Headlines

കുറ്റിപ്പുറത്ത് രണ്ടര ഏക്കറോളം വയൽ കത്തി നശിച്ചു




കുറ്റിപ്പുറം : രണ്ടര എക്കറോളം വരുന്ന വയൽ പ്രദേശം കത്തി നശിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് നാഗപ്പറമ്പ് പാടശേഖരത്തെ കോമളം എന്നവരുടെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കറോളം വരുന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ തീ പടർന്ന് പിടിച്ചത്.പാടശേഖരത്തെ ചെറു ജീവികളും, ആമകളും അഗ്നിക്കിരയായി. തിരൂരിൽ നിന്നും വന്ന അഗ്നി രക്ഷാസേന തീ പൂർണ്ണമായും അണച്ചു. ഫയർ & റസ്ക്യൂ ഓഫീസർമാരായ സജിത്ത്.എൻ.പി, അഭിലാഷ്.കെ, സുജിത്ത് സുരേന്ദ്രൻ, ഫയർ & റസ്ക്യൂ ഓഫിസർ (ഡ്രൈവർ) നവീൻ കുമാർ.കെ.പി, ഹോം ഗാർഡ് ദിനേശ്. സി എന്നിവരടങ്ങിയ സംഘമാണ് തീ അണച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: