കീടനാശിനി ദേഹത്ത് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: കീടനാശിനി ദേഹത്ത് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറുപുഴ കിഴക്കുംകര സ്വദേശി ഷിബിന ആണ് മരിച്ചത്. 38 വയസായിരുന്നു. ആനാട് ജംഗ്‌ഷന്‌ സമീപം വളം ഡിപ്പോ നടത്തുകയായിരുന്നു ഷിബിന. കടയില്‍ ഉയരത്തില്‍ വെച്ചിരുന്ന കീടനാശിനി മുഖത്ത് വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Read More

ഗര്‍ഭിണിയെ ഭര്‍തൃപിതാവ് കഴുത്തറത്ത് കൊലപ്പെടുത്തി

കര്‍ണാടക റായ്ച്ചൂരില്‍ ക്രൂര കൊലപാതകം. ഗര്‍ഭിണിയെ ഭര്‍തൃപിതാവ് കഴുത്തറത്ത് കൊലപ്പെടുത്തി. സിയാവര ചിക്കഹനാഗിയിലെ രേഖയാണ് കൊല്ലപ്പെട്ടത് ഭര്‍തൃപിതാവ് സിദ്ധപ്പയെ പൊലിസ് അറസ്റ്റു ചെയ്തു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൂന്ന് വര്‍ഷം മുന്‍പാണ് സിദ്ധപ്പയുടെ മകന്‍ നാഗരാജും രേഖയും തമ്മിലുള്ള വിവാഹം നടന്നത്. തുടക്കം മുതല്‍ തന്നെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. രേഖയെ വയലില്‍ പണിയെടുക്കാന്‍ സിദ്ധപ്പ നിര്‍ബന്ധിച്ചതായിരുന്നു തര്‍ക്കത്തിന് കാരണം. ഇതോടെ, നാഗരാജ് രേഖയുമായി പുതിയ വീട്ടിലേക്ക് താമസം മാറി. രേഖ ഗര്‍ഭിണിയാണെന്നറിഞ്ഞ സിദ്ധപ്പയും ഭാര്യും ചേര്‍ന്ന് മരുമകളെ…

Read More

സിപിഐ നേതാവ് എ മുസ്തഫ പാർട്ടിയിൽ നിന്ന് രാജിവച്ചു

ചടയമംഗലം മേഖലയിലെ സിപിഐയുടെ ജനകീയമുഖമായിരുന്ന എ മുസ്തഫ പാർട്ടിയിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവച്ച് പുറത്തേക്ക് . ജില്ലാ പഞ്ചായത്ത് മെമ്പർ ,ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എ മുസ്തഫയുടെ ചുവടുമാറ്റം ആർഎസ്പി യിലേക്കെന്ന് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചടയമംഗലം നിയോജക മണ്ഡലത്തിൽ നിന്നും എൽ ഡി എഫിലെ സിപിഐയുടെ  സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന എ .മുസ്തഫയെ അവസാന ഘട്ടത്തിൽ ഒഴിവാക്കപ്പെടുകയായിരുന്നു. ഇത് സിപിഐ ഘടകത്തിലും പൊതുവേദികളിലും…

Read More

നാല് മാസം ഗര്‍ഭിണിയായ പൊലീസുകാരിയെ ഭര്‍ത്താവ്  തലക്കടിച്ചു കൊന്നു

ഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ഡംബെല്‍ കൊണ്ട് തലക്കടിച്ചു കൊന്നു. ഡല്‍ഹി പൊലീസിലെ സ്വാറ്റ് കമാൻഡോയായ കാജല്‍ ചൗധരിയാണ് (27) കൊല്ലപ്പെട്ടത് സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങള്‍ക്കിടയാണ് ഭർത്താവ് അങ്കുർ കാജല്‍ ചൗധരിയെ ക്രൂരമായി ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ കാജല്‍ ചൗധരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ജനുവരി 22 നാണ് കൊലപാതകം നടക്കുന്നത്. കാജല്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ക്ലാർക്കായി ജോലി ചെയ്യുകയാണ് ഭര്‍ത്താവ് അങ്കുർ. ആക്രമിക്കപ്പെട്ട ദിവസം സഹോദരി തന്നെ…

Read More

എം സി റോഡ് നാലുവരിയാക്കുന്നു; ഗതാഗതകുരുക്ക് ഒഴിവാക്കാൻ ആറ് ബൈപ്പാസുകളും വരുന്നു

സംസ്ഥാനത്തെ റെയിൽ – റോഡ് ഗതാഗതത്തിനായി നിരവധി പദ്ധതികളാണ് ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി പുനർനിർമിക്കും. ദേശീയ പാത വികസനം ഒരു ഭാഗത്ത് നടക്കുന്നതിനൊപ്പം തന്നെ എം സി റോ‍ഡും മാറുന്നത് ഇവിടെ താഗത സൗകര്യത്തിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കും. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തിയതായി ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു….

Read More

സ്കൂള്‍ കുട്ടികള്‍ക്ക് അപകട ഇൻഷുറൻസ്; റോഡ് അപകടത്തില്‍ പെടുന്നവര്‍ക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ അവസാന ബജറ്റില്‍ ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റില്‍ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതല്‍ ആരംഭിക്കും. കൂടുതല്‍ ആനുകൂല്യവും കൂടുതല്‍ ആശുപത്രികളും ഇതില്‍ ഉണ്ടാകും….

Read More

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ മാതൃകയിലേക്ക് നീക്കാന്‍ ആലോചന

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പണം നല്‍കിയുള്ള സബ്‌സ്‌ക്രിപ്ഷന്‍ മാതൃക അവതരിപ്പിക്കാന്‍ മെറ്റ ആലോചിക്കുന്നതായി സൂചന. അതേസമയം, കോര്‍ പ്ലാറ്റ്‌ഫോമുകള്‍ സൗജന്യമായി തുടരുമെന്നും, തിരഞ്ഞെടുക്കപ്പെട്ട നവീന ഫീച്ചറുകളും പ്രീമിയം സേവനങ്ങളും പെയ്ഡ് മോഡലിലേക്ക് മാറ്റുകയുമാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഉപയോക്താക്കളുടെ ക്രിയേറ്റിവിറ്റിയും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്ന പുതിയ ടൂളുകള്‍, അത്യാധുനിക എഐ സേവനങ്ങള്‍ എന്നിവയാകും സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. പ്രീമിയം അനുഭവങ്ങള്‍ ഘട്ടംഘട്ടമായി അവതരിപ്പിച്ചുകൊണ്ട് വരുംമാസങ്ങളില്‍ സബ്‌സ്‌ക്രിപ്ഷന്‍ മാതൃകയിലേക്ക് കടക്കാനാണ്…

Read More

ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ അവസാന ബജറ്റില്‍ ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് തുക എല്‍ഡിഎഫ് സർക്കാരിന്‍റെ കാലത്ത് ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ജനസംഖ്യയുടെ 30 ശതമാനത്തിന് വിവിധ ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഒരു കോടി പേരിലേക്ക് സർക്കാർ സഹായം എത്തുന്നുണ്ടെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍ ദേശീയ പാത യാഥാര്‍ത്ഥ്യമാകുന്നത് പിണറായിയുടെ ഇച്ഛാശക്തി കൊണ്ടാണെന്ന്…

Read More

സംസ്ഥാന ബജറ്റ്: കെഎൻ ബാലഗോപാലിൻ്റെ പെട്ടിയില്‍ എന്തൊക്കെ? ക്ഷേമ പെൻഷൻ വര്‍ധിപ്പിക്കല്‍ മുതല്‍ ശമ്പള പരിഷ്കരണം വരെ പ്രതീക്ഷയില്‍

തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് ഇന്ന് രാവിലെ ഒൻപത് മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാല്‍ അവതരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേമ പെൻഷൻ വർധിപ്പിക്കല്‍, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അടക്കം ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. സർക്കാരിൻ്റെ അവസാന ബജറ്റ് എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള ബജറ്റാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ നീതിയും പ്രായോഗിക സാമ്പത്തിക നയങ്ങളും സമന്വയിപ്പിച്ച്‌ വോട്ടർമാരുടെ വിശ്വാസം നേടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിൻ്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള…

Read More

ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 93 മരുന്നുകള്‍

തിരുവനന്തപുരം: രാജ്യത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 93 മരുന്നുകള്‍ .ഇവയില്‍ 11 എണ്ണവും കേരളത്തിലെ ലാബുകളില്‍ പരിശോധനയില്‍ കണ്ടെത്തിയവയാണ്. ഇവയില്‍ ഗുളികകള്‍, സിറപ്പുകള്‍, കുത്തിവയ്പ്പിനായുള്ള മരുന്നുകള്‍, തുള്ളിമരുന്നുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. കേരളത്തില്‍ നിന്ന് കണ്ടെത്തിയ ഒരേ മരുന്നിന്റെ മൂന്നുസാമ്പിളുകളും നിലവാരമില്ലാത്തവയായി.കേരളത്തിനുപുറമേ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, കാശ്മീര്‍, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, പശ്ചിമബംഗാള്‍, ത്രിപുര, രാജസ്ഥാന്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള മരുന്നുകളും മോശമായവയിലുണ്ട്. എറണാകുളത്തെ റീജിയണല്‍ ലാബറട്ടറിയില്‍ പരിശോധിച്ച അഞ്ച് സാമ്പിളുകള്‍ നിശ്ചിത…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial