Headlines

ഉത്തരാഖണ്ഡിൽ മിന്നൽപ്രളയം; തുരങ്കത്തിൽ കുടങ്ങിയ ഏഴ് തൊഴിലാളികൾ മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽപ്രളയത്തെ തുടർന്നുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചുകയറിയാണ് അപകടമുണ്ടായത്. ചമൗളി ജില്ലയിലെ പീപ്പൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് സംഭവം.

അപകടസമയത്ത് തുരങ്കത്തിനുള്ളിലുണ്ടായിരുന്ന 22 തൊഴിലാളികളിൽ 14 പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ചെറിയ പരുക്കുകളുണ്ട്. രണ്ട് തൊഴിലാളികളെക്കുറിച്ച് നിലവിൽ വിവരമൊന്നും ലഭ്യമല്ല.

സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. തുരങ്കത്തിനുള്ളിലെ ശക്തമായ വെള്ളത്തിന്റെ ഒഴുക്കും മണ്ണും മറ്റ് അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: