Headlines

പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളെ സിപിഎം നേതാവ് പി ജയരാജൻ ജയിലിൽവന്ന് കണ്ടതിൽ ഒരു തെറ്റുമില്ലെന്ന് എം വി ജയരാജൻ.

കണ്ണൂർ: ഇരട്ട കൊലപാതക കേസിലെ പെരിയപ്രതികളെ സിപിഎം നേതാവ് പി ജയരാജന് ജയിലില് വന്ന് കണ്ടതില് ഒരു തെറ്റുമില്ലെന്ന് പാര് ട്ടി കണ്ണൂര് ജില്ലാ സെക്രട്ടറി എം വി ജയരാജന് . പി ജയരാജൻ ജയിൽ ഉപദേശക സമിതി അംഗമാണ്. ജയിലില്* തടവുകാരെ പോയി കണ്ടില്ലെങ്കിലാണ് തെറ്റെന്നും എം വി ജയരാജന്* മാധ്യമങ്ങളോട് പറഞ്ഞു.

‘സെഷൻസ് ജഡ്ജി കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ പ്രശ്നങ്ങൾ’ അറിയാൻ പോകുന്നുണ്ട്. സെഷൻസ് ജഡ്ജി ആണ് ജയിൽ ഉപദേശക സമിതി. ജയിൽ ഉപദേശക സമിതി അംഗം ജയിലില് പോകുന്നതിൽ പുതുമയൊന്നുമില്ല. ജയിലില് ധാരാളമാളുകള് വരുന്നുണ്ട്. റിമാൻഡ് തടവുകാരെയും ശിക്ഷിക്കപ്പെടുന്നവരെയും കാണാൻ ഞങ്ങളൊക്കെ പോകാറുണ്ട്. ജയിൽ ഉപദേശകസമിതി അംഗമായിട്ടും പി ജയരാജൻ ജയിലില് പോയിട്ടില്ല എങ്കിലാണ് തെറ്റ്. – എം വി ജയരാജൻ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: