ജർമ്മൻ സ്വദേശിയുടെ ബാഗ് മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി.

കോവളം: ജർമ്മൻ സ്വദേശിയുടെ ബാഗ് മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി. വിദേശിയുടെ പണം സൂക്ഷിച്ചിരുന്ന ബാഗ് ആണ് പ്രതി കവർന്നത്. കോവളം ഗ്രോവ് ബീച്ചിൽ വച്ചായിരുന്നു സംഭവം. ഇയാളെ കോവളം പൊലീസാണ് പിടികൂടിയത്. ആലപ്പുഴ തുമ്പോളി സ്വദേശി ഫൈസൽ ഖാൻ (37) ആണ് അറസ്റ്റിലായത്.

ഫെബ്രുവരി 12ന് രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബീച്ചിൽ കുളിക്കുന്നതിന് മുൻപായി ജർമ്മൻ സ്വദേശി തന്റെ ഫോണും വിദേശ ഇന്ത്യൻ കറൻസികൾ അടങ്ങിയ ബാഗും തീരത്ത് വച്ചിരുന്നു. കുളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി മനസിലായത്. ഇതോടെ വിദേശി പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ പോലീസ് ടൗണിൽ നിന്നാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: