നെടുമങ്ങാട് ബ്രില്ലിയൻസ് കോളേജിൽ ഓണാഘോഷം സംഘടിപ്പിച്ചു.നെടുമങ്ങാട് ബ്രില്ലിയൻസ് കോളേജ് സെന്റർ ഡയറക്ടർ വി രതീഷ് അധ്യക്ഷനായ അനുമോദന യോഗത്തിൽ
Zag ടിവി മാനേജിംഗ് ഡയറക്ടർ
അഡ്വക്കേറ്റ് കെ എസ് സുമേഷ്കുമാർ ഉദ്ഘാടനം ചെയ്തു.
ഫാത്തിമ ബിസ്മി സ്വാഗതം പറഞ്ഞു.
ഓൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്
സി എസ് അനീഷ് കുമാർ ,സെന്റർ മാനേജർ സന്ധ്യ എന്നിവർ സംസാരിച്ചു. ബ്രില്ലിയൻസിൽ പഠിച്ച് സർക്കാർ ജോലി നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.തിരുവനന്തപുരം റോട്ടറി ക്ലബ്ബ് ഫീനിക്സ് സംഘടിപ്പിച്ച ക്വിസ് മത്സരവും
നടന്നു.വിജയിച്ച ടീമുകൾക്ക് സമ്മാനവിതരണവും നടത്തി. തുടർന്ന് ഓണ സദ്യയും നൽകി.
