ആറ് വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് പേർ പിടിയിൽ
ന്യൂഡൽഹി: ആറ് വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ട ബലാത്സംഗം ചെയ്തു. വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിലാണ് സംഭവം. 10, 13, 14 വയസ്സുകളുള്ള ആൺകുട്ടികളാണ് പെൺകുട്ടിയെ ആക്രമിച്ചത്. പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയായ മൂന്നാമത്തെ കുട്ടിയെയും കുടുംബത്തെയും കാണാനില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത് ജനുവരി 18 ന് വൈകുന്നേരം ഏഴ് മണിയോടെയാണ് ആറു വയസുകാരി ആക്രമണത്തിനിരയായത്. രക്തസ്രാവത്തോടെ വീട്ടിലേക്കെത്തിയ കുട്ടി, താൻ വീണെന്നായിരുന്നു ആദ്യം അമ്മയോട് പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്…

