ഒന്നാം ക്ലാസുകാരിയെ ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പ്രതിക്ക് 38 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും


പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും. തടിയൂർ സ്വദേശി റെജി കെ തോമസിനെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പിഴ ഒടുക്കാതിരുന്നാൽ നാലര വർഷം അധിക കഠിനതടവ് ശിക്ഷ അനുഭവിക്കണം. സ്കൂളിൽ നിന്നും മടങ്ങി വരുമ്പോഴാണ് പ്രതി ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പീഡനം നടത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: