വിവാഹിതൻ, 3 കുട്ടികളുടെ പിതാവ്, അയല്‍വാസിയായ 19കാരിയെ കൂടി വിവാഹം ചെയ്യണം, വിവാഹ ഒരുക്കത്തിനിടെ കൂട്ട ആത്മഹത്യ
മംഗളുരു:വിവാഹിതൻ, മൂന്ന് കുട്ടികളുടെ പിതാവ്. അയല്‍വാസിയായ 19കാരിയെ വിവാഹം ചെയ്യാൻ സമ്മർദ്ദം. മറ്റൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെ ജീവനൊടുക്കി 19കാരിയും അമ്മയും. കർണാടകയിലെ മാണ്ഡ്യയില്‍ ദളവായി കൊടിഹള്ളിയിലാണ് അമ്മയും 19-കാരിയായ മകളും ജീവനൊടുക്കിയത്. പ്രിയങ്കയെ വിവാഹം കഴിക്കാൻ നിർബന്ധിച്ച് വിവാഹിതനായ അയല്‍വാസി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതിലുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നും പൊലീസ് വിശദമാക്കുന്നത്. ശകുന്തളാ ദേവിയും 19 വയസ്സുള്ള മകള്‍ പ്രിയങ്കയുമാണ് മരിച്ചത്. പ്രിയങ്കയുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ആത്മഹത്യ. ഞായറാഴ്ചയാണ് ഇരുവരെയും വീട്ടില്‍ മരിച്ച നിലയില്‍…

