ചാലിശ്ശേരി : ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ചന് 80 വർഷം തടവും, രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.2023 ൽ ചാലിശ്ശേരിയിലാണ് സംഭവം. ഒമ്പതുകാരിയെ താമസ വീട്ടിൽ വെച്ച് രണ്ടാനച്ചൻ ഗുരുതരമായി ലൈംഗികതിക്രമം നടത്തുകയായിരുന്നു. അമ്മയുടെ അറിവോടെയായിരുന്നു കുറ്റകൃത്യം. സംഭവം പുറത്തറിയിച്ചാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
പ്രതിയായ രണ്ടാനച്ഛന് വിവിധ വകുപ്പുകളിലായി 80 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും നൽകണം. അതിജീവിതയുടെ അമ്മക്ക് 3 വർഷം തടവും 1 ലക്ഷം രൂപയും പിഴയുമാണ് ശിക്ഷ. പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് രാമു രമേശ്ചന്ദ്ര ഭാനുവാണ് ശിക്ഷ വിധിച്ചത്.

