ബെംഗളൂരു: ദളിതനായതിനാൽ മുടി വെട്ടാൻ വിസമ്മതിച്ചത് ചോദ്യം ചെയ്ത യുവാവിനെ ബാർബർ ഷോപ്പ് ഉടമ കുത്തിക്കൊന്നു. കൊപ്പാളിലെ യലബുർഗ താലൂക്കിലെ സംഗനല ഗ്രാമത്തിലാണ് സംഭവം നടന്നത്. ബാർബർ ഷോപ്പിൽ മുടിവെട്ടാനെത്തിയ യമനൂരപ്പ ബന്ദിഹ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
പ്രതിയായ ബാർബർ ഷോപ്പ് ഉടമ മുഡുഗപ്പ ഹാദപദയെ യലബുർഗ പോലീസ് അറസ്റ്റുചെയ്തു. ദളിതനായതിനാൽ യമനൂരപ്പയുടെ മുടിമുറിക്കാൻ മുഡുഗപ്പ തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം നടക്കുന്നതിനിടെ മുഡുഗപ്പ കത്രികകൊണ്ട് കുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു



