Headlines

ഓപ്പറേഷൻ തൂഫാൻ: 10 കോടിയിലധികം രൂപയുടെ നിരോധിത ലഹരിവസ്തുക്കള്‍ പിടികൂടി, 2778 പേരെ അറസ്റ്റ് ചെയ്തു: ആഭ്യന്തരമന്ത്രി

ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയെന്ന് ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല. 2500ല്‍ അധികം കേസുകളിലായി 2778 പേരെ അറസ്റ്റ് ചെയ്തെന്നും കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഓപ്പറേഷന്‍റെ പ്രവർത്തനം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 26ന് എല്ലാ മണ്ഡലങ്ങളിലും ലഹരിവിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും നടൻ മോഹൻലാല്‍ പ്രചാരണത്തിന്‍റെ മുഖമാകുമെന്നും ചെന്നിത്തല പറഞ്ഞു. ‘ഓപ്പറേഷൻ തൂഫാൻ വളരെ വിജയകരമായി തന്നെ മുന്നോട്ടുപോകുന്നുണ്ട്. പത്ത് കോടിയിലധികം രൂപയുടെ നിരോധിത ലഹരിവസ്തുക്കളാണ് ഇതിനോടകം…

Read More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്….

Read More

നിയമസഭയില്‍ പൊതുജനങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്ന രീതി നടപ്പിലാക്കും;സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: നിയമസഭയില്‍ പൊതുജനങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്ന രീതി നടപ്പിലാക്കുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദഗ്ധരുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ സൗണ്ട് പാര്‍ക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്സ് ആക്ടിങ് കോഴ്‌സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍. ചില വിദേശ രാജ്യങ്ങളിലെ ജനപ്രതിനിധി സഭകളിലുള്ള മാതൃകയില്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് മാത്രമല്ല, അവര്‍ക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്കും…

Read More

കഫ് സിറപ്പ് വിൽപ്പനയ്ക്ക് നിയന്ത്രണം; കുറിപ്പടി ഇല്ലാതെ ഇനി മരുന്ന് കിട്ടില്ല

        ഡൽഹി : കഫ് സിറപ്പ് വിൽപ്പനക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം. ഇതോടെ ഏവർ ദ കൗണ്ടർ ഇനി കഫ് സിറപ്പുകൾ ലഭിക്കില്ല. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ ഇനി മെഡിക്കൽ ഷോപ്പുകളിൽ നിന്നും കഫ് സിറപ്പുകൾ ലഭിക്കുകയുള്ളൂ. കഫ് സിറപ്പുകളുടെ ആരോഗ്യകരമല്ലാത്ത അമിത ഉപയോഗം തടയുന്നത് ലക്ഷ്യമിട്ടാണ് പുതിയ നടപടി. വിവിധ സംസ്ഥാനങ്ങളിൽ ഗുണനിലവാരമില്ലാത്ത കഫ് സിറപ്പുകൾ ഉപയോഗിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഫ് സിറപ്പ് വിൽപ്പനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. 1945-ലെ…

Read More

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ടെസ്റ്റില്‍ ‘H’ എടുക്കുമ്പോള്‍ ഇനി മുതല്‍ പിൻക്യാമറയില്‍ നോക്കാം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനിമുതല്‍ എല്‍എംവി ടെസ്റ്റില്‍ H എടുക്കുമ്പോള്‍ ഇനി മുതല്‍ പിൻക്യാമറയില്‍ നോക്കാം മുമ്പ് കണ്ണാടിയില്‍ മാത്രം നോക്കാനായിരുന്നു അനുമതി. കേന്ദ്ര മോട്ടോർ വഹിക്കിള്‍ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്. മുമ്പ് കണ്ണാടിയില്‍ നോക്കി മാത്രമേ ടെസ്റ്റ് പാടുള്ളു. റിയർവ്യു ക്യാമറകളുമായാണ് പല പുതിയ വാഹനങ്ങളും ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് നിയമത്തില്‍ മാറ്റം. എന്നാല്‍, ചില നിബന്ധനകളുമുണ്ട്. പൂർണമായി ക്യാമറ നോക്കി ടെസ്റ്റ് എടുക്കാൻ പാടില്ല

Read More

വെമ്പായത്ത് 16-കാരിയായ വിദ്യാർഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്

തിരുവനന്തപുരം: വെമ്പായത്ത് 16-കാരിയായ വിദ്യാർഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് കന്യാകുളങ്ങര സ്വദേശിയും നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥിനിയുമായ പതിനാറുകാരിക്കാണ് കുത്തേറ്റത്. പനവൂർ സ്വദേശി സഹദ് (21) ആണ് പെണ്‍കുട്ടിയുടെ വീടിന് സമീപത്തുവെച്ച്‌ കത്തികൊണ്ട് പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രണയം നിരസിച്ചതിനെ തുടർന്നാണ് സഹദ് പെണ്‍കുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. കാറിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീടിന് സമീപത്തായി കാത്തിരുന്നു. വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച്‌ പ്രതി…

Read More

കുടുംബപ്രശ്നം പരിഹരിക്കാനെന്ന വ്യാജേന 19 വയസ്സുകാരിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച പ്രതി പിടിയിൽ

കാസർകോട്: കുടുംബപ്രശ്നം പരിഹരിക്കാനെന്ന വ്യാജേന 19 വയസ്സുകാരിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തിൽ കാസർകോട് സ്വദേശിയായ വിഷ്ണുവിനെ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് നഗരമധ്യത്തിലെ ഒരു ലോഡ്ജിലാണ് നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. ബലംപ്രയോഗിച്ച് ആക്രമിച്ചെന്നും ഫോൺ പിടിച്ച് വാങ്ങി കെട്ടിയിട്ടെന്നും യുവതി പൊലീസിന് മൊഴി നൽകി. ക്രൂര പീഡനമാണ് 19കാരി നേരിട്ടത്. പ്രതി ക്രൂമരമായി മർദ്ദിച്ചെന്നും യുവതി പറയുന്നുണ്ട്. കാസർകോട് നഗരമധ്യത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാസർകോട് ടൗൺ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം…

Read More

തെങ്ങിൽ നിന്ന് തേങ്ങയിടുന്നതിനിടെ ഇരുമ്പ് തോട്ടി അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടി അറുപത്തിയൊന്നുകാരൻ മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ തെങ്ങിൽ നിന്ന് തേങ്ങയിടുന്നതിനിടെ ഇരുമ്പ് തോട്ടി അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടി അറുപത്തിയൊന്നുകാരൻ മരിച്ചു. പനയമുട്ടം റോഡരികത്ത് വീട്ടിൽ ഭുവനചന്ദ്രൻ നായർ ആണ് ഈ ദാരുണ അപകടത്തിന് ഇരയായത്. പനവൂർ കരിക്കുഴി സ്വദേശിയായ സുലൈമാൻ്റെ വീട്ടിലെ തേങ്ങയിടുന്നതിനിടയിൽ ഏണിയിൽ നിൽക്കെ ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഇരുമ്പ് തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്നയുടൻ അദ്ദേഹത്തെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

സിഗരറ്റ് വാങ്ങിയ പണം തിരികെ ചോദിച്ചതിൽ തർക്കം, യുവാവിനെ ബിയർ കുപ്പിയും ബ്ലേഡും ഉപയോഗിച്ച് ആക്രമിച്ചു, പ്രതി അറസ്റ്റിൽ

        തിരുവനന്തപുരം : സിഗററ്റ് വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധം കാരണം യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. രാജാജി നഗർ സ്വദേശിയായ സച്ചിൻ (28) ആണ് പിടിയിലായത്.നേരത്തെ സിഗരറ്റ് വാങ്ങാൻ രാജാജി നഗർ സ്വദേശി ജോമോൻ പണം നൽകിയിരുന്നു.ഇത് ചോദിച്ചതിൽ സച്ചിൻ വഴക്കുണ്ടാക്കുകയായിരുന്നു. ബിയർ കുപ്പി കൊണ്ടും ബ്ലേഡ് കൊണ്ടും ജോമോനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സച്ചിൻ കന്റോൺമെന്റ് സ്റ്റേഷനിലെ റൗഡി…

Read More

തമിഴ്നാട്ടിൽ 717 മദ്യവിൽപന ശാലകൾ പൂട്ടി; പൂട്ടിയ ടാസ്മാക് കടകളുടെ കണക്ക് പുറത്ത് വിട്ട് വിജയ് സർക്കാർ

          തമിഴ്നാട്ടിൽ പൂട്ടിയ ടാസ്മാക് കടകളുടെ കണക്ക് പുറത്ത് വിട്ട് സർക്കാർ. 717 മദ്യവിൽപന ശാലകളാണ് പൂട്ടിയത്. മധുര റീജ്യനിൽ പൂട്ടിയത് 290 കടകൾ. കോയമ്പത്തൂർ റീജ്യൻ 179. ചെന്നൈ റീജ്യണിൽ 82 കടകളും പൂട്ടി. തമിഴ്‌നാട്ടിൽ 717 മദ്യവിൽപന ശാലകൾ പൂട്ടാൻ വിജയ് സർക്കാർ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ മദ്യവിൽപന ശാലകളാണ് അടയ്ക്കുക. ഇവയുടെ 500 മീറ്റർ ദൂരപരിധിയിലുള്ള കടകളെല്ലാം പൂട്ടാനാണ് ഉത്തരവിൽ പറയുന്നത്. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഏറ്റവും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial