അമ്മയ്ക്ക് ചീത്തവിളിക്കുന്നത് നിയമപരമായി അശ്ലീലമല്ല, പക്ഷേ ആക്രമിച്ചാല്‍ ; സുപ്രീം കോടതി
ന്യൂഡൽഹി : ഭൂമി തർക്കത്തിനിടെ അപകീർത്തികരവും മോശവുമായ വാക്കുകള്‍ ഉപയോഗിച്ച കേസില്‍ സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. ഒരു ഭൂമി തർക്കത്തിനിടെ മണി എന്ന വ്യക്തി എതിരാളികള്‍ക്കെതിരെ അങ്ങേയറ്റം അപകീർത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതിനാണ് നേരത്തെ നിയമനടപടി നേരിട്ടത്. എന്നാല്‍ ഇത്തരം മോശം പദപ്രയോഗങ്ങള്‍ അശ്ലീല വാക്കുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ശിക്ഷിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. കേസില്‍ പ്രതിയായ വ്യക്തി സമർപ്പിച്ച അപ്പീല്‍ ഭാഗികമായി അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ…

