Headlines

മഴക്കെടുതിയില്‍ സംസ്ഥാനം; ഹരിപ്പാട് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു




ആലപ്പുഴ: വെള്ളക്കെട്ടില്‍ വീണ് ഹരിപ്പാട് മുട്ടത്ത് വയോധികൻ മരിച്ചു. ചേപ്പാട് മുട്ടം പറത്തറയില്‍ ദിവാകരന്‍ (68) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മ‍ൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

മഴക്കെടുതിയില്‍ രണ്ടു ദിവസത്തിനിടെ ഏഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. കനത്തമഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ജലയാശങ്ങളിൽ സർവീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ച് ജില്ലാ കലക്ടറുടേതാണ് ഉത്തരവിറക്കിയിരുന്നു.

നിരോധനം കർശനമായി പാലിക്കുന്നത് ഉറപ്പാക്കാൻ പൊലീസ്, ടൂറിസം, തദ്ദേശ ഭരണ വകുപ്പുകൾക്ക് നിർദേശം നൽകി. ഹൗസ് ബോട്ടുകൾ ഉൾപ്പടെയുള്ള മറ്റ് ജലവാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു വേണം സർവീസ് നടത്താനെന്നും നിർദേശം നൽകി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: