തൃശ്ശൂർ: യുവതിയെയും പുരുഷനെയും തൃശൂർ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കൊടുമ്പിൽ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരാണ് മരിച്ചത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് തൂങ്ങിമരിച്ചതാണെന്നാണ് സംശയിക്കുന്നത്.
മാർച്ച് 27 മുതലാണ് ഇരുവരേയും കാണാതാകുന്നത്. ഇരുവരേയും കണ്ടെത്താൻ വനമേഖലയിൽ പ്രത്യേക സംഘം അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടുകിട്ടിയിരിക്കുന്നത്.

