Headlines

ഹരിതകർമസേനയുടെ മാലിന്യസംഭരണ വാഹനത്തിന് തീപിടിച്ചു; ജീവനക്കാർ  ചാടി രക്ഷപ്പെട്ടു

കളമശ്ശേരി: നഗരസഭ ഹരിതകർമസേനയുടെ മാലിന്യസംഭരണ വാഹനത്തിന് തീപിടിച്ചു. ഓട്ടത്തിനിടെയാണ് വണ്ടിക്ക് തീ പിടിച്ചത്. വണ്ടിക്ക് തീ പിടിച്ചതോടെ ജീവനക്കാർ ചാടി രക്ഷപ്പെടുകയായിരുന്നു. വണ്ടിക്ക് തീ പിടിക്കുന്നതായി നാട്ടുകാർ പറഞ്ഞതോടെയാണ് ഡ്രൈവർ തീ പടരുന്നത് കണ്ടത്. കുസാറ്റ് റോഡിൽ സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വെച്ചാണ് സംഭവം. തൃക്കാക്കര അമ്പലം വാർഡിൽനിന്ന് ജൈവ മാലിന്യം ശേഖരിച്ച് സംഭരണ കേന്ദ്രത്തിലേക്ക് മടങ്ങും വഴി വാഹനത്തിന് തീപിടിക്കുകയായിരുന്നു.

ഡ്രൈവർ കാബിനു പിന്നിൽ പൊട്ടിത്തെറി ശബ്ദത്തോടെയാണ് തീപിടിച്ചത്. വണ്ടി ഭാഗീകമായി കത്തിയിരുന്നു. വണ്ടിയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടതോടെ ഡ്രൈവർ മുനീറും ഒപ്പമുണ്ടായിരുന്ന രമേഷ് രാജും ചാടിയിറങ്ങുകയായിരുന്നു. പിന്നാലെ തീയാളി പടർന്നു. വിവരമറിഞ്ഞ് ഏലൂർ, തൃക്കാക്കരയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായി സംശയിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: