Headlines

കിണറ്റിൽ വീണ മയിലിനെ രക്ഷിച്ചു




കല്ലമ്പലം :സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ മയിലിനെ ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തി രക്ഷിച്ചു. ഞാറയിൽക്കോണം വടക്കേവിള വീട്ടിൽ മുഹമ്മദ് ഇല്യാസിന്റെ കിണറ്റിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് മയിൽ അകപ്പെട്ടത്. വീട്ടുകാർ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. വാർഡ് അംഗം വിവരം അറിയിച്ചതിനെ തുടർന്ന് പാലോട് വനം വകുപ്പിലെ 2 ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

എന്നാൽ കിണറ്റിനുള്ളിൽ അകപ്പെട്ട മയിലിനെ പുറത്തെടുക്കാൻ അവർക്ക് സാധിച്ചില്ല. തുടർന്ന് നാവായിക്കുളം ഫയർ ഫോഴ്സിൽ നിന്നും എത്തിയ സംഘമാണ് മയിലിനെ രക്ഷിച്ചത്. മയിലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. സുരക്ഷിത മേഖലയിൽ തുറന്നു വിടുമെന്ന് അധികൃതർ അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: