Headlines

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിച്ച് അലോഷ്യസ് സേവ്യര്‍

കൊച്ചി: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിച്ച് അലോഷ്യസ് സേവ്യര്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇടപെട്ട് രാജി പിന്‍വലിപ്പിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന കെ സി വേണുഗോപാലിന്റെ ഉറപ്പിലാണ് രാജിയില്‍ നിന്നും പിന്മാറിയതെന്നാണ് വിവരം. അലോഷ്യസ് പാര്‍ട്ടി വിടുമെന്ന സൂചനയെത്തുടര്‍ന്നാണ് കെ സി വേണുഗോപാലിന്റെ ഇടപെടലെന്നും വിവരമുണ്ട്. അതിനിടെ അധ്യക്ഷ പദവിയില്‍ നിന്നും രാജി നല്‍കിയെന്ന വാര്‍ത്ത അവാസ്തവമെന്ന് അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹൃദയത്തുടിപ്പാണ് കെഎസ്‌യു എന്നും…

Read More

കെ സുധാകരന് തിരിച്ചടി; കണ്ണൂരിൽ പുതിയ നീക്കം

കെ സുധാകരന് നിയമസഭാ സീറ്റ് നൽകുന്നതിനെ എതിർത്ത് കണ്ണൂർ നിയോജക മണ്ഡലം യോഗത്തിൽ അഭിപ്രായം. സുധാകരൻ ജയിച്ചാൽ ലോക്സഭയിലേക്ക് ഉണ്ടാകുന്ന ഉപതെരഞ്ഞെടുപ്പ് നേരിടാൻ പറ്റില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. 10 മണ്ഡലം കമ്മിറ്റികളും യോഗത്തിൽ സുധാകരന് സീറ്റ് നൽകുന്നതിനെ എതിർത്തു. സുധാകരന്റെ അനാരോഗ്യവും യോഗത്തിൽ ചർച്ചയായി. തീരുമാനം നേതൃത്വത്തെ അറിയിക്കും. ഇതുവരെയും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിട്ടില്ല. കെ സുധാകരൻ ഡൽഹിയിൽ തുടരുകയാണ്.

Read More

വീണ്ടും വെട്ടിലായി ട്വന്റി 20; വീണാ നായർക്കും വോട്ടില്ല

കൊച്ചി: ഏറ്റുമാനൂരിലേ ട്വന്റി 20സ്ഥാനാർഥി വീണ നായർക്ക് വോട്ടില്ല. വീണയ്ക്ക് പകരം സ്ഥാനാർഥിയെ കണ്ടെത്താൻ എൻഡിഎ. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്. പെരുമ്പാവൂരിലെ എൻഡിഎ സ്ഥാനാർഥി നടി ലക്ഷ്‌മിപ്രിയയേയും മാറ്റിയിരുന്നു. കോൺഗ്രസ് നേതാവ് ജിബി പാത്തിക്കൽ പുതിയ സ്ഥാനാർഥി. ലക്ഷ്‌മിപ്രിയയുടെ റോഡ്ഷോ ഇന്നലെ മാറ്റിയിരുന്നു. റോഡ്ഷോയിൽ എത്തിയില്ല. റോഡ് ഷോക്ക് പകരം പദയാത്ര നടത്തി കേന്ദ്ര മന്ത്രി ശ്രീനിവാസ ശർമ

Read More

സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു.

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു. എന്‍എസ്‌യു ദേശീയ അദ്ധ്യക്ഷന് രാജിക്കത്ത് കൈമാറി. കെഎസ്‌യു സംസ്ഥാന ഭാരവാഹികളെ പരിഗണിച്ചില്ലെന്നും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നുമാണ് രാജിക്കത്തില്‍ കാരണമായി പറയുന്നത്. അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെ അഞ്ച് പേരുകളാണ് കെഎസ്‌യു നിര്‍ദേശിച്ചത്. കഴിഞ്ഞ തവണ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ രണ്ട് ഭാരവാഹികളെയാണ് മത്സരിപ്പിച്ചത്.

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 39 പേരുടെ പട്ടികയാണ് ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടത്. ഇതിൽ നാല് വനിതകളും ഉൾപ്പെടുന്നു. ഇതോടെ ബി-ജെപി ഇതുവരെ പ്രഖ്യാപിച്ച ആകെ സ്ഥാനാർത്ഥിക-ളുടെ എണ്ണം 86 ആയി. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആറന്മുളയിൽ ജനവിധി തേടും. ഗുരുവായൂരിൽ ബി. ഗോപാലകൃഷ്‌ണനാണ് സ്ഥാനാർത്ഥി. സിപിഐയിൽ നിന്ന് ബിജെപിയിലെത്തിയ സി.സി. മുകുന്ദൻ നാട്ടികയിൽ മത്സരിക്കും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. രഞ്ജിത്താണ് ബിജെപി…

Read More

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നടപടികള്‍ തുടങ്ങി

കോഴിക്കോട് : കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ജാഗ്രതാ നടപടികള്‍ തുടങ്ങി. മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാൻ ഇന്ന് വൈകിട്ട് കലക്‌ട്രേറ്റില്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച്‌5 എന്‍ 1 വകഭേദമാണ് സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളില്‍ ദ്രുതകർമസേനയെ ഉപയോഗിച്ച്‌ പക്ഷികളെ കൊന്നൊടുക്കല്‍…

Read More

പുത്തൻകുന്നിൽ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം.

ബത്തേരി: പുത്തൻകുന്നിൽ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന നമ്പിക്കൊല്ലി സ്വദേശികളായ 58 കാരൻ കലാധരൻ, 60 കാരനായ ബാലൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഓട്ടോയിൽ ഉണ്ടായിരുന്ന നാരായണൻ എന്നയാളെ ഗുരുതരപരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലേകാലോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Read More

ദുബായിൽ ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണ് മലയാളി ദമ്പതികളുടെ പെൺകുഞ്ഞിന് ദാരുണാന്ത്യം

ഇരിങ്ങാലക്കുട: ദുബായിൽ ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണ് മലയാളി ദമ്പതികളുടെ പെൺകുഞ്ഞിന് ദാരുണാന്ത്യം. ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകൾ ഹന്ന റോസാണ് മരിച്ചത്. ഇവർ താമസിക്കുന്ന അഞ്ചാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാണ് കുഞ്ഞ് താഴേക്ക് വീണത്. ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിക്കുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. തറയിലെ ചില്ല് പൊട്ടി കുഞ്ഞ് താഴേക്ക് വീണതാണെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ഇന്ന് നാലുമണിക്ക് സെന്റ് തോമസ് കത്തീഡ്രലിൽ. സഹോദരങ്ങൾ: ഗ്രേസ്…

Read More

സ്വീകരിക്കാൻ ബിജെപി പ്രവർത്തകരെത്തിയില്ല അതേ ട്രെയിനിൽ യാത്ര തുടർന്ന് സുരേഷ് ഗോപി

കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ അമൃത് ഭാരത് എക്സ്പ്രസിന്റെ ആദ്യ സ്റ്റോപ്പ് നടപ്പാക്കാൻ അതേ ട്രെയിനിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകരെത്തിയില്ല. നാഗർകോവിൽ – മംഗളൂരു റൂട്ടിലും തിരിച്ചുമുള്ള അമൃത്‌ഭാരത് എക്സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് സംഭവം. മംഗളൂരു ഭാഗത്തേക്കുള്ള ആദ്യ സർവീസിൽ പയ്യന്നൂർ സ്റ്റോപ്പ് പ്രാബല്യത്തിൽ വരുത്തുന്നതിനായി കേന്ദ്ര മന്ത്രി അതേ ട്രെയിനിൽ എത്തുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ യാത്രാസംബന്ധമായ അനിശ്ചിതത്വവും ട്രെയിൻ വൈകലും കാരണം പ്രതീക്ഷിച്ച…

Read More

സ്വന്തം വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

വിഴിഞ്ഞം: സ്വന്തം വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. വെങ്ങാനൂർ സ്വദേശി മനോജിനെയാണ് (33) വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ജനൽ കമ്പി മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറാണ് പ്രതിയെ പോലീസിന് മുന്നിൽ കുടുക്കിയത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് മനോജ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ചത്. തുടർന്ന് വീടിന്റെ പിൻവാതിൽ തുറന്നിടുകയും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കട്ടർ ഉപയോഗിച്ച് ജനാലയുടെ കമ്പികൾ മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് ഓട്ടോറിക്ഷ ഓടിക്കാൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial