സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പട്ടാമ്പിയിൽ 37കാരൻ അറസ്റ്റിൽ
പട്ടാമ്പി: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നദൃശ്യങ്ങളാക്കി പ്രചരിപ്പിച്ചെന്ന കേസിൽ 37കാരനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തു. തിരുമ്മിറ്റക്കോട് എഴുമങ്ങാട് സ്വദേശി വീതുട്ടൂർപടി വീട്ടിൽ അനീഷ് ആണ് പിടിയിലായത്. പ്രതിയെ പട്ടാമ്പി കോടതി റിമാൻഡ് ചെയ്തു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചശേഷം അവരുടെ ചിത്രങ്ങൾ ശേഖരിക്കുകയായിരുന്നു പ്രതിയുടെ രീതി. തുടർന്ന് പണമടച്ച് ഉപയോഗിക്കുന്ന പ്രത്യേക ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നദൃശ്യങ്ങളാക്കി ടെലഗ്രാം, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലെ വിവിധ…

