Headlines

ഇഷ്ടിക കമ്പനിയ്ക്ക് സമീപം അതിഥി തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; പോലീസ് അന്വേഷണം

ആലപ്പുഴ: വള്ളികുന്നം കാമ്പിശ്ശരി തെക്കേതലയ്ക്കൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സമയ ഹസ്ദ (25) എന്ന യുവാവിനെ എം എസ് ഇഷ്ടിക കമ്പനിയ്ക്ക് സമീപം ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗാളിൽ നിന്നും അഞ്ച് ദിവസം മുൻപാണ് ഇയാൾ ആലപ്പുഴയിൽ ജോലിക്കെത്തിയത്. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഒപ്പം ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ സനദ് (24), പ്രേം (40) എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വള്ളികുന്നം എസ് എച്ച് ഒ ബിനുകുമാർ റ്റി, എസ് ഐ ദിജേഷ് കെ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരുടെ ചോദ്യം ചെയ്യൽ നടക്കുന്നത്. അഞ്ച് ദിവസം മുൻപ് ഇവിടെ ജോലിക്ക് എത്തിയ ഹസ്ദയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴയിൽ നിന്നുള്ള വിരലടയാള വിദഗ്ധരടക്കം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: