Headlines

അടുത്ത വർഷം മുതൽ നീറ്റിൽ മാറ്റം, പരീക്ഷ പൂർണമായും ഓൺലൈനാക്കും; നടപടികൾ ആരംഭിച്ചെന്ന് എൻടിഎ

നീറ്റ് യുജി പരീക്ഷകൾ പേപ്പർ അധിഷ്ഠിത രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി മേധാവി അഭിഷേക് സിംഗ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെയാണ് നടപടികൾ ആരംഭിച്ചത്. അടുത്ത വർഷം മുതൽ പരീക്ഷ ഓൺലൈനാകുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി. മേയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷയിൽ ചോദ്യപ്പേപ്പർ ചോർച്ച നടന്നതോടെയാണ് പരീക്ഷ ഓൺലൈനിലേക്ക് മാറ്റാനുള്ള നീക്കം നടന്നത്. രാജസ്ഥാൻ സികാറിലെ…

Read More

എഐഎസ്എഫ് – എഐവൈഎഫ് മാർച്ച്: പൊലീസ് പ്രയോഗിച്ചത് ചെളിവെള്ളമെന്ന് പ്രതിപക്ഷം; ലാബിൽ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ എഐവൈഎഫും എഐഎസ്എഫും നടത്തിയ നിയമസഭാ മാര്‍ച്ചിന് നേരെ പൊലീസ് പ്രയോഗിച്ച ജലപീരങ്കിയില്‍ നിറച്ചിരുന്നത് ചെളിവെള്ളമെന്ന് പ്രതിപക്ഷം. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കെ രാജനുമാണ് വിഷയം ഉന്നയിച്ചത്. നിയമസഭാ മാര്‍ച്ചില്‍ എഐവൈഎഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം കെ രാജനും ഉണ്ടായിരുന്നു. ചെളിവെള്ളം പ്രയോഗിച്ച സമയത്ത് തന്നെ കെ രാജന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിപക്ഷം വിഷയം നിയമസഭയിലും ഉന്നയിച്ചത്. ഇന്ന് രാവിലെയായിരുന്നു നിയമസഭയിലേക്ക് കെ രാജന്റെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്….

Read More

നീറ്റ് പുനഃപരീക്ഷ; ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ

ദില്ലി:  നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പൊലീസ്. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എൻടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം. ബീഹാറിലാണ് ഒൻപത് പേർ അറസ്റ്റിലായത്. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ…

Read More

മത്സ്യ വിപണികളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി: ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിലെ പ്രധാന മത്സ്യ വിപണികളായ കോഴിക്കോട് സെൻട്രൽ മാർക്കറ്റ്, വെള്ളയിൽ മാർക്കറ്റ് എന്നിവിടങ്ങളിൽ ഇന്ന് അതിരാവിലെ പ്രത്യേക മത്സ്യ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി വിവിധ മത്സ്യ സാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെ പ്രാഥമിക ഗുണനിലവാര പരിശോധനകൾ നടത്തി. അറബിക്കടൽ തീരപ്രദേശങ്ങളായ കേരളം, കർണാടക, ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ട്രോളിംഗ് നിരോധനം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ, നിലവിൽ വിപണിയിലെത്തുന്ന മത്സ്യങ്ങളിൽ വലിയൊരു പങ്ക് ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ…

Read More

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തൃശൂര്‍: ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തൃശൂര്‍ നെല്ലാനി സ്വദേശി എയ്ഞ്ചലോ (14) ആണ് മരിച്ചത് കളപ്പുരയ്ക്കല്‍ മെജോയുടെ മകനാണ്. സംഭവസമയത്ത് അച്ഛനും മുത്തശ്ശിയും വീടിന് പുറകിലായിരുന്നു. പനിയും ജലദോഷവും കാരണം ആവി പിടിക്കുകയായിരുന്നു എയ്ഞ്ചലോ. പാത്രത്തില്‍ തിളച്ച വെള്ളം നിറച്ച്‌ പുതപ്പ് മൂടി ആവി പിടിക്കുകയായിരുന്നു. ഇതിനിടെ പാത്രം വീണ് പൊള്ളലേല്‍ക്കുകയായിരുന്നു. കുട്ടനെല്ലൂർ സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് എയ്ഞ്ചലോ.

Read More

വടശ്ശേരിക്കരിയില്‍ വനത്തില്‍ അതിക്രമിച്ച് കയറി കേഴമാനെ വെടിവെച്ച് കൊന്നു; നായാട്ട് സംഘത്തെ പിടികൂടി വനം വകുപ്പ്

പത്തനംതിട്ട : പത്തനംതിട്ടയില്‍ നായാട്ട് സംഘത്തെ വനം വകുപ്പ് പിടികൂടി. വടശ്ശേരിക്കര റേഞ്ചിന് കീഴില്‍ വേട്ടക്കിറങ്ങിയവരാണ് പിടിയിലായത്. ഇവര്‍ കേഴമാനെ വെടിവെച്ചു കൊന്നു ഇറച്ചിയാക്കി. നാലംഗ സംഘത്തില്‍ നിന്ന് തോക്ക് ഉള്‍പ്പെടെ ആയുധങ്ങളും പിടികൂടി. ഗുരുനാഥന്‍മണ്ണ് സ്വദേശികളായ ജോര്‍ജുകുട്ടി, ബാബു, അലക്‌സ്, അഭിലാഷ് എന്നിവരാണ് പിടിയിലായത്. റാന്നി ഡിഎഫ്ഒയ്ക്ക് കിട്ടിയ രഹസ്യ വിവരം അനുസരിച്ച് നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ പിടികൂടിയത്. വടശേരിക്കര റെയിഞ്ച് ഓഫീസര്‍ ജി. എസ് രഞ്ജിത്ത്, ഗുരുനാഥന്‍മണ്ണ് ഡിവൈആര്‍ഒ ഇന്‍ ചാര്‍ജ് ഒ എ…

Read More

കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി തിരക്കിട്ട നീക്കം; കരുനീക്കി എംപിമാരും മുതിർന്ന നേതാക്കളും

സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി നീക്കം സജീവമാക്കി എംപിമാരും മുതിർന്ന നേതാക്കളും. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്നാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴക്കൻ, വി.എസ്. ശിവകുമാർ ഉൾപ്പെടെ അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുണ്ട്.കെപിസിസി, ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കാൻ നിരീക്ഷകർ എത്തും.അതേസമയം കെപിസിസി അധ്യക്ഷ പദവിയെച്ചൊല്ലി കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം തുടരുകയാണ്. കോഴിക്കോടും തൃശൂരിലും കോട്ടയത്തും സണ്ണി ജോസഫിന് എതിരെ ഫ്ലെക്‌സ് ഉയർന്നു. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയണമെന്നും കോൺഗ്രസിന് വേണ്ടത് മുഴുവൻ…

Read More

കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരില്‍ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു ആണ് മരിച്ചത്. 31 വയസ്സായിരുന്നു. കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം സംഭവിച്ചത്. മിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ജുവിന്റെ ഭർത്താവ് സോനുവിനും ഫോറസ്റ്റ് വാച്ചർക്കുമാണ് പരിക്കേറ്റത്. ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗസ് നേതാവ് വി എം സുധീരൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ മദ്യനയ ഇളവുകൾക്കും കരിമണൽ ഖനനത്തിനുമെതിരെ സ്വന്തം സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവുകളും ധാതുമണൽ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനവും അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. ബജറ്റ് നിർദേശങ്ങൾ യുഡിഎഫ് പ്രകടനപത്രികയുടെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കത്തിലെ പ്രധാന ആവശ്യങ്ങളും വിയോജിപ്പുകളും താഴെ പറയുന്നവയാണ്: 1. പ്രകടനപത്രികയുടെ ലംഘനം; മദ്യവ്യാപനത്തിന് കൂട്ടുനിൽക്കരുത്കേരളത്തിൽ മദ്യ-മയക്കുമരുന്ന് വ്യാപനം അതിഗുരുതരമായി…

Read More

ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; 14കാരൻ അറസ്‌റ്റിൽ

ലക്നൗ: ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ 14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലാണ് സംഭവം. പ്രതിയായ പതിനാലുകാരന്റെ ബന്ധുവാണ് പീഡനത്തിനിരയായ കുഞ്ഞ്. വെള്ളിയാഴ്ച രാത്രി അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ വീട്ടിൽ നിന്ന് പ്രതി കൊണ്ടുപോയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ കുഞ്ഞിനെ കാണാതായതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വ്യാപക തിരച്ചിൽ നടത്തി. ഒടുവിൽ വീട്ടിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള പാടശേഖരത്തിൽ ഗുരുതര പരിക്കുകളോടെ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial