ചുമയുടെ മരുന്ന് ഇനി കുറിപ്പടി ഇല്ലാതെ കിട്ടില്ല

രാജ്യത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വേദനസംഹാരിയും പനി മരുന്നുമായ നിമെസുലൈഡിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. 100 മില്ലിഗ്രാമിൽ കൂടുതൽ അളവിലുള്ള നിമെസുലൈഡ് ഓറൽ ടാബ്ലെറ്റുകൾക്കും സിറപ്പുകൾക്കുമാണ് നിരോധനം. ഇതോടൊപ്പം, ചുമയ്ക്കുള്ള സിറപ്പുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കുന്നതിനും മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനതാൽപ്പര്യം മുൻനിർത്തി നിമെസുലൈഡിന്റെ ഉൽപ്പാദനവും വിതരണവും വിപണനവും കേന്ദ്ര സർക്കാർ വിലക്കി. നിമെസുലൈഡ് ഉപയോഗം കരളിലെ വിഷാംശത്തിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ശുപാർശ പ്രകാരമാണ് ഈ തീരുമാനം….

Read More

വാഹനാപകടത്തിൽ ബാങ്ക് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: പാലോടിന് സമീപം വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് -ജയശ്രീ ദമ്പതികളുടെ മകന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനായ മണികണ്ഠന്‍ (27) ആണ് മരിച്ചത് അഴിക്കോട് യുപി സ്‌കൂളിന് സമീപം രാവിലെ മണികണ്ഠന്‍ സഞ്ചരിച്ച സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാന്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മണികണ്ഠന്‍ ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു സംഭവ സ്ഥലത്ത് വെച്ച് തന്നെ…

Read More

കേരള പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; മാറ്റം ഐ.ജി, ഡി.ഐ.ജി തലത്തിൽ

തിരുവനന്തപുരം: കേരള പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഐ.ജി, ഡി.ഐ.ജി തലത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ആർ. നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുൽ ആർ.നായർ എന്നിവർക്ക് ഐ.ജിയായി സ്ഥാനക്കയറ്റം നൽകി. ഇതിൽ ആർ. നിശാന്തിനി പൊലീസ് ആസ്ഥാനത്തെ ഐ.ജിയാകും. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയനിലും ഐ.ജിയാകും. കൊച്ചി ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച പുട്ട വിമലാദിത്യക്ക് ഇന്റലിജൻസിലാണ് നിയമനം. നിലവിലെ ഐ.ജി ശ്യാം സുന്ദറിനെയും ഇന്റലിജൻസിലേക്ക് മാറ്റി. എസ്.അജിതാ…

Read More

ശിവഗിരി മഠത്തിന് കർണാടകയിൽ അഞ്ചേക്കർ ഭൂമി അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ശിവഗിരി: വർക്കല ശിവഗിരി മഠത്തിന്റെ പ്രവർത്തനങ്ങൾക്കായി കർണാടകയിൽ അഞ്ച് ഏക്കർ ഭൂമി അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഠം അധികൃതരുടെ അഭ്യർത്ഥന പരിഗണിച്ചാണ് കർണാടക സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ദീപം തെളിയിച്ച് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. കർണാടക മുഖ്യമന്ത്രി പ്രസംഗിക്കുന്ന സമയത്ത് പിണറായി വിജയൻ വേദിയിൽ ഉണ്ടായിരുന്നില്ല. മുൻകൂട്ടി…

Read More

കഴക്കൂട്ടത്ത് എം.ഡി.എം.എയും ഗോൾഡൻ ഷാമ്പെയ്നുമായി രണ്ടുപേർ പിടിയിൽ

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് എം.ഡി.എം.എയും ഗോൾഡൻ ഷാമ്പെയ്നുമായി രണ്ടുപേർ പിടിയിൽ. തുമ്പ ആറാട്ടുവഴി സ്വദേശികളായ ഷാരോൺ ജേക്കബ് (29), ഡൊമിനിക് പീറ്റർ (31) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സിറ്റി ഡാൻസാഫ് ടീമാണ് പരിശോധന നടത്തിയത്. പുതുവർഷം പ്രമാണിച്ച് ബംഗളൂരുവിൽനിന്ന് എത്തിച്ച് ബീച്ചുകളിലും തീരദേശത്തും ലഹരി വിൽക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പിടിയിലായത്. ഡൊമിനിക് പീറ്ററിന്റെ പക്കൽനിന്ന് ഗോൾഡൻ ഷാമ്പെയ്നടക്കം 14 ഗ്രാമും ഷാരോണിന്റെ കൈവശം 10 ഗ്രാമും എംഡിഎംഎ കണ്ടെടുത്തു. ഇരുവരും നിരവധി ലഹരി,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial