പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടു; കോഴിക്കോട് പതിനേഴുകാരി ജീവനൊടുക്കി




കോഴിക്കോട്: പതിനേഴുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂടാടി കളരിവളപ്പിൽ ദിൽന ഫാത്തിമയാണ് മരിച്ചത്. പതിനേഴുവയസായിരുന്നു. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതിയിരുന്നു. പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമാണ് മരണത്തിനു കാരണമെന്നാണ് നിഗമനം.

മുചുകുന്നിൽ ഉമ്മയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ദിൽനയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. അയൽവാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഹനീഫ (ഖത്തർ) മാതാവ്: ഷർബിന. സഹേദരങ്ങൾ: ഖദീജ, ഷനഹു മറിയം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: