ഇരട്ടപ്പേര് വിളിച്ചത് പ്രകോപനമായി; പതിനാറുകാരനെ വിറകുകഷ്ണം കൊണ്ട് വളഞ്ഞിട്ട് മര്‍ദ്ദിച്ചു; 3 പേർ അറസ്റ്റിൽ




കോട്ടയം: ഈരാറ്റുപേട്ടയില്‍ കൗമാരക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഈരാറ്റുപേട്ട സ്വദേശിയായ പതിനാറുകാരനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തിന്റെ പുറത്താണ് ആക്രമണം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ കഴിഞ്ഞ ദിവസം പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈരാറ്റുപേട്ട മാതാക്കല്‍ സ്വദേശി മുഹമ്മദ് സാദിഖ്, ഇയാളുടെ സഹോദരന്‍ മുഹമ്മദ് സുബൈല്‍, മല്ലൂപ്പാറ സ്വദേശി പിപി ജഹനാസ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 24ന് രാത്രി പതിനൊന്ന് മണിയോടെ ഈരാറ്റുപേട്ട നടക്കല്‍ ക്രോസ്വേ ജംഗ്ഷന് സമീപം ഒരു സംഘം ആളുകള്‍ പതിനാറുകാരനെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. വിറകുകഷ്ണം ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. കൗമാരക്കാരനെയും സുഹൃത്തിനെയും ആസൂത്രിതമായി വിളിച്ചുവരുത്തി സംഘം മര്‍ദ്ദിക്കുകയായിരുന്നു.

ഇരട്ടപ്പേര് വിളിച്ചതിനുള്ള വ്യക്തി വൈരാഗ്യമാണത്രേ പ്രതികളെ മര്‍ദ്ദനത്തിന് പ്രേരിപ്പിച്ചത്. സംഭവം നടക്കുമ്പോള്‍ പേടിച്ചോടിയ സുഹൃത്തിനെ പിന്നെയും പിടിച്ചുകൊണ്ടുവന്ന് മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: