Headlines

മമത ബാനർജി നെറ്റിയിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ

കൊൽക്കത്തെ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്. ഗുരുതര പരിക്കേറ്റ മമതയുടെ ചിത്രം തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടു. നെറ്റിയിൽ ഗുരുതരമായി മുറിവേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൃണമൂൽ കോൺഗ്രസ് എക്സിലൂടെയാണ് ചിത്രം പങ്കുവച്ചത്. ആശുപത്രി കിടക്കയിൽ കിടക്കുന്ന മമതയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. മുറിവിൽ നിന്ന് മുഖത്തേക്ക് രക്തമൊലിച്ചതും ചിത്രത്തിൽ കാണാം.

ഞങ്ങളുടെ ചെയർപേഴ്‌സൺ മമതാ ബാനർജിക്ക് ഗുരുതരമായി പരിക്കേറ്റു. നിങ്ങളുടെ പ്രാർത്ഥനയിൽ അവരെയും ഉൾപ്പെടുത്തുക എന്നാണ് ചിത്രം പങ്കുവച്ച് തൃണമൂൽ കോൺഗ്രസ് എക്സ‌ിൽ കുറിച്ചത്.

ഔദ്യോഗിക വസതിയിൽ വെച്ചാണ് പരിക്ക് പറ്റിയത്. വീട്ടിലെ ഫർണിച്ചറിൽ തട്ടി വീഴുകയും തലയിൽ മുറിവ് പറ്റുകയും ചെയ്‌തതാണെന്ന് തൃണമൂൽ വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: