Headlines

കനത്ത മൂടൽമഞ്ഞു., ഡൽഹിയിൽ ഏഴ് വിമാനങ്ങൾ റദ്ദാക്കി. ട്രെയിനുകളുടെ സമയത്തിലും മാറ്റം.

ഡൽഹി: കനത്ത മൂടൽ മഞ്ഞിൽ വലയുകയാണ് രാജ്യ തലസ്ഥാനം. പകൽ വെളിച്ചത്തിൽ പോലും ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നതോടെ ഗതാഗത സംവിധാനങ്ങളും ബുദ്ധിമുട്ടിലായി. നിരവധി വിമാനങ്ങൾ വൈകുകയും ഏഴ് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. കുറഞ്ഞ ദൃശ്യപരത വിമാനങ്ങളെ ബാധിച്ചേക്കാമെന്ന് ബജറ്റ് കാരിയറുകളായ ഇൻഡിഗോയും സ്‌പൈസ് ജെറ്റും മുന്നറിയിപ്പ് നൽകി. യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർലൈൻ കമ്പനികൾ അഭ്യർത്ഥിച്ചു. നിലവിൽ 184 വിമാനങ്ങളും 26 ട്രെയിനുകളും വൈകുമെന്നാണ് അറിയിപ്പ്. ആറ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ദൂരക്കാഴ്ച ഇല്ലാത്തതിനാൽ റോഡ് ഗതാഗതവും താറുമാറായിരിക്കുകയാണ്. ഡൽഹിയിൽ ഇന്ന് രാവിലെ 9 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. നിലവിൽ വായു ഗുണനിലവാരം മോശമായി തുടരുകയാണ്. വൈകുന്നേരവും രാത്രിയും മൂടൽ മഞ്ഞ് കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: