Headlines

അത്യാവശ്യക്കാർക്ക് ഉടൻ ഗ്യാസ്; പോർട്ടൽ വഴി എസ്.ഒ.എസ് അപേക്ഷ സമർപ്പിക്കണം

തിരുവനന്തപുരം: അടിയന്തര ആവശ്യങ്ങൾക്ക് പാചകവാതക സിലിണ്ടർ വേണ്ടവർക്ക് ലഭ്യമാക്കാൻ എസ്.ഒ.എസ് സംവിധാനം. വിവാഹം, ഗൃഹപ്രവേശം, അടിയന്തരം, ആരാധനാലയങ്ങളിലെ ചടങ്ങ് എന്നിവക്ക് വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ ക്ഷാമം പരിഹരിക്കാനാണ് സംവിധാനം ഏർപ്പെടുത്തിയത്. അടിയന്തര ആവശ്യം കാണിച്ച് സജ്ജമാക്കിയ പോർട്ടൽ വഴി എസ്.ഒ.എസ് അപേക്ഷ സമർപ്പിക്കണം. കലക്ടർമാരുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതിക്ക് അപേക്ഷയുടെ ആവശ്യകത ബോധ്യപ്പെട്ടാൽ ജില്ല സപ്ലൈ ഓഫിസർമാർവഴി ശിപാർശ നൽകും. ഇതനുസരിച്ച് എണ്ണക്കമ്പനികൾ പ്രാദേശിക ഏജൻസികൾവഴി വിതരണം ചെയ്യും. പാചക വാതക സിലിണ്ടർ ലഭ്യതയിലുണ്ടായ കുറവ് മൂലം…

Read More

അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ് നഗ്നചിത്രങ്ങളാക്കി, പ്രിൻസിപ്പൽ പിടിയിൽ

കുന്നംകുളം: സ്‌ളിലെ വിദ്യാർഥിനികളുടെയും സഹപ്രവർത്തകരായ അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ച പ്രധാന അധ്യാപകനെ കുന്നംകുളം പൊലീസ് പിടി കൂടി. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെൻ്റ് സിറിൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഡോ. സജു വർഗീസാണ് അറസ്റ്റിലായത്. വിദ്യാർഥിനികളുടെയും അധ്യാപകരുടെയും പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. രണ്ട് ദിവസം മുമ്പ് സ്‌കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സംഭവങ്ങളുടെ തുടക്കം. പഠന ആവശ്യങ്ങൾക്കായി…

Read More

ഒമാനിൽ മിന്നൽ പ്രളയം; മൂന്നു മലയാളികൾ മരിച്ചു; 6 പേർ രക്ഷപ്പെട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിലാണ് തൃത്താല  ഞാങ്ങാട്ടിരി മാളിയേക്കൽ ഷംല (32), തച്ചറത്തൊടിയിൽ യൂസഫ് (38) എന്നിവർ മരിച്ചത്. ഇവരുടെ ഉമ്മ റംലയെ വെള്ളപ്പാച്ചിലിൽ കാണാതായിട്ടുണ്ട്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച ഷംല. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന  വാഹനം മിന്നൽ പ്രളയത്തിൽ പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒൻപത് പേരിൽ നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ രക്ഷപ്പെട്ടു. കാണാതായ റംലയ്ക്കായി ഒമാൻ സിവിൽ…

Read More

മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രവർത്തകർ പൊട്ടിച്ച പടക്കം തെറിച്ചു വീണ് കാറിന് തീപിടിച്ചു.

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രവർത്തകർ പൊട്ടിച്ച പടക്കം തെറിച്ചു വീണ് കാറിന് തീപിടിച്ചു. മലപ്പുറം വൈലത്തൂരിൽ രാത്രി എട്ടുമണിയോടെ എൽഡിഎഫ് സ്ഥാനാർഥി പര്യടനത്തിടെയാണ് അപകടം നടന്നത്. പ്രവ‍ർത്തകർ പടക്കം പൊട്ടിക്കുന്നതിനിടെയാണ് സംഭവം. കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയായിരുന്നു

Read More

മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല

തിരുവനന്തപുരം: മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരിഗണിക്കുന്നത്. മാർച്ച് 15ന് ശേഷം ലഭിച്ച അപേക്ഷകൾ തെരഞ്ഞെടുപ്പിന് ശേഷമേ പരിഗണിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഒരു അപേക്ഷ കിട്ടിയാൽ പ്രൊസസ് ചെയ്ത് പട്ടികയിൽ ചേർക്കാൻ 10 ദിവസം വരെ എടുക്കും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. മാർച്ച് 23 വരെ അപേക്ഷ സ്വീകരിക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എസ്‌ഐആറിന്റെ ഭാഗമായി പലരും വോട്ടർപട്ടികയിൽ നിന്ന്…

Read More

പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, വെമ്പായം, മാണിക്കല്‍, മംഗലപുരം ഗ്രാമപഞ്ചായത്തുകളിൽ ഏപ്രിൽ 7 ന് ഉച്ചയ്‌ക്ക് ശേഷം പ്രാദേശിക അവധി

പോത്തൻകോട് :പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രില്‍ 7ന് ഉച്ചയ്‌ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, വെമ്പായം, മാണിക്കല്‍, മംഗലപുരം ഗ്രാമപഞ്ചായത്തുകളിലും പഴയ കഴക്കൂട്ടം, ശ്രീകാര്യം, ഗ്രാമപഞ്ചായത്തുകളുടെ ഭാഗമായിരുന്നതും ഇപ്പോള്‍ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശത്തും അവധി അനുവദിച്ചു. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും

Read More

ഏപ്രില്‍ 9ന് സംസ്ഥാനത്ത് പൊതു അവധി

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് പൊതു അവധി. ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം പൊതു അവധി പ്രഖ്യാപിച്ച്‌ ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ – സ്വകാര്യ സ്ഥാപനങ്ങളിലെ അടക്കം എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധിയായിരിക്കും അന്ന് ലഭിക്കുക. കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് പ്രകാരം എല്ലാ സ്വകാര്യ സംരംഭങ്ങള്‍, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കും അവധി ബാധകം. എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോട് കൂടിയ…

Read More

പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് നീതിയുക്തമായ വിചാരണയെ ബാധിക്കും -സുപ്രീം കോടതി

ന്യൂഡൽഹി: അറസ്റ്റിലാകുന്ന പ്രതികളുടെ ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് ഉദ്യോഗസ്ഥർതന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് നീതിയുക്തമായ വിചാരണക്ക് കടുത്ത ഭീഷണിയാണെന്ന് സുപ്രീം കോടതി. മൊബൈൽ ഫോണുകളിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്ന പ്രവണത ആളുകൾക്കിടയിൽ മുൻവിധി സൃഷ്ടിക്കാൻ കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ‌ി, വിപുൽ എം. പാഞ്ചലി എന്നിവരടങ്ങിയ ബഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. പ്രതികളെ വിലങ്ങുവെച്ചും മുട്ടുകുത്തിച്ചും നടത്തുന്ന ദൃശ്യങ്ങൾ പൊലീസ് തന്നെ പ്രചരിപ്പിക്കുന്നത് വ്യക്തിയുടെ…

Read More

സിപിഎം മടുത്തു, കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് തിരിച്ചുപോകുന്നു, പാണക്കാടെത്തി മെമ്പർഷിപ്പ് സ്വീകരിച്ചു

കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ളീം ലീഗിലേയ്ക്ക്. ഇന്ന് പാണക്കാട്ടെത്തി അംഗത്വം സ്വീകരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, മുൻ മന്ത്രി എം കെ മുനീർ എന്നിവർക്കൊപ്പമാണ് പാണക്കാട്ടെത്തിയത്. ലീഗ് വിട്ട കാരാട്ട് റസാക്ക് 2016ൽ കൊടുവള്ളിയിൽ സിപിഎം പിന്തുണയോടെ സ്വതന്ത്രനായി നിന്ന് ജയിച്ചിരുന്നു. എന്നാൽ 2021ൽ എം കെ മുനീറിനോട് പരാജയപ്പെട്ടു. തറവാട്ടിലേയ്ക്ക് തിരിച്ചുവന്ന് മാതൃസംഘടനയിൽ പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റസാഖ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെ രാത്രിയെടുത്ത തീരുമാനമാണ്….

Read More

28 വർഷത്തിനു ശേഷം ‘സമ്മർ ഇൻ ബത്‌ലഹേം’ സിനിമയിലെ ഡിലീറ്റ് ചെയ്ത ക്ലൈമാക്സ് സീൻ പുറത്തുവിട്ട് നിർമാതാക്കൾ

‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ ഡിലീറ്റ് ചെയ്ത ക്ലൈമാക്സ് സീൻ പുറത്തുവിട്ട് നിർമാതാക്കൾ. 28 വർഷങ്ങൾക്കുശേഷമാണ് സിയാദ് കോക്കേഴ്സ് എന്റർടെയ്ൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടത്. ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള രംഗമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് ജയിലിൽ പോയി മോഹൻലാലിന്റെ കഥാപാത്രമായ നിരഞ്ജനെ കണ്ടതിന് ശേഷം ആമിയും ഡെന്നിസും തിരികെ വീട്ടിൽ എത്തുന്നതും തുടർന്ന് മഞ്ജുവിന്റെ കഥാപാത്രത്തെ എല്ലാവരും ചേർന്ന് വിവാഹബന്ധത്തിൽ തുടരാൻ സമ്മതിപ്പിക്കുന്നതുമാണ് രംഗത്തിൽ കാണാനാകുക. വധശിക്ഷയ്ക്ക് വിധേയനാകുന്നതിനു മുമ്പ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial