Headlines

സ്വകാര്യബസിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടന്നതായി പരാതി; കണ്ണൂർ സ്വദേശി അറസ്റ്റിൽ

കൊച്ചി: സ്വകാര്യബസില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കണ്ണൂര്‍ പുത്തൂര്‍ തൈപ്പറമ്പില്‍ വീട്ടില്‍ ഷിനോദ് (45) പിടിയിലായത്. ഞായറാഴ്ച വൈകീട്ട് 4.15-നാണ് സംഭവം.

ഗുരുവായൂര്‍ വൈറ്റില റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ യാത്രചെയ്ത തൃശ്ശൂര്‍ എടത്തുരുത്തി സ്വദേശിനിക്കുനേരേയാണ് ലൈംഗികാതിക്രമം നടത്തിയത്. യുവതിയുടെ പരാതിയില്‍ കൊച്ചി സിറ്റി വനിതാ പൊലീസിന്റെ സിറ്റി വാരിയേഴ്സാണ് ഇയാളെ പിടികൂടിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: