ബാത്ത്‌റൂമില്‍ കയറി അതിജീവിതയെ ലൈം ഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 35 വ‍ര്‍ഷം കഠിന തടവും 185000 രൂപ പിഴയും

തൃശൂര്‍: അതിക്രമിച്ച് കയറി ബാത്ത്‌റൂമില്‍ വച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 35 വ‍ര്‍ഷം കഠിന തടവും 185000 രൂപ പിഴയും വിധിച്ച് കോടതി. പൊന്നൂക്കര കുന്നുംപുറം വീട്ടില്‍ വിഷ്ണു ആണ് പ്രതി. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി ജയപ്രഭു
ആണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്.

2021 നവംബര്‍ മാസം അര്‍ധരാത്രിയില്‍ പ്രതി അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിനുള്ളിലെ അടുക്കളയുടെ സമീപമുള്ള ബാത്ത്‌റൂമില്‍ വച്ച് അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസിനാസ്പദമായ സംഭവം. വിവിധ വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവും 185000 രൂപ പിഴയും വിധിച്ചു.

പിഴ അടയ്ക്കാത്തപക്ഷം ഒരു വര്‍ഷം നാലു മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 20 സാക്ഷികളെ വിസ്തരിച്ചു. 40 രേഖകളും എട്ടു തൊണ്ടിമുതലുകളും ഹാജരാക്കി. എസ് ഐ. ബിപിന്‍ ബി. നായര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സി ഐ. ബെന്നി ജേക്കബാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ നടപടികളില്‍ ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ സി പി ഒ -മാരായ ജോഷി, വിനീത് കുമാര്‍ എന്നിവര്‍ പങ്കാളികളായി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുനിത കെഎ, അഭിഭാഷകനായ ഋഷിചന്ദ് ടി എന്നിവര്‍ ഹാജരായി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: