അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് നാവിക സേന; ഷിരൂരിൽ നിന്ന് മടങ്ങുന്നു, തിരച്ചിൽ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടാൽ മാത്രം




ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയും മറ്റുള്ളവരെയും കണ്ടെത്താനുള്ള ശ്രമം നാവിക സേന അവസാനിപ്പിക്കുന്നു. തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന അറിയിച്ചു. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ദൗത്യത്തിന്റെ ഭാഗമാകാനാണ് തീരുമാനം.

നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകി. ഇനി നാവികസേനയെ ആവശ്യം വരുന്നതിന് അനുസരിച്ച് മാത്രം വിളിക്കാനും തീരുമാനമായി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: