരാവസ്തുവകുപ്പ്മുൻ ഡയറക്ടർ പി.ബിജു അധ്യക്ഷനായി. സ്‌കൂൾഓഡിറ്റോറിയത്തിൽ നടന്ന  പരിസ്ഥിതി പ്രവർത്തകൻ സുബിൻ മുടപുരം ആശംസ പ്രസംഗം നടത്തി.മണികണ്ഠൻ നായർ സ്വാഗതവും  മഹിബാലൻ റിപ്പോർട്ടും സാദിക്ക് നന്ദിയും രേഖപ്പെടുത്തി. പുതിയതലമുറകൾക്ക് അച്ചടി മാധ്യമങ്ങളുടെ ഓണപ്പതിപ്പിനെ കുറിച്ച് അറിയാൻ ഓണപ്പതിപ്പുകളുടെ വിപുലമായ പ്രദർശനം നടത്തി. ഉന്നത വിജയികളെ ആദരിക്കൽ, ഓണാഘോഷ…

Read More

വാർത്താ‌ചോർച്ച തടയാൻ  അസാധാരണ നടപടിയുമായി സിപിഎം

തിരുവനന്തപുരം: സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി നടക്കാനിരിക്കെ അസാധാരണ നടപടിയുമായി പാർട്ടി. വാർത്ത ചോർച്ച തടയുക എന്ന ലക്ഷ്യത്തോടെ ഫോൺ വിവരങ്ങളെടുക്കാൻ സംസ്ഥാന സമിതി അംഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി. തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അംഗങ്ങളുടെ ഫോൺ വിവരങ്ങളെടുക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങിയിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് അപേക്ഷാ ഫോമിൻ്റെ മാതൃകകൾ നൽകിയിരുന്നു. എന്നാൽ, ഇതിൽ യാതൊരു എതിർപ്പും പറയാതെ എല്ലാവരും ഒപ്പിട്ട് നൽകുകയും ചെയ്തു. ഫോൺ കമ്പനിയോട് ഫോൺകോൾ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന രീതിയിലാണ്…

Read More

മാസപ്പടി കേസ് പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കത്ത് നൽകി ഇ ഡി

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇ ഡി ഡിജിപിക്ക് കത്ത് നൽകി. മുഹമ്മദ് റിയാസിനെതിരെയും പിണറായിയുടെ മകൾ വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. കത്ത് ലഭിച്ചതെന്നും പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു

Read More

പൂർവാപർ സാഹിത്യശ്രീ പുരസ്ക്കാരം സമ്മാനിച്ചു

ഉത്തർപ്രദേശ്:ഗോണ്ടയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പൂർവാപർ മാസികയുടെ സാഹിത്യശ്രീ പുരസ്കാരം ഡോക്ടർ രതീഷ് നിരാലയ്ക്ക് സമ്മാനിച്ചു. ഡോ. ശിവശരൺ  ശുക്ള  ഉപഹാരം സമ്മാനിച്ചു.     ഗോണ്ട , ലാൽ ബഹദൂർ ശാസ്ത്രി പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിൽ നടന്ന ചടങ്ങിൽ ഹിന്ദി വിഭാഗം അധ്യക്ഷൻ ഡോക്ടർ ജയശങ്കർ തിവാരി അധ്യക്ഷനായി.   പൂർവ്വാപർ മാസികയുടെ ചീഫ് എഡിറ്റർ ഡോ. സൂര്യപാൽ സിംഗ്, ഘനശ്യാം അവസ്ഥി, രാജേഷ് ഓത്സാ തുടങ്ങിയവർ സംബന്ധിച്ചു. ഹിന്ദി മലയാളം വിവർത്തനരംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകിയത് .

Read More

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ബുധനാഴ്ച വരെ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി…

Read More

പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് സ്വർണവും പണം മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

       പത്തനംതിട്ട : പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് സ്വർണവും പണം മോഷ്ടിച്ച പ്രതികൾ പിടിയിൽ. ഓമല്ലൂർ മഞ്ഞിനിക്കര റബ്ബർ ഫാക്ടറിക്ക് സമീപം താമസിക്കുന്ന സിജോ സുനിൽ (20), ഇലവുംതിട്ട മെഴുവേലി സ്വദേശി ശ്രീരാഗ് (19) എന്നിവരാണ് ഇലവുംതിട്ട പൊലീസിന്‍റെ പിടിയിലായത്. ഇലവുംതിട്ടയിലെ ബാർ ഹോട്ടലിന്‍റെ പാർക്കിങിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്നാണ് ഒരു പവൻ തൂക്കം വരുന്ന സ്വർണ നെക്ലസും 30,000 രൂപയും പ്രതികൾ കവർന്നത്. സെപ്റ്റംബർ 4 വെള്ളിയാഴ്ച രാത്രി 9…

Read More

മദ്യപാനത്തിനിടെ തർക്കം യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി;സുഹൃത്തുക്കൾ അറസ്റ്റിൽ

തിരുവല്ല: തിരുവല്ല ഇരവിപേരൂരിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ജുവൽ ജോൺ എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ ജുവലിന്റെ സുഹൃത്തുക്കളായ വൈശാഖിനെയും ജോജോയെയും തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Read More

ജന്മദിനത്തിൽ യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ

ലക്നൗ: സ്വന്തം ജന്മദിനത്തിൽ പെൺസുഹൃത്തിനെ ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഗുഡ്ഗാവിലെ ക്വിക്ക് കൊമേഴ്‌സ് കമ്പനിയിൽ ജോലി ചെയ്തിരുന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. നാട്ടിലേക്ക് വരുന്നതിനിടെ യുവതിയെ തടഞ്ഞുനിർത്തിയ പ്രതി ഫിറോസാബാദിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഹോട്ടൽ മുറിയിലെത്തിച്ച ശേഷം ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അടുത്ത ദിവസം വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. ഇതോടെ പ്രതി യുവതിയുടെ…

Read More

ബാറുടമകളില്‍ നിന്നും മാസപ്പടി വാങ്ങിയ 6 എക്സൈസ് ഉദ്യോഗസ്ഥർക്ക്  സസ്പെൻഷൻ

തിരുവനന്തപുരം: കോട്ടയത്ത് ബാറുടമകളില്‍ നിന്നും മാസപ്പടി വാങ്ങിയ സംഭവത്തില്‍ കൂടുതല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പ്രവന്റീവ് ഓഫീസര്‍മാരായ എം മാനുവല്‍, ലാലു തങ്കച്ചന്‍, പ്രവീണ്‍ ശിവാനന്ദ്, ടി സന്തോഷ്, കെ ഷൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍ എഎസ് വിശാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മാസപ്പടി വാങ്ങിയ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാറിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അശോക് കുമാര്‍ മാസപ്പടി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മാസപ്പടിയില്‍ ഡെപ്യൂട്ടി കമ്മീഷണറെ സഹായിച്ചതായി കണ്ടെത്തിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial