കൊല്ലം.ഓയൂർ കാരാളിമുക്കിൽ
ക്ഷേത്രോത്സവം കഴിഞ്ഞ് മൈക്ക് സെറ്റ് അഴിച്ചു കൊണ്ടിരിക്കുമ്പോൾ ഷോക്കേറ്റ് യുവാവ് മരിച്ചു. പടിഞ്ഞാറേ കല്ലട വലിയപാടം പടിഞ്ഞാറ്, ലക്ഷംവീട്ടിൽ മഞ്ജുഭവനത്തിൽ രഘുവിന്റെയും, മഞ്ജുവിന്റെയും മകൻ അജിത്.ആർ (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ദാരുണ സംഭവം ഉണ്ടായത്
